121

Powered By Blogger

Tuesday, 5 May 2020

യഥാര്‍ഥവില ശരാശരി 20 രൂപ: പെട്രോളിന്‌ നികുതിയായി ഈടാക്കുന്നത് 70ശതമാനത്തിലേറെ

ന്യൂഡൽഹി: രാജ്യമൊട്ടാകെ അടച്ചിടൽ കൂടുതൽ ബാധിച്ചത് ജനങ്ങളെയോ സർക്കാരിനെയോ? പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും വീണ്ടും എക്സൈസ് തീരുവയായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് സർക്കാർ. ഈ വർഷം അസംസ്കൃത എണ്ണവിലയിൽ 60ശതമാനമാണ് ഇടിവുണ്ടായത്. അതിന്റെ ഗുണം ഉപഭോക്താവിന് നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണ് കോവിഡ് പ്രതിസന്ധിയുടെകാലത്തും ചെയ്തിരിക്കുന്നത്. നികുതി വർധിപ്പിച്ചതിലൂടെ പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി 70ശതമാനത്തിലേറെവരും. പെട്രോളിന് ശരാശരി 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്സൈസ് തീരുവയിനത്തിൽ സർക്കാർ ഈടാക്കുന്നത്. 1.6 ലക്ഷം കോടി രൂപയാണ് നികുതി വർധനയിലൂടെ സർക്കാരിന്റെ ഖജനാവിലെത്തുക. യഥാർഥവിലയും നികുതിയും അറിയാം പെട്രോൾ: അടിസ്ഥാന വില ലിറ്ററിന്: 17.96 രൂപ കടത്തുചെലവ്: 0.32 രൂപ(ലിറ്ററിന്) എക്സൈസ് തീരുവയും വാറ്റുമില്ലാതെ ഡീലർക്ക് നിൽകുന്ന വില: 18.28 രൂപ എക്സൈസ് തീരുവ: 32.98 രൂപ ഡീലർ കമ്മീഷൻ: ലിറ്ററിന് ശരാശരി 3.56 രൂപ വാല്യു ആഡഡ് ടാക്സ്(ഡീലർ കമ്മീഷനിലുള്ള വാറ്റ് ഉൾപ്പടെ): 16.44 രൂപ റീട്ടെയിൽ വില്പന വില(ഡൽഹിയിൽ): 71.26 രൂപ ഡീസൽ: അടിസ്ഥാന വില: ലിറ്ററിന് 18.49 രൂപ കടത്തുചെലവ്: 0.29(ലിറ്ററിന്) ഡീലർമാർക്ക് നൽകുന്ന വില(എക്സൈസ് തീരുവയും വാറ്റും ഒഴികെ) 18.78 രൂപ എക്സൈസ് തീരുവ: 31.83 രൂപ. ഡീലർ കമ്മീഷൻ: ലിറ്ററിന് ശരാശരി 2.52 രൂപ റീട്ടെയിൽ വില്പന വില(ഡൽഹിയിൽ): 69.39 രൂപ.

from money rss https://bit.ly/3fl7p90
via IFTTT

പാഠം 72: ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലേയ്ക്ക് മാറി ലക്ഷങ്ങള്‍ നേട്ടമുണ്ടാക്കാന്‍ യോജിച്ച സമയം

