എല്ലാവരും ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നു. എന്റെ കൈവശം 40 ലക്ഷം രൂപയുണ്ട്. സ്ഥിര നിക്ഷേപത്തിന് നാമാത്രമായ പലിശയാണ് ലഭിക്കുന്നത്. 20 ലക്ഷം രൂപ ഒറ്റത്തവണയായി ഇക്വറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേിക്കാനാണ് പ്ലാൻ. ഇപ്പോൾ അതിന് അനുയോജ്യമായ സമയമാണോ? വിപിൻ, കൊടകര ഏറെ വർഷമെടുത്താകും 20 ലക്ഷംരൂപ സമ്പാദിച്ചിട്ടുണ്ടാകുക. സ്ഥിരനിക്ഷേപ പദ്ധതികൾക്ക് പലിശ കുറവാണെന്നതുകൊണ്ടുമാത്രം ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ല. റിസ്ക് എടുക്കാനുള്ള...