121

Powered By Blogger

Wednesday, 11 March 2015

ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടി: മഞ്ജുവാര്യര്‍










ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് മഞ്ജുവാര്യര്‍. ലാലിനൊപ്പം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് വേളയിലെ അനുഭവങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ലാലേട്ടന്‍ എന്ന വിസ്മയത്തെക്കുറിച്ച് മഞ്ജു വാചാലയാകുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ല. എത്രയോവര്‍ഷങ്ങള്‍ക്കുശേഷമാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. കന്മദത്തിലും ആറാംതമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വീരപരിവേഷമുണ്ടായിരുന്നു. പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ തീര്‍ത്തും സാധാരണക്കാരനായ പത്രപ്രവര്‍ത്തകനെയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്നത്. കളിയും ചിരിയും തമാശയുമൊക്കെയായി അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ തന്നെ രൂപപ്പെടുത്തിയ കഥാപാത്രം. ലാലേട്ടന്‍ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


തനിക്കെതിരെ നില്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്. ഈ സിനിമയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനില്‍ നിന്ന് കിട്ടിയ ദൈവികമായ ഊര്‍ജത്താലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലാലേട്ടന്‍ പല സീനുകളും അഭിനയിക്കുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. എങ്ങനെ കഴിയുന്നു ഇത് എന്ന അവിശ്വസനീയതയില്‍ നമ്മള്‍ അഭിനയിക്കാന്‍ മറന്നുനില്കും.


ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങള്‍ ഇതിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങള്‍ മാത്രമായിരുന്ന അവയ്ക്ക് ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവന്‍വയ്ക്കുകയായിരുന്നു.


പ്യൂപ്പ ചിത്രശലഭമാകുന്നതുപോലൊരു വിസ്മയം. എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ പ്രകടനം വര്‍ഷങ്ങള്‍ക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ്‌











from kerala news edited

via IFTTT

Related Posts: