121

Powered By Blogger

Sunday 25 January 2015

അറബ് ഹെല്‍ത്തിന് ഇന്ന് തുടക്കം








അറബ് ഹെല്‍ത്തിന് ഇന്ന് തുടക്കം


Posted on: 26 Jan 2015




ദുബായ്: മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യപ്രദര്‍ശനമേളയായ അറബ് ഹെല്‍ത്തിന് തിങ്കളാഴ്ച തുടക്കമാകും.

വേള്‍ഡ് ട്രേഡ് സെന്ററില്‍ 29 വരെ തുടരുന്ന മേളയില്‍ നാലായിരത്തില്‍പ്പരം പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനമേളയ്ക്ക് അനുബന്ധമായി സംഘടിപ്പിക്കുന്ന അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് മേഖലയിലെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളും നേട്ടങ്ങളും വിശകലനം ചെയ്യും.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരും പ്രവര്‍ത്തകരും വ്യവസായമേഖലയില്‍നിന്നുള്ള ഉത്പാദകരും വിതരണക്കാരും ആരോഗ്യകുതുകികളായ പൊതുജനങ്ങളും നാലുനാള്‍ നീളുന്ന അറബ് ഹെല്‍ത്തില്‍ സംഗമിക്കും. ആധുനിക ചികിത്സാമാര്‍ഗങ്ങളും ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുറവ്, ആയുര്‍ദൈര്‍ഘ്യം കൂടിയതുമൂലം കൂടിവരുന്ന വൃദ്ധസമൂഹം, അജ്ഞാതരോഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ അറബ് ഹെല്‍ത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.


40 രാജ്യങ്ങള്‍ അറബ് ഹെല്‍ത്തില്‍ പവലിയനുകള്‍ സ്ഥാപിക്കുന്നുണ്ട്. ഏറ്റവുമധികം പ്രദര്‍ശകരെത്തുന്നത് ചൈനയില്‍നിന്നാണ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന 556 കമ്പനികള്‍ ചൈനയില്‍ നിന്ന് മാത്രമായി മേളയില്‍ പങ്കെടുക്കുന്നു. 532 കമ