ഐഐഎമ്മിൽനിന്ന് ഉന്നത ബിരുദംനേടിയ ബിജുമാത്യുവിന് കാമ്പസ് സെലക്ഷൻവഴി രാജ്യത്തെതന്നെ മുൻനിരയിലുള്ള കോർപറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടി. 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജായിരുന്നു ബിജുവിന്കമ്പനി നൽകിയത്. പഠനകാലത്തെപ്പോലെത്തന്നെ ജോലിയിലും ശോഭിച്ച അദ്ദേഹത്തിന് ഭാവിയെക്കുറിച്ച് തുടക്കത്തിലെ വ്യക്തമായ ധാരണയുണ്ടായിരുന്നു, ജോലിയല്ല ജീവിതമെന്ന്. അതുകൊണ്ടുതന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട അയാൾ 60വയസ്സുവരെ ജോലിചെയ്ത് ജീവിതം തുലയ്ക്കാൻ തയ്യാറല്ലായിരുന്നു. 23വയസ്സുള്ള...