121

Powered By Blogger

Monday, 12 April 2021

വിപണിയിലെ ഇടിവ്: നിക്ഷേപകർക്ക് നഷ്ടമായത് എട്ട് ലക്ഷംകോടി

സെൻസെക്സിന് 1,500ലേറെ പോയന്റ് നഷ്ടമായതോടെ ഓഹരി നിക്ഷേപകർക്ക് മണിക്കൂറുകൾക്കകം നഷ്ടമായത് 8.13 ലക്ഷംകോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 201.50 ലക്ഷംകോടിയായി കുറഞ്ഞു. ഏപ്രിൽ ഒമ്പതിലെ ക്ലോസിങ് പ്രകാരം മൊത്തംമൂല്യം 209.63 ലക്ഷംകോടി രൂപയായിരുന്നു. സെൻസെക്സിന് 1,639 പോയന്റും നിഫ്റ്റിക്ക് 493 പോയന്റുമാണ് നഷ്ടമായത്. ബിഎസ്ഇയിലെ 2,291 കമ്പനികൾ നഷ്ടംനേരിട്ടപ്പോൾ 436 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 174 ഓഹരികൾക്ക് മാറ്റമില്ല. മഹാരാഷ്ട്രയിൽമാത്രം 24 മണിക്കൂറിനിടെ 63,294 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. മുംബൈയിൽമാത്രം 10,000ത്തോളം പുതിയ രോഗികൾ.

from money rss https://bit.ly/3sb84Pt
via IFTTT