കമ്മീഷന്‍ കുറയ്ക്കുന്നതിനുമുമ്പേ പുതിയ ഫണ്ടുകള്‍ തുടങ്ങാന്‍ തിരക്കിട്ട നീക്കം
ഫണ്ടുകള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നതിന് എട്ട് ശതമാനംവരെ കമ്മീഷന്‍ വിതരണക്കാര്‍ക്ക് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് മ്യൂച്വല്‍ ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏപ്രില്‍ ആദ്യ ആഴ്ചയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനിരിക്കുന്നത്.
23 പുതിയ ഫണ്ട് ഓഫറുകളാണ് ഈമാസം വിപണിയിലെത്താനിരിക്കുന്നത്. ഇവയില്‍ 14 എണ്ണവും ഓഹരി അധിഷ്ടിത ഫണ്ടുകളാണ്. അതില്‍തന്നെ നാല് എണ്ണം ഓപ്പണ്‍ എന്‍ഡഡ് ഫണ്ടുകളുമാണ്. ബാക്കിയുള്ളവ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ ലോക്ക് ഇന്‍ പിരിയഡ് ഉള്ളവയും. ഒരിക്കല്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍ ലോക്ക് ഇന്‍ പിരിയഡ് കഴിഞ്ഞാല്‍ മാത്രമെ ഇവയിലെ ക്രയവിക്രയം സാധ്യമാകൂ.
എസ്ബിഐ മ്യൂച്വല്‍, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എല്‍ഐസി മ്യൂച്വല്‍, ബിര്‍ള മ്യൂച്വല്‍, കാനാറ റൊബേകോ, റിലയന്‍സ്, ഡൂയിച്ചേ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ കമ്പനികളാണ് പുതിയ ഫണ്ട് ഓഫറുകള്‍ പുറത്തുവിടാനിരിക്കുന്നത്.
പരമാവധി നിക്ഷേപം സമാഹരിക്കുന്നതിനായി പല കമ്പനികളും വിതരണക്കാര്‍ക്ക് 5-6 ശതമാനം കമ്മീഷന്‍ നല്‍കുന്നത് ആംഫിയുടെ നേരത്തെതന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെബി ഇതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
from kerala news edited
via IFTTT