121

Powered By Blogger

Wednesday, 11 March 2015

കല്‍ക്കരികേസ്: മന്‍മോഹന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍









Story Dated: Thursday, March 12, 2015 09:56



mangalam malayalam online newspaper

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കമുള്ള നേതാക്കള്‍. രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ നേതാക്കള്‍ സിംഗിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, എം.പിമാര്‍ തുടങ്ങി കോണ്‍ഗ്രസിന്റെ എല്ലാ പദവികളും വഹിക്കുന്ന നേതാക്കള്‍ വ്യാഴാഴ്ച രാവിലെ 24 അക്ബര്‍ റോഡിലെ ഓഫീസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് 3 മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലുള്ള സിംഗിന്റെ വസതിയില്‍ എത്തിയത്.


കേസില്‍ സിംഗിനെ പ്രതിചേര്‍ക്കാന്‍ സി.ബി.ഐ കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. ഏപ്രില്‍ എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. കോടതി നടപടി തന്നെ അസ്വസ്ഥനാക്കിയെന്നും ഇത് ജീവിതത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിംഗിന്റെ പ്രതികരണം. നിയമപരമായി അഗ്നിശുദ്ധി വരുത്താന്‍ താന്‍ തയ്യാറാണ്. സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


2005ല്‍ ബിര്‍ല ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡീഷയിലെ തലബിര-2 കല്‍ക്കരി പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് സിംഗിനെയും മറ്റ് അഞ്ചു പേരെയും കോടതി ഇന്നലെ പ്രതിചേര്‍ത്തത്.










from kerala news edited

via IFTTT