Story Dated: Thursday, March 12, 2015 09:42
ചെന്നൈ: ചെന്നൈയില്‍ 'പുതിയ തലമുറൈ' വാര്‍ത്താ ചാനലിനു നേര്‍ക്ക് ബോംബാക്രമണം. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് മോട്ടോര്‍ ബൈക്കുകളില്‍ വന്ന നാലംഗ സംഘം ചാനലിന്റെ പ്രവേശന കവാടത്തിലേക്ക് ബോംബെറിയുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമായതായി പോലീസ് അറിയിച്ചു. ടിഫിന്‍ ബോക്‌സില്‍ അടച്ച നിലയിലുളള നാടന്‍ ബോംബുകളാണ് എറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരുക്കു പറ്റിയതായി റിപ്പോര്‍ട്ടില്ല.
താലിയുടെ പ്രസക്‌തിയെ കുറിച്ചുളള ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാനുളള ചാനലിന്റെ തീരുമാനത്തിനെതിരെ ഹിന്ദു അനുകൂല സംഘടനകള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ആക്രമണം നടന്നതെന്ന് ശ്രദ്ധേയമാണ്. നേരത്തെ ചാനല്‍ ക്യാമറാമാന്‍മാരും കൈയേറ്റത്തിനിരയായിരുന്നു.
എസ്‌ആര്‍എം ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുളളതാണ് പുതിയ തലമുറൈ' വാര്‍ത്താ ചാനല്‍. ഇത്തരം ആക്രമണങ്ങള്‍ മതസൗഹാര്‍ദത്തെ തകര്‍ക്കുമെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ചാനല്‍ അധികൃതര്‍ പറഞ്ഞു.
from kerala news edited
via IFTTT