121

Powered By Blogger

Wednesday, 2 February 2022

സെന്‍സെക്‌സില്‍ 695 പോയന്റ് നേട്ടം: നിഫ്റ്റി 17,750ന് മുകളില്‍|Market Closing

മുംബൈ: ബജറ്റിനുമുമ്പും പിമ്പുമായി മൂന്നാംദിവസവും ഒഹരി സൂചികകൾ കുതിച്ചു. നിഫ്റ്റി 17,750ന് മുകളിലെത്തി. ആഗോള കാരണങ്ങളും അടിസ്ഥാന സൗകര്യമേഖലയിൽ കൂടുതൽ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതുമാണ് സൂചികകൾ നേട്ടമാക്കിയത്. സെൻസെക്സ് 695 പോയന്റ് നേട്ടത്തിൽ 59,558.33ലും നിഫ്റ്റി 203.20 പോയന്റ് ഉയർന്ന് 17,780ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്, ഹീറോ മോട്ടോർകോർപ്, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാൽറ്റി, ഫാർമ, എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ 1.3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-1.5ശതമാനം നേട്ടമുണ്ടാക്കി. Nifty ends above 17,700, Sensex rises 695 pts.

from money rss https://bit.ly/35CioKN
via IFTTT