വിജയമോഹൻ 2010 ജനുവരിയിലാണ് മ്യൂച്വൽ ഫണ്ടിൽ എസ്ഐപി തുടങ്ങിയത്. നികുതി ആനുകൂല്യം ലഭിക്കുന്ന ടാക്സ് സേവിങ് ഫണ്ടായ ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിൽ എസ്ഐപിയായി പ്രതിമാസം രണ്ടായിരം രൂപവീതമാണ് നിക്ഷേപിച്ചത്. ഓഹരി ബ്രോക്കറുടെ പ്രതിനിധിയാണ് അദ്ദേഹത്തെ ഫണ്ടിൽ ചേർത്തിയത്. പിന്നീട് ഫണ്ടുകളുടെ പ്രവർത്തനം സ്ഥിരമായി നിരീക്ഷിക്കാനും മാതൃഭൂമിഡോട്ട്കോം മണി വിഭാഗത്തിലെ ആർട്ടിക്കിളുകൾ വായിക്കാനും തുടങ്ങിയപ്പോൾ മറ്റാരെയും ആശ്രയിക്കാതെ ഫണ്ടുകളെകുറിച്ച് കൂടുതൽ മനസിലാക്കി. അതിനുശേഷം സ്വന്തമായാണ് ഓരോവർഷവും എസ്ഐപി പുതുക്കുന്നതും മറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതും. 2013 ജനവരി മുതൽ സെബിയുടെ പ്രത്യേക നിർദേശപ്രകാരം നേരിട്ട് നിക്ഷേപിക്കുന്നവർക്കായി ഡയറക്ട് പ്ലാൻ ഫണ്ട് കമ്പനികൾ അവതരിപ്പിച്ചു. അതുപ്രകാരം വിജയമോഹന്റെ തുടർന്നുള്ള നിക്ഷേപം ഡയറക്ട് പ്ലാനിലായി. നിക്ഷേപം ഡയറക്ട് പ്ലാനിലേയ്ക്ക് മാറ്റാം ഓഹരി വിപണിയിലെ നിലവിലെ തകർച്ച മികച്ച അവസരമാക്കാം. ഫണ്ടുകളുടെ റഗുലർ പ്ലാനിൽനിന്ന് ചെലവുകുറഞ്ഞ ഡയറക്ട് പ്ലാനിലേയ്ക്ക് ഇപ്പോൾ നിക്ഷേപം മാറ്റാം. ഇതിലൂടെ ഒരുശതമാനത്തോളം അധികം നേട്ടമുണ്ടാക്കാം. ദീർഘകാല എസ്ഐപി നിക്ഷേപത്തിൽ ലക്ഷങ്ങളുടെ വ്യത്യാസമാണ് ഇതിലൂടെ പോർട്ട്ഫോളിയോയിൽ പ്രതിഫലിക്കുക. ആക്സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടിന്റെ റഗുലർ പ്ലാനിൽ വാർഷിക ചാർജായി 1.72ശതമാനമാണ് എഎംസി ഈടാക്കുന്നത്. ഏജന്റിനുള്ള കമ്മീഷൻ, ഫണ്ട് മാനേജുമെന്റ് ചാർജ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഡയറക്ട് പ്ലാനിലാകട്ടെ ഈടാക്കുന്ന തുക 0.93ശതമാനംമാത്രമാണ്. കണക്കിലേയ്ക്കുവരാം 2010 ജനുവരി അഞ്ചിനാണ് വിജയമോഹൻ നിക്ഷേപം തുടങ്ങിയത്. റെഗുലർ പ്ലാനിൽ 2012 ഡിസംബർ അഞ്ചുവരെ നിക്ഷേപിച്ചു. 72,000 രൂപയാണ് അതുവരെ 36 മാസങ്ങളിലായി അദേഹം അടച്ചത്. ഇതുപ്രകാരം ഫണ്ടിന്റെ റഗുലർ പ്ലാനിൽ 5,942.48 യൂണിറ്റുകളാണ് വിജയമോഹന് ലഭിച്ചത്. നിലവിലെ എൻഎവിയായ 40.58730(2020 മെയ് 4) രൂപയുമായി കൂട്ടുമ്പോൾ റഗുലർ പ്ലാനിലെ അദ്ദേഹത്തിന്റെ നിക്ഷേപം 2,41,189 രൂപയായി വർധിച്ചതായി കാണാം(വാർഷികാദായം 14.36%). 