ന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം വരവുവെച്ചുകഴിഞ്ഞു. പലിശമാത്രമായി 54,000 കോടി രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. 11 ലക്ഷം കോടി രൂപയിലേറെയാണ് ഇപിഎഫ്ഒയുടെ മൊത്തം ആസ്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയന്റിന്റെ വർധനവാണ് പലിശയിനത്തിൽ വരിക്കാർക്ക്...