അടുത്തയാഴ്ച നടക്കുന്ന റിസർവ് ബാങ്കിന്റെ പണവായ്പാ നയ അവലോകന യോഗത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിയേക്കും. 15 മുതൽ 40വരെ ബേസിസ് പോയന്റിന്റെ വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. വിപണിയിൽനിന്ന് വൻതോതിൽ വായ്പയെടുക്കാനുള്ള സർക്കാർ പദ്ധതിയാണ് നിരക്ക് ഉയർത്തലിന് കാരണമാകുക. മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടിവരുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഉത്തേജന പദ്ധതികളിൽനിന്നുളള പിന്മാറ്റം കോവിഡിനെതുടർന്ന് പ്രഖ്യാപിച്ച ഇളവുകളിൽനിന്ന് റിസർവ് ബാങ്ക് പുറകോട്ടുപോകുന്നതിന്റെ സൂചനയായി ഇതിനെ കാണാം. വായ്പാനയം സാധാരണ രീതിയിലേയ്ക്ക് കൊണ്ടുവരാനുള്ള...