2013 ജനുവരി അഞ്ചുമുതൽ ഈ ഫണ്ടിന്റെതന്നെ ഡയറക്ട് പ്ലാനിലാണ് അദ്ദേഹം നിക്ഷേപംതുടരുന്നത്. ആദായത്തിലെ വ്യത്യാസം 7 വർഷത്തെ ആദായം(%) 7 വർഷത്തെ എസ്ഐപിതുക(ലക്ഷം) ടിഇആർ വ്യത്യാസം(%)* ഫണ്ടിന്റെ പേര് റഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ റഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ ആക്സിസ് ലോങ് ടേം ഇക്വിറ്റി 16.28 17.55 12.10 12.65 0.79 എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി 13 14.2 11.73 12.20 0.93 കാനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ് 19.1 20.26 12.63 13.28 1.03 ഡിഎസ്പി മിഡ്ക്യാപ് 16.05 16.95 11.83 12.25 0.97 എസ്ബിഐ സ്മോൾ ക്യാപ് 20.28 21.67 13.03 13.76 1.32 *ടിഇആർ എന്നാൽ ഫണ്ട് മാനേജ് ചെയ്യാൻ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നതുക. പരിഗണിച്ചിരിക്കുന്നത് വിവിധ വിഭാഗങ്ങളിലുള്ള ഫണ്ടുകൾ. പട്ടികയിലുള്ള ഫണ്ടുകളിൽ നിക്ഷേപിക്കുംമുമ്പ് റിസ്ക് പ്രൊഫൈൽ വിലയിരുത്തി യോജിച്ചവമാത്രം തിരഞ്ഞെടുക്കുക.**ആദായം കണക്കാക്കിയ തിയതി: 2020 മെയ് 4. നിക്ഷേപംമാറ്റുമ്പോൾ ഡയറക്ട് പ്ലാനിലേയ്ക്ക് നിക്ഷേപംമാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. റെഗുലർ പ്ലാനിൽനിന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യുകയെന്നാൽ നിക്ഷേപം പിൻവലിക്കുന്നതിന് തുല്യമാണ്. ആദായ നികുതി ബാധ്യതയുണ്ട്. എക്സിറ്റ് ലോഡും ബാധകമാണ്. വർഷത്തിൽ ഒരുലക്ഷത്തിൽകൂടുതൽ തുക മൂലധനനേട്ടമുണ്ടെങ്കിൽമാത്രമേ ആദായനികുതി ബാധകമാകൂ. 2018 ഏപ്രിൽ മുതലാണ് ഓഹരി, ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾക്ക് മൂലധനനേട്ട നികുതി കൊണ്ടുവന്നത്. നേട്ടത്തിന്മേൽ 10ശതമാനമാണ് നികുതി നൽകേണ്ടത്. 2018 ഏപ്രിലിനുശേഷമുള്ള നേട്ടം ഒരുലക്ഷം രൂപയിൽ കൂടുതലായെങ്കിൽമാത്രമേ നികുതി ബാധകമാകൂ.ഓഹരി വിപണി നഷ്ടത്തിലായിരിക്കുന്നനിലവിലെ സാഹചര്യത്തിൽ എൻഎവി കുറഞ്ഞിരിക്കുന്നതിനാലാണ് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പറയുന്നത്. ആദായനികുതി ബാധകമാകുന്നതിനുമുമ്പ് 2018 മാർച്ച് അവസാനത്തെ എൻഎവി പ്രകാരം വിജയമോഹന്റെ മൊത്തം നിക്ഷേപം 2,39,600 രൂപയിലെത്തിയിരുന്നു. അതിനുശേഷമുള്ള നേട്ടം 1,589 രൂപമാത്രമാണ്. അതിനാൽ ഡയറക്ട് പ്ലാനിലേയ്ക്ക് മാറുമ്പോൾ ആദായ നികുതി ബാധകമാവില്ല. നിക്ഷേപം നടത്തിയിട്ട് ഒരുവർഷം കഴിഞ്ഞതിനാൽ അദ്ദേഹത്തിന് എക്സിറ്റ് ലോഡും നൽകേണ്ടതില്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: പ്രകടനംമോശമായ ഫണ്ടുകൾവിറ്റ് മികച്ച ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലേയ്ക്കുമാറാനും പോർട്ട്ഫോളിയോ ശുദ്ധീകരിക്കാനും ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്താം.

