121

Powered By Blogger

Tuesday, 5 May 2020

യുപിയില്‍ ഒരൊറ്റദിവസം വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം

ലക്നൗ: മൂന്നാംഘട്ട ലോക്ക്ഡൗൺ തുടങ്ങിയ ആദ്യദിനമായ മെയ് നാലിന് ഉത്തർ പ്രദേശിൽ വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം. ലോക്ക്ഡൗണിൽ ഇളവ് നൽകിയതിനെതുടർന്നാണ് തിങ്കളാഴ്ച മദ്യഷോപ്പുകൾ തുറന്നത്. സാധാരണ ദിവസങ്ങളിൽ 70 മുതൽ 80 കോടി രൂപയുടെ കച്ചവടമാണ് നടക്കാറുള്ളതെന്ന് എക്സൈസ് വകുപ്പ് പറയുന്നു. സ്റ്റോക്ക് കാലിയായതിനെതുടർന്ന് പല മദ്യഷോപ്പുകളും ഉച്ചയ്ക്കുശേഷം താഴിട്ട് ഉടമകൾ സ്ഥലംവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യഷോപ്പുകൾക്കുമുന്നിൽ നീണ്ടനിരയാണ് ഇന്നുമുള്ളത്. എക്സൈസ് വകുപ്പ് നൽകുന്ന കണക്കുപ്രകാരം ലക്നൗവിൽമാത്രം തിങ്കളാഴ്ച 6.3 കോടിയുടെ മദ്യമാണ് വിറ്റത്. ഇത് എക്കാലത്തെയും റെക്കോഡാണ്. ഒരു ലക്ഷത്തിൽതാഴെ ജീവനക്കാർ ജോലി ചെയ്യുന്ന മറ്റൊരുമേഖലയിലും ഒരു ദിവസംകൊണ്ട് 100 കോടി രൂപ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്ന് എക്സൈസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ബൂസ്റെഡ്ഡി പറഞ്ഞു. ലോക്ക്ഡൗണിനെതുടർന്ന് യുപിയിലുള്ള 25,600 മദ്യഷോപ്പുകളാണ് 40 ദിവസം അടച്ചിട്ടത്.

from money rss https://bit.ly/3b22feF
via IFTTT