121

Powered By Blogger

Friday, 13 December 2019

സെന്‍സെക്‌സ് 428 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ശുഭകരമായ ആഗോള കാരണങ്ങൾ ഓഹരി സൂചികകൾക്ക് കരുത്തേകി. നിഫ്റ്റി 12,100നടുത്താണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 428 പോയന്റ് നേട്ടത്തിൽ 41,008.71ലും നിഫ്റ്റി 114.90 പോയന്റ് ഉയർന്ന് 12086.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1551 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 986 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഓട്ടോ, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഐടി ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഫാർമ ഓഹരികൾ നഷ്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, എസ്ബിഐ, കോൾ ഇന്ത്യ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയർടെൽ, സീ എന്റർടെയൻമെന്റ്, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, യുപിഎൽ, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Nifty ends near 12,100, Sensex jumps 428 pts

from money rss http://bit.ly/2YIwNxy
via IFTTT

കെവൈസി തട്ടിപ്പ്: ഡോക്ടര്‍ക്ക് നഷ്ടമായ തുകയിലേറെയും തിരിച്ചെടുത്ത് പോലീസ്

മുംബൈ: കെവൈസി രേഖകൾ ആവശ്യമാണെന്ന വ്യാജേന എസ്എംഎസ് അയച്ച് ബാങ്ക് വിവരങ്ങൾ തേടിയ സംഘം വനിതാ ഡോക്ടറിൽനിന്ന് 1,30,000 രൂപ തട്ടി. തട്ടിപ്പ് മനസിലായ ഡോക്ടർ യഥാസമയം പരാതിപ്പെട്ടപ്പോൾ പോലീസിന്റെ പെട്ടെന്നുണ്ടായ ഇടപെടലിലൂടെ 1,10,000 രൂപ തിരിച്ചെടുത്തു. മുംബൈയിലെ ഡോക്ടറായ ലോപ ചേതൻ ദേവിൽനിന്നാണ് പണംതട്ടിയത്. മൈബൈൽ ഫോണിൽ എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത് കൈമാറിയതിനെതുടർന്നാണ് തട്ടിപ്പിനിരയായത്. വിവരങ്ങൾ കൈമാറിയതിനുപിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള വിവരം ഡോക്ടർക്ക് ലഭിച്ചു. തട്ടിപ്പ് മനസിലായ അവർ ഉടനെ ബാങ്കിനെ സമീപിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്തു. തുടർന്ന് പോലീസിൽ പരാതിയും നൽകി. ഇതോടെ തുടർന്നുള്ള പണം പിൻവലിക്കൽ തടഞ്ഞു. സൈബർ പോലിസിന്റെ ഇടപെടലിലൂടെ 1,10,000 രൂപയും തിരിച്ചുപിടിച്ചു. Mumbai doctor latest victim of KYC fraud

from money rss http://bit.ly/2YJdVhS
via IFTTT

ലോകത്ത ശക്തരായ വനിതകളുടെ പട്ടികയില്‍ മന്ത്രി നിര്‍മല സീതാരാമനും

ന്യൂയോർക്ക്: ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും ഫോബ്സ് പുറത്തുവിട്ട 100 പേരുടെ പട്ടികയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ സ്ഥാനം 29ആണ്. ലോകത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പുതുമുഖമാണ് 34ാം സ്ഥാനത്തുള്ള നിർമല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ധനമന്ത്രിയായ അവർ കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയുമായിരുന്നു. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്രയ്ക്ക് 54ാം സ്ഥാനമാണുള്ളത്. മസുംദാറിന്റെ സ്ഥാനം 65 ആണ്. 1978ൽ സ്ഥാപിച്ച ഫാർമ കമ്പനിയായ ബോയകോണിന്റെ സാരഥിയാണവർ. ബിൽ ആന്റ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹ അധ്യക്ഷ മെലിൻഡ ഗേറ്റ്സ്(6), ഐബിഎം സിഇഒ ഗിന്നി റോമെറ്റി(9), ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബെർഗ്(18), ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ(38), യുഎസ് പ്രസിന്റിന്റെ മൂത്ത പുത്രിയും ഉപദേശകയുമായ ഇവാൻക ട്രംപ്(42), ഗായകരായ റിഹാന്ന (61), ടെയ്ലർ സിഫ്റ്റ്(71), ടെന്നിസ് താരം സെറീന വില്യംസ്(81), പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്(100) എന്നിവരാണ് പട്ടികയിലുളളത്. ബ്രാക്കറ്റിൽ അവരുടെ സ്ഥാനവും. Nirmala Sitharaman among worlds 100 most powerful women: Forbes

from money rss http://bit.ly/38BYDQq
via IFTTT