from money rss https://bit.ly/3beXrD3
via IFTTT

പ്രതീക്ഷയില്ലാതെ മൂന്നാംദിവസവും: സെന്‍സെക്‌സില്‍ 291 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 291 പോയന്റ് താഴ്ന്ന് 31169ലും നിഫ്റ്റി 85 പോയന്റ് നഷ്ടത്തിൽ 9122ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 459 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 595 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ ഉയർത്തിയത് എണ്ണവിപണനക്കമ്പനികളുടെ ഓഹരി വിലയെ ബാധിച്ചു. ബിപിസിഎൽ, ഐഒസി, ഐടിസി, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, കോൾ ഇന്ത്യ, എംആൻഡ്എം, ബജാജ് ഓട്ടോ, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. അദാനി പോർട്സ്, ഒഎൻജിസി, ഹിൻഡാൽകോ, എൻടിപിസി, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, സിപ്ല, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ്. നിഫ്റ്റി ഓട്ടോ, ബാങ്ക് ഉൾപ്പടെ മിക്കവാറും സൂചികകൾ ചുവപ്പിലാണ്.

from money rss https://bit.ly/3dmMssA
via IFTTT

പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം ഉയർന്നേക്കും

മുംബൈ: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്നും ഇതുവഴി നിഷ്ക്രിയ ആസ്തി രണ്ടുമുതൽ നാലുവരെ ശതമാനം ഉയരാമെന്നും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്. ഇതുവഴിയുണ്ടാകുന്ന മൂലധനപ്രതിസന്ധി പരിഹരിക്കാൻ 2021 സാന്പത്തികവർഷം സർക്കാരിന് 7000 കോടിമുതൽ 1500 കോടിവരെ ഡോളർ (ഏകദേശം 52,000 കോടിമുതൽ 1.13 ലക്ഷം കോടിവരെ രൂപ) അധികമായി കണ്ടെത്തേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ധനക്കമ്മി മുന്പ് പ്രതീക്ഷിച്ചതിനെക്കാൾ രണ്ടുശതമാനംവരെ കൂടാൻ ഇടയുണ്ട്. കോവിഡ് മഹാമാരി നേരിടുന്നതിനായി സാന്പത്തിക പാക്കേജുകൾ അവതരിപ്പിക്കേണ്ടിവരുന്നതും നികുതിവരുമാനം കുറഞ്ഞതും പൊതുമേഖലാ ആസ്തിവിൽപ്പന നടപടികൾ പ്രതീക്ഷിച്ചരീതിയിൽ മുന്നേറാത്തതുമെല്ലാം ഇതിനു കാരണമാകാം. ഈ സാഹചര്യത്തിൽ ബാങ്കുകൾക്ക് കൂടുതൽ മൂലധനം ലഭ്യമാക്കാൻ സർക്കാരിന് മറ്റുവഴികൾ കണ്ടെത്തേണ്ടിവരുമെന്നും ബാങ്ക് ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ബാങ്കുകൾക്ക് മൂലധനം നൽകാൻ കടപ്പത്രമിറക്കുകയാണ് സർക്കാരിനുമുന്നിലുള്ള ഒരു വഴി. ഇതു മുന്പും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സർക്കാരിൻറെയോ ബാങ്കുകളുടെയോ പ്രതിച്ഛായയെ ബാധിക്കില്ലെന്നാണ് കന്പനി പറയുന്നത്. കരുതൽശേഖരം ബാങ്കുകൾ മൂലധനപര്യാപ്തതയ്ക്കായി ഉപയോഗിക്കുകയാണ് മറ്റൊരു വഴി.

from money rss https://bit.ly/3fs2T8D
via IFTTT

ചൈന വിടുന്ന കന്പനികൾക്ക് 4.61 ലക്ഷം ഹെക്ടർ ഭൂമി പരിഗണനയിൽ

മുംബൈ: അമേരിക്കയും ചൈനയും തമ്മിൽ ഒന്നരവർഷത്തോളം നീണ്ടുനിന്ന വാണിജ്യത്തർക്കമുണ്ടാക്കിയ അനിശ്ചിതത്വവും കോവിഡ്-19 മഹാമാരി ഉത്പാദനമേഖലയിൽ സൃഷ്ടിച്ച തടസ്സങ്ങളും ഇന്ത്യക്ക് അവസരമായിമാറുന്നു. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം കന്പനികളാണ് ചൈനയിൽനിന്ന് ഉത്പാദനം മാറ്റുന്നതിന് തയ്യാറെടുക്കുന്നത്. ജപ്പാൻ, അമേരിക്ക, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ മുന്നൂറോളം കന്പനികൾ ഇന്ത്യയിൽ ഉത്പാദന യൂണിറ്റുകൾ തുറക്കുന്നതിന് താത്പര്യവുമായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുന്നതായാണ് വിവരം. വിപുലമായ മാനവവിഭവശേഷിയും പ്രാദേശികവിപണിയുമാണ് ഇന്ത്യയെ ആകർഷകമാക്കുന്നത്. ഫാക്ടറി തുടങ്ങുന്നതിന് ഭൂമിയുടെ ലഭ്യതയാണ് തടസ്സമായി ഉന്നയിക്കപ്പെടുന്നത്. ഇന്ത്യയിൽ ഫാക്ടറിക്കായി കന്പനിതന്നെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പ്രാദേശിക ഭൂവുടമകളുമായി ധാരണയിലെത്താനാകാതെ ഇത് പദ്ധതികൾ വൈകാനിടയാക്കുന്നു. ഭൂമിയുമായും ലൈസൻസുമായും ബന്ധപ്പെട്ടുള്ള ചുവപ്പുനാടപ്രശ്നം വേറെ. ഇതെല്ലാം പരിഹരിച്ച് പരമാവധി കന്പനികളെ ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്രസർക്കാരിൻറെയും വിവിധ സംസ്ഥാനസർക്കാരുകളുടെയും ശ്രമം. ഭൂമിയും വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവും ഒരുക്കിയാൽ പുതിയ നിക്ഷേപം കൊണ്ടുവരാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. ഇതിനുള്ള നടപടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗയോഗ്യമായ 4,61,589 ഹെക്ടർ ഭൂമി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിലവിലുള്ള വ്യവസായ പാർക്കുകളിലെ 1,15,131 ഹെക്ടർ ഭൂമി ഉൾപ്പെടെ പ്രാഥമിക പട്ടിക ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. കോവിഡിനുമുമ്പേ ഇന്ത്യയുടെ സാന്പത്തികസ്ഥിതി മോശമായിരുന്നു. കോവിഡോടെ ഇത് ഗുരുതരാവസ്ഥയിലായി. ഈ സാഹചര്യത്തിൽ വിദേശനിക്ഷേപമെത്തിച്ച് അവസരങ്ങൾ കൂട്ടാതെ മറ്റുവഴിയില്ല. ഇതേത്തുടർന്ന് നിക്ഷേപത്തിനു തയ്യാറുള്ള കന്പനികളെ കണ്ടെത്താൻ വിവിധ രാജ്യങ്ങളിലുള്ള എംബസികളോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഈ യാഥാർഥ്യം മനസ്സിലാക്കി സംസ്ഥാനങ്ങൾ നേരിട്ട് കന്പനികളുമായി ചർച്ചനടത്തുന്നുമുണ്ട്. ജപ്പാൻ, അമേരിക്ക, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുള്ള വിവിധ കന്പനികളുമായി ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകൾ ബന്ധപ്പെട്ടുവരുന്നു. നടപടികളുടെ ഭാഗമായി വ്യാവസായിക-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമി അനുവദിക്കുന്നതിന് ഉത്തർപ്രദേശ് ഓൺലൈൻ സംവിധാനംവരെ ഒരുക്കി. അമേരിക്കയിൽനിന്നുള്ള ലോക്ക്ഹീഡ്മാർട്ടിനടക്കം നൂറോളം കന്പനികൾ യു.പി.യിൽ പ്രവർത്തനം തുടങ്ങുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

