Story Dated: Thursday, March 12, 2015 02:22
പുല്‍പ്പള്ളി: കര്‍ണ്ണാടക-കേരളാ അതിര്‍ത്തി ഗ്രാമമായ പെരിക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്‌പോസ്‌റ്റ് കാര്യക്ഷമമല്ലെന്ന് നാട്ടുകാരുടെ പരാതി. രണ്ട് ഉദ്യോഗസ്‌ഥരും വാഹനവുമുണ്ടായിട്ടും ഇതുവഴി കഞ്ചാവടക്കമുള്ള ലഹരിവസ്‌തുക്കള്‍ യഥേഷ്‌ടം കടത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബൈക്കുകള്‍, ഓട്ടോറിക്ഷ, ആഡംബര കാറുകള്‍ എന്നീ വാഹനങ്ങളിലെല്ലാം ലഹരി വസ്‌ഥുക്കളും നിരോധിത പാന്‍മസാലകളും കടത്തുന്നുണ്ട്.
പെരിക്കല്ലൂര്‍ ടൗണിലും സ്‌കൂള്‍ പരിസരങ്ങളിലുമെല്ലാം പാന്‍പരാഗ്, സിഗരറ്റ്, മറ്റുലഹരി പദാര്‍ത്ഥങ്ങളും സുലഭമായി ലഭിക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ പരസ്യമായ മദ്യവില്‍പ്പനയും നടക്കുന്നുണ്ട്. നിരോധിത പാന്‍മസാലകളും വിദേശമദ്യവും കഞ്ചാവ് അടക്കമുള്ള ലഹരിവസ്‌തുക്കളും കര്‍ണ്ണാടകയില്‍ നിന്നും പെരിക്കല്ലൂര്‍ വഴി വ്യാപകമായി കടത്തുന്നതും പുഴയില്‍ നിന്നും മണല്‍ കടത്തുന്നതും തടയുന്നതിനായാണ് ഇവിടെ പോലീസ് ഔട്ട്‌പോസ്‌റ്റ് സ്‌ഥാപിച്ച് ഉദ്യോഗസ്‌ഥരെ നിയോഗിച്ചത്.
ഔട്ട്‌പോസ്‌റ്റിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞതുകാരണമാണ് ഇത്തരം സാധനങ്ങള്‍ വയനാട്ടിലേക്ക് യഥേഷ്‌ടം എത്തുന്നതും വില്‍പ്പന വ്യാപകമാകുന്നതും. ഇത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
from kerala news edited
via IFTTT