റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എ.ബി.സി കാര്‍ഗോ ട്രോഫി മൂന്നാമത് റിഫ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് റിയാദില്‍ തുടക്കമായി. വെള്ളിയാഴ്ച കാലത്തും വൈകീട്ടുമായി അസീസിയ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കാലത്ത് നടന്ന മത്സരങ്ങളില്‍ എ ഡിവിഷനില്‍ റോയല്‍ റിയാദ് സോക്കര്‍ റെയിന്‍ബോ എഫ്.സി യെ ഏകപക്ഷീയമായ ഒരു ഗോളിനും ബി ഡിവിഷനില്‍ സുലൈ എഫ്.സി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പയ്യന്നൂര്‍ സൗഹൃദവേദിയേയും ഒബയാര്‍ എഫ്.സി 2-1 ന് സോക്കര്‍ സ്‌പോര്‍ട്ടിംഗിനേയും പരാജയപ്പെടുത്തി. സ്‌പോര്‍ട്ടിംഗ് കേരളയും ചാലഞ്ചേഴ്‌സ് എഫ്.സി യും തമ്മില്‍ നടന്ന മത്സരം ഓരോ ഗോള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു. വൈകുന്നേരം എ ഡിവിഷനില്‍ യൂത്ത് ഇന്ത്യ ഇലവന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലാന്‍േറണ്‍ എഫ്.സി യേയും യുണൈറ്റഡ് എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് യൂത്ത് ഇന്ത്യ സോക്കറിനേയും പരാജയപ്പെടുത്തി. ബി ഡിവിഷനില്‍ കേരള ഇലവന്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഐ.എഫ്.എഫ് എഫ്.സി ടീമിനേയും റിയന്‍ കേരള ടീം 3-0 ന് പയ്യന്നൂര്‍ സൗഹൃദവേദിയേയും പരാജയപ്പെടുത്തി.
എ.ബി.സി കാര്‍ഗോ ഡയറക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍ ടൂര്‍ണ്ണമെന്റിന്റെ കിക്കോഫ് നിര്‍വ്വഹിച്ചു. ഷക്കീബ് കൊളക്കാടന്‍, റഹ്മാന്‍ ചെറുവാടി, അലവി ഹാജി പാട്ടശ്ശേരി, അബ്ദുള്ള വല്ലാഞ്ചിറ, ദേവന്‍ പത്തിരിപ്പാല, ബഷീര്‍ ചേലേമ്പ്ര, ഹനീഫ കൊച്ചി, ജലീല്‍ അരീക്കോട്, അബ്ദുല്‍ മജീദ്, ഹൈദ്രോസ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ കളികളില്‍ കളിക്കാരുമായി പരിചയപ്പെട്ടു. മുജീബ് ഉപ്പട, കബീര്‍ വല്ലപ്പുഴ, അബ്ദുള്ള അരീക്കോട്, ഹംസ തൃക്കടീരി, ജംഷി കോഴിക്കോട്, ബര്‍ക്കത്ത് നരിപ്പറ്റ, നൗഷാദ് വാണിയമ്പലം, ഹംസക്കോയ പെരുമുഖം, നൗഷാദ് വാണിയമ്പലം തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.