from money rss https://bit.ly/2Wvdozr
via IFTTT

കേരളത്തിന് ആവശ്യമായ വിഭവങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാം

ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. മലയാളിയുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായതെല്ലാം വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ആണ്. കോവിഡ് പ്രതിരോധത്തിനായി രാജ്യം മൊത്തം അടച്ചുപൂട്ടിയപ്പോൾ നാം നേരിട്ട വെല്ലുവിളിയും ഇതുതന്നെയാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളവ അതിർത്തി കടന്ന് ഇങ്ങോട്ടെത്തുമോ എന്നതായിരുന്നു ഓരോരുത്തരുടെയും ആശങ്ക. ഈ പ്രതിസന്ധിക്കുള്ള പരിഹാരമാണ് നമ്മൾ ആദ്യം കണ്ടെത്തേണ്ടതും. കോവിഡാനന്തരം കേരളത്തിൽ, നമ്മുടെ മുന്നിൽ തുറക്കപ്പെടുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്കാവശ്യമായ ഉത്പന്നങ്ങൾ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ തുടങ്ങണം. ഇത്തരം ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള സംവിധാനമൊരുക്കുകയാണ് ആദ്യം വേണ്ടത്. ഇതുവഴി മറ്റ് സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും പല രീതിയിലും ആശ്രയിക്കുന്നത് കുറയ്ക്കാനാകും. കേരളം എന്തൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്, വാങ്ങുന്നുണ്ട്, വിപണനം എങ്ങനെയാണ് എന്നൊക്കെയുള്ള കാര്യങ്ങൾ ജി.എസ്.ടി. രേഖകൾ നോക്കിയാൽ മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി വേണ്ടവ പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിക്കാൻ സാധിക്കും. എൻജിനീയറിങ് കോളേജുകളുമായി ചേർന്ന് ഗവേഷണ ഹബ്ബുകൾ ആഗോളതലത്തിൽ സാങ്കേതിക വിദ്യകളിലും ഓട്ടോമേഷനിലും പരിചയസമ്പത്തും പ്രാവീണ്യവുമുള്ള ടെക്നീഷ്യൻമാരുമായ മലയാളികൾ മടങ്ങിയെത്താനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക് നമുക്ക് എന്താണ് വേണ്ടതെന്നും ഇവരെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമുള്ള സമീപനമായിരിക്കണം ആദ്യം വേണ്ടത്. ഇതുകൂടാതെ, നമ്മുടെ എൻജിനീയറിങ് കോളേജുകൾ പലതും ശോചനീയാവസ്ഥയിലാണ്. ഈ എൻജിനീയറിങ് കോളേജുകൾക്ക് മിക്കതിനും അഞ്ചോ പത്തോ ഏക്കർ കണക്കിന് ഭൂമിയാണുള്ളത്. ഇവിടെയാണ് രണ്ടാമത്തെ സാധ്യത ഒളിഞ്ഞുകിടക്കുന്നത്. പ്രാദേശിക ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി എൻജിനീയറിങ് കോളേജുകളുമായി സഹകരിച്ച് അവരുടെ ഭൂമി ഉപയോഗിച്ചുകൊണ്ട് റിസർച്ച് ഹബ്ബുകൾ ആരംഭിക്കാം. ഇത്തരം കോളേജുകളിലെ വിദ്യാർഥികളുടെ നൈപുണ്യവും ഇതിനായി ഉപയോഗപ്പെടുത്താം. ഇതുവഴി എൻജിനീയറിങ് കോളേജുകൾക്ക് വ്യാവസായിക പിന്തുണ നൽകാനും അവിടെ പഠിച്ചിറങ്ങുന്നവർക്ക് സ്വന്തം നാട്ടിൽത്തന്നെ ജോലി നൽകാനും സാധിക്കും. ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നതിലൂടെ വരുമാന സാധ്യതയും തെളിയുന്നു. കാർഷിക വികസനത്തിന് അവസരം കാർഷിക മേഖലയിലെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാനുള്ള ഒരു അവസരം കൂടിയാണിത്. കൃഷി ചെയ്യാനുള്ള നിരവധി സാധ്യതകളും യോജിച്ച ഭൂപ്രകൃതിയും ഇവിടെയുണ്ട്. നിലവിൽ നമ്മൾ ഉത്പാദിപ്പിക്കുന്ന മിക്കതും നമ്മുടെ ഭക്ഷണ രീതിക്ക് ചേർന്നതല്ല. ഇറക്കുമതി ചെയ്യുന്നതും മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്നതുമായ ധാരാളം പച്ചക്കറികൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ചക്കയുടെ സ്വീകാര്യത ഏറ്റവും കൂടിയ സമയമാണ് ഇത്. ഇത്തരം പ്രാദേശിക ഉത്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാർഷിക മേഖലയുടെ നവീകരണം സാധ്യമാണ്. അതുപോലെതന്നെ വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ കയറ്റുമതി അധിഷ്ഠിതമായി പഴവർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും കർഷകരുമായി ചേർന്ന് സംരംഭങ്ങൾ ആരംഭിക്കണം. ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ സിയാൽ മാതൃകയിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ വികസിപ്പിക്കാം. ഇത്തരം സ്ഥലങ്ങൾ ഓഹരി പങ്കാളിത്തത്തിലൂടെ ഏതെങ്കിലുമൊരു ആഗോള കമ്പനിയുമായി ചേർന്ന് ടെക്നോളജി, അല്ലെങ്കിൽ ലൈസൻസ് ട്രാൻസ്ഫർ വഴി ആവശ്യമുള്ള മരുന്നുകൾ ഉത്പാദിപ്പിക്കാനായി ഉപയോഗിക്കാം. അതുപോലെതന്നെ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങിനും കേരളത്തിന് അനന്ത സാധ്യതകളുണ്ട്. (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/2SFA1QE
via IFTTT

