വിധു വിനോദ് ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ബ്രോക്കണ്‍ ഹോഴ്‌സസ് റിലീസിന് തയാറായി. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചനും ആമിര്‍ ഖാനും ചേര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മാഫിയകളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഒരു ഇതിഹാസ്യ കാവ്യമായിട്ടാണ് വിധു വിനോദ് ചോപ്ര ഈ സിനിമ അവതരിപ്പിക്കുന്നത്.
100 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഏപ്രില്‍ 10 ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഇന്ത്യയിലും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് വിതരണം ചെയ്യുന്നത്.
തോമസ് ജാനെ, വിന്‍സെന്റ് ഡി ഓണോഫ്രിയോ, ആന്റണ്‍ യെല്‍ച്ചിന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. രണ്ട് സഹോദരന്മാരുടെ ജീവിതവും ആത്മബന്ധവും ചിത്രത്തിന്റെ കാതലാണ്. ജെയിംസ് കാമറൂണിനെ പോലെ വിഖ്യാതനായ സംവിധായകന്‍ തന്നെ ബ്രോക്കണ്‍ ഹോഴ്‌സസിനെ പ്രശംസിച്ചത് അത്ഭുതത്തോടെ കാണേണ്ടതാണെന്ന് ട്രെയിലര്‍ റിലീസ് വേദിയില്‍ ആമിര്‍ പറഞ്ഞു. വിസ്മയിപ്പിക്കുന്ന സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ വിദേശ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും ആമിര്‍ പങ്കുവെച്ചു.
ഇന്ത്യക്കാരന്‍ ആദ്യമായി രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ആദ്യ ഹോളിവുഡ് ചിത്രമെന്ന പ്രത്യേകതയുമുണ്ട് ബ്രോക്കണ്‍ ഹോഴ്‌സസിന്. ഇത് കേവലമൊരു സിനിമയല്ല, ഒരു സ്വപ്‌നസാഫല്യം കൂടിയാണ് വിധുവിനോദ് ചോപ്ര പറഞ്ഞു.
from kerala news edited
via IFTTT