Story Dated: Thursday, March 12, 2015 02:22
ഗൂഡല്ലൂര്‍: കുന്നൂര്‍ കൃഷ്‌ണപുരം ഗ്രാമത്തിലെ ജനങ്ങള്‍ കുന്നൂര്‍ നഗരസഭാ വാഹനങ്ങള്‍ തടഞ്ഞുവെച്ചു. കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിലുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക് മതിയായ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വാഹനങ്ങള്‍ ഉപരോധിച്ചത്. ഭവനരഹിതരായവരും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവരുമാണ് വാഹനങ്ങള്‍ തടഞ്ഞുവച്ചത്. വിവരമറിഞ്ഞ് കുന്നൂര്‍ നഗരസഭാ കമ്മീഷണര്‍ ജോണ്‍സണ്‍ സ്‌ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി. നഷ്‌ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് വാഹനങ്ങള്‍ വിട്ടയക്കാന്‍ ജനങ്ങള്‍ തയ്യാറായത്.
from kerala news edited
via IFTTT