Lailakame Paadunnu Lyrics : Ezra Malayalam Movie Song

Paadunnu priya raagangal
Chiri maayathe nagaram
Thedunnu puthu theerangal
Kothi theerathe hridayam
Kannetha doorathe
Kanchimmum deepangal
Naam kanda swapnangal pol...
Lailakame... poo choodumo...
Vida vaangumee raathrithan vaathilil
Aakashame neer peyyumo
Pranayadramee shakhiyil
Innithaaa...
Manassin shila thalam
Mazha pol punarnnu nin
Oro mounangalum
Pakalin varanthayil
Veyilaay alanjithaa
Thammil cherunnu naam
Thalodumen alakal
Kulirorma than viralaay
Thudarunnoree...
Sahayathrayil...
Ooooo...
Lailakame... poo choodumo...
Vida vaangumee raathrithan vaathilil
Paadunnu priya raagangal
Chiri maayathe nagaram
Thedunnu puthu theerangal
Kothi theerathe hridayam
Kannetha doorathe
Kanchimmum deepangal
Naam kanda swapnangal pol...
Lailakame... poo choodumo...
Vida vaangumee raathrithan vaathilil
Aakashame neer peyyumo
Pranayadramee shakhiyil
Innithaaa...


* This article was originally published here

Market Closing: നിഫ്റ്റി 9,250ന് താഴെ, സെന്‍സെക്‌സിലെ നഷ്ടം 261 പോയന്റ്

മുംബൈ: മികച്ച നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ലാഭമെടുപ്പിനെതുടർന്ന് ഉച്ചക്കുശേഷം സൂചികകൾ നഷ്ടത്തിലായി. സെൻസെക്സ് 261.84 പോയന്റ് നഷ്ടത്തിൽ 31,453.51ലും നിഫ്റ്റി 87.90 പോയന്റ് താഴ്ന്ന് 9205.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 858 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1504 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വില്പന സമ്മർദത്തെതുടർന്ന് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. എസ്ബിഐ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എംആൻഡ്എം, പവർഗ്രിഡ് കോർപ്, ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഊർജം, അടിസ്ഥാന സൗകര്യവികസനം എന്നീമേഖലകളിലൊഴികെയുള്ള ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/35Fflxy
via IFTTT

