സ്ത്രീകളെ ബഹുമാനിക്കാത്തവര്‍ പ്രകൃതി വിരുദ്ധര്‍. ലൈസി അലെക്‌സ്
പി.പി.ശശീന്ദ്രന്‍
Posted on: 11 Mar 2015
പ്രവാസി മലയാളി ഫെഡറേഷന്‍ സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു സംഘടനയാണ്. പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും നന്മയ്ക്കായി വിദേശങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ ആണ്. അവരെ ഏകോപിപ്പിക്കേണ്ടതും, ആവശ്യങ്ങളില്‍ സഹായിക്കേണ്ടതും ഒരു കര്‍ത്തവ്യം എന്ന നിലയിലാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം ഇറാക്ക്, ലിബിയ, മറ്റ് ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ പ്രയാസങ്ങളില്‍ കഴിഞ്ഞിരുന്ന നൂറുകണക്കിനു മലയാളി നേഴ്‌സുമാര്‍ക്കും, ഗാര്‍ഹിക തൊഴിലാളികള്‍ക്കും സഹായം നല്‍കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തങ്ങളിലും സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. ആഗസ്തില്‍ തിരുവനന്തപുരത്തു നടക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം'ത്തില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പങ്കെടുക്കുന്നതും, സ്ത്രീ ശാക്തീകരണ വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമായിരിക്കും.
സ്ത്രീകള്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍, അവര്‍ക്ക് സമൂഹത്തില്‍ നേരിടുന്ന അനീതികളും അസമത്വങ്ങളും പീഡനങ്ങളും അവസാനിക്കണമെങ്കില്‍ സ്ത്രീകള്‍ പ്രതിബന്ധങ്ങളെ മറികടന്ന് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. സംഘടനകളും, സമൂഹവും അതിനായുള്ള അവസരങ്ങള്‍ ഒരുക്കണം. ഭാവിയില്‍ സാമ്പത്തികമായും രാഷ്ട്രീയമായും വിജയിക്കുന്ന സ്ത്രീകളാക്കി വാര്‍ത്തെടുക്കണം.
ആദിവാസികളുടെ ഭൂമിക്കായുള്ള പോരാട്ടത്തില്‍ തന്റെ നില്‍പ്പ് സമരത്തിലൂടെ ചരിത്രം കുറിച്ച് 2015ലെ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം കരസ്ഥമാക്കിയ സി.കെ ജാനുവിനെ ഈ അവസരത്തില്‍ അനുമോദിക്കുന്നതായും ലൈസി തന്റെ പ്രസ്താവനയില്‍ അറിയിച്ചു.
from kerala news edited
via IFTTT