121

Powered By Blogger

Wednesday, 11 March 2015

യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മറ്റി രൂപീകരിച്ചു








യുക്മ ഈസ്റ്റ് ആംഗ്ലീയ പ്രവര്‍ത്തനോദ്ഘാടനം; ആഘോഷകമ്മറ്റി രൂപീകരിച്ചു


Posted on: 11 Mar 2015







ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കൂന്ന പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിന് വന്‍ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കെ ആഘോഷകമ്മിറ്റി രൂപീകരിച്ച് ഹണ്ടിംങ്ങ്ടണ്‍ മലയാളികള്‍ കലാ മഹാമഹത്തിന് തുടക്കം കുറിച്ചു. ഹണ്ടിങ്ങ്ടണ്‍ പാപ്‌വര്‍ത്ത് മലയാളി അസോസിയേഷനൂകള്‍ സംയുക്തമായിച്ചേര്‍ന്നാണ് പ്രവര്‍ത്തനോദ്ഘാടനത്തിന് നേതൃത്വം നല്‍കുന്നത്.






പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബിന്റെയും പ്രോഗ്രാം കണ്‍വീനര്‍ സജീവ് അയ്യപ്പന്റെയും നേതൃത്വത്തില്‍ പരിപാടികളുടെ ചാര്‍ട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് റീജിയണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം തോമസ് മാറാട്ടുകളം, യുക്മ മുന്‍ സെക്രട്ടറി എബ്രാഹം ലൂക്കോസ് എന്നിവരും രംഗത്തുണ്ട്.






ഹണ്ടിങ്ങ്ടണില്‍ നിന്നൂം റീജിയണല്‍ ജോയിന്റ് സെക്രട്ടറിയായ ജെന്നി ജോസിന് പുറമേ മറ്റ് കമ്മിറ്റി അംഗങ്ങളായ ഫിജോ ആന്റണി, സാബു ജോസഫ്, മനോജ് ജോസഫ്, ബിന്‍സ് കുര്യന്‍, ആംജെം നെറ്റോ, മോഹന്‍ പി കെ, റിജോ തോമസ്, റെജി തോമസ് എന്നിവര്‍ പ്രതിനിധീകരിക്കുമ്പോള്‍ പാപ്‌വര്‍ത്ത് മലയാളി അസോസിയേഷനില്‍ നിന്ന് ജെസ്റ്റിന്‍, ഷിബു സ്‌കറിയ, അനില്‍ തോമസ്, സിബി ആന്റണി എന്നിവരും ആഘോഷകമ്മറ്റിയില്‍ അംഗങ്ങളാണ്. കൂട്ടായ പരിശ്രമത്തിലൂടെ പരിപാടി വിജയത്തിലെത്തിക്കുവാനൂള്ള ശ്രമത്തിലാണ് കമ്മിറ്റി അംഗങ്ങള്‍.

ഹണ്ടിങ്ങ്ടണ്‍പാപ്‌വര്‍ത്ത് അസോസിയേഷനിലെ കുട്ടികള്‍ സംയുക്തമായി നടത്തുന്ന അവതരണ നൃത്തം പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കൂം. ഷേര്‍ലി എല്‍ദോയാണ് അവതാരകയായെത്തുന്നത്. റെജി ഹണ്ടിങ്ങ്ടണ്‍ ആണ് കേറ്ററിങ്ങിന്റെ ചുമതല.


പരിപാടി നടക്കൂന്ന വേദിയുടെ വിലാസം: Medway Road, Huntingdon, PE29 1SF Medway Road, Huntingdon, PE29 1SF Medway Ro-ad, Huntingdon, PE29 1SF



കൂടുതല്‍ വിവരങ്ങള്‍ക്ക്:


കുഞ്ഞുമോന്‍ ജോബ് 07828 976113

രെഞ്ജിത്ത് കുമാര്‍ 07796 886931

ഓസ്റ്റിന്‍ അഗസ്റ്റിന്‍ 07889869216





വാര്‍ത്ത അയച്ചത് : ജിജോ












from kerala news edited

via IFTTT