കോവിഡ് വ്യാപനം: പുതിയ ഫണ്ടുകള്‍ പുറത്തിറക്കാതെ എഎംസികള്‍

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ പുതിയ ഫണ്ട് ഓഫറുകളിൽനിന്ന് എഎംസികൾ പിന്മാറുന്നു. മാർച്ചിൽ സെബിക്ക് ലഭിച്ചത് ഒരേയൊരു അപേക്ഷയാണ്. നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിൽനിന്നായിരുന്നു ഇത്. മെയ്മാസത്തിൽ എസ്ബിഐ രണ്ട് എൻഎഫ്ഒകൾക്കായി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകളെല്ലാം ഇൻഡക്സ് ഫണ്ടുകളിയേക്ക് നിക്ഷേപം സ്വീകരിക്കാനുള്ളവയാണ്. ജനുവരിയിൽ 11 എൻഎഫ്ഒകൾക്കാണ് അപേക്ഷ ലഭിച്ചത്. അനുമതി ലഭിച്ചവരാകട്ടെ തൽക്കാലും എൻഎഫ്ഒ പ്രഖ്യാപിക്കേണ്ടെന്ന തീരുമാനത്തിലാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി കനത്ത നഷ്ടത്തിലായതിനാൽ പുതിയ ഫണ്ട് ഓഫറുകൾ മാറ്റിവെയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് കമ്പനികൾ.

from money rss https://bit.ly/2zbGFHz
via IFTTT

യുദ്ധക്കളത്തില്‍ ആരാകും മുമ്പന്‍; ജിയോ മാര്‍ട്ടോ പേ ടിഎമ്മോ?

മുകേഷ് അംബാനി ഫേസ്ബുക്കിന്റെ സഹകരണത്തോടെ ജിയോമാർട്ട് രാജ്യത്തെമ്പാടും പ്രവർത്തനം തുടങ്ങാനിരിക്കെ യുദ്ധക്കളത്തിലേയ്ക്കിറങ്ങി പടനയിക്കാൻ പേ ടിഎമ്മും. രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാർക്ക് വൻ ആനുകൂല്യം വാഗ്ദാനംചെയ്താണ് പേ ടിഎമ്മിന്റെ വരവ്. 100 കോടി രൂപയാണ് ഇതിനായി കമ്പനി മുടക്കുന്നത്. പേ ടിഎമ്മിന്റെ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പെയ്മെന്റ് സംവിധാനം വ്യാപകമാക്കും. ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനമൊരുക്കും. പേ ടിഎം വാലറ്റ്, റൂപെ കാർഡ്, യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പുകൾ എന്നിവവഴി പണം സ്വീകരിക്കുമ്പോൾ കച്ചവടക്കാർക്ക് റിവാർഡ് പോയന്റ് ലഭിക്കുന്ന ലോയൽറ്റി പ്രോഗാമോടെയാണ് പേ ടിഎമ്മിന്റെ വരവ്. പോയന്റുകൾ ഉടനെതന്നെ പണമാക്കി തിരിച്ചെടുക്കുകയോ പേ ടിഎം ആപ്പിലൂടെ സാധനങ്ങൾ വാങ്ങാനായി ഉപയോഗിക്കുകയോ ചെയ്യാം. പേ ടിഎമ്മിന് നിലവിൽ പങ്കാളികളായി കച്ചവടക്കാരുടെ ഒരുനിരതന്നെയുണ്ട്. ജിയോമാർട്ടിനാകട്ടെ ഒന്നിൽനിന്നുതുടങ്ങേണ്ട അവസ്ഥയുമാണുള്ളത്. സോഫ്റ്റ് ബാങ്ക്, ആലിബാബ, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.റോ പ്രൈസ് തുടങ്ങിയ വമ്പന്മാരാണ് പേ ടിഎമ്മിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. ജിയോമാർട്ടാകട്ടെ ഫേസ്ബുക്ക്, സിൽവർ ലേക്ക് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും ഇതിനകം 900 കോടി ഡോളർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ജിയോ മാർട്ടുകൂടി രാജ്യമെമ്പാടും വ്യാപകമായി കച്ചവടം തുടങ്ങുന്നതോടെ കടുത്തമത്സരത്തിനാകും വഴിതുറക്കുക.

from money rss https://bit.ly/3cia7dH
via IFTTT

ടാറ്റ മോട്ടോഴ്‌സ് കടപ്പത്രംവഴി 1000 കോടി സമാഹരിക്കും

ടാറ്റ മോട്ടോഴ്സ് വിപണിയിൽനിന്ന് ആയിരം കോടി രൂപ കടമെടുക്കുന്നു. ഓഹരിയാക്കിമാറ്റാൻ കഴിയാത്ത കടപ്പത്രം(എൻസിഡി)വഴിയാണ് ഇത്രയുംതുക സമാഹരിക്കുക. പത്തുലക്ഷം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് കമ്പനി പുറത്തിറക്കുക. മൂന്നുഘട്ടങ്ങളായാണ് 1000 കോടി രൂപ സമാഹരിക്കുന്നത്. ആദ്യഘട്ടത്തിൽ 500 കോടിയും രണ്ടാംഘട്ടത്തിൽ 300 കോടിയും മൂന്നാംഘട്ടത്തിൽ 200 കോടിയുമാണ് സമാഹരിക്കുക.2022 സെപ്റ്റംബർ 30, 2022 നവംബർ 28, 2022 ഡിസംബർ 29ന് എന്നിങ്ങനെയുള്ളതിയതികളിലാകും കടപ്പത്രം പണമാക്കാൻകഴിയുക. ബിഎസ്ഇയിലൂടെയുള്ള വില്പനയ്ക്കനുസരിച്ചാകും പലിശനിരക്ക് നിശ്ചിയിക്കുക. 1.25ശതമാനം ഉയർന്ന് 84.95 രൂപ നിരക്കിലാണ് ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയിൽ വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/35wThoJ
via IFTTT

യുപിയില്‍ ഒരൊറ്റദിവസം വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം

ലക്നൗ: മൂന്നാംഘട്ട ലോക്ക്ഡൗൺ തുടങ്ങിയ ആദ്യദിനമായ മെയ് നാലിന് ഉത്തർ പ്രദേശിൽ വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം. ലോക്ക്ഡൗണിൽ ഇളവ് നൽകിയതിനെതുടർന്നാണ് തിങ്കളാഴ്ച മദ്യഷോപ്പുകൾ തുറന്നത്. സാധാരണ ദിവസങ്ങളിൽ 70 മുതൽ 80 കോടി രൂപയുടെ കച്ചവടമാണ് നടക്കാറുള്ളതെന്ന് എക്സൈസ് വകുപ്പ് പറയുന്നു. സ്റ്റോക്ക് കാലിയായതിനെതുടർന്ന് പല മദ്യഷോപ്പുകളും ഉച്ചയ്ക്കുശേഷം താഴിട്ട് ഉടമകൾ സ്ഥലംവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യഷോപ്പുകൾക്കുമുന്നിൽ നീണ്ടനിരയാണ് ഇന്നുമുള്ളത്. എക്സൈസ് വകുപ്പ് നൽകുന്ന കണക്കുപ്രകാരം ലക്നൗവിൽമാത്രം തിങ്കളാഴ്ച 6.3 കോടിയുടെ മദ്യമാണ് വിറ്റത്. ഇത് എക്കാലത്തെയും റെക്കോഡാണ്. ഒരു ലക്ഷത്തിൽതാഴെ ജീവനക്കാർ ജോലി ചെയ്യുന്ന മറ്റൊരുമേഖലയിലും ഒരു ദിവസംകൊണ്ട് 100 കോടി രൂപ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്ന് എക്സൈസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ബൂസ്റെഡ്ഡി പറഞ്ഞു. ലോക്ക്ഡൗണിനെതുടർന്ന് യുപിയിലുള്ള 25,600 മദ്യഷോപ്പുകളാണ് 40 ദിവസം അടച്ചിട്ടത്.

from money rss https://bit.ly/3b22feF
via IFTTT

ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടില്‍ 850 രൂപയ്ക്ക് പറക്കാം

സിഡ്നി: ലോകത്തിലെ ഏറ്റവും തിരക്കേറിയ സിഡ്നി-മെൽബൺ റൂട്ടിൽ 850 രൂപകൊടുത്താൽ വിമാനത്തിൽ പറക്കാം. കോവിഡ് അടച്ചിടലനുശേഷം ലോകം സജീവമാകുമ്പോൾ വിമാനയാത്രയ്ക്ക് പ്രോത്സാഹനം നൽകുന്നതിനാണ് ക്വന്റാസ് എയർവെയ്സ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയാൽ ഉടനെ ക്വന്റാസിന്റെ ചാർജുകുറഞ്ഞ എയർലൈനായ ജെറ്റ്സ്റ്റാറിലാണ് ഈ ഓഫർ ലഭ്യമാകുക. 19 മുതൽ 39വരെ ഓസ്ട്രേലിയൻ ഡോറളാണ് ഇതിനായി ഈടാക്കുകയെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ അലൻ ജോയ്സ് പറഞ്ഞു. ലോകത്തെതന്നെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ റൂട്ടാണ് സിഡ്നി-മെൽബൺ. വർഷത്തിൽ ഒരുകോടി പേരാണ് ഈ റൂട്ടിൽ വിമാനയാത്ര നടത്തുന്നത്. ദക്ഷിണ കൊറിയയിലെ ജെജു-സോൾ റൂട്ടിലാണ് ഏറ്റവും കൂടുതൽപേർ വിമാന യാത്രചെയ്യുന്നത്. വർഷത്തിൽ 1.74 കോടി പേർ.

from money rss https://bit.ly/2WobuR8
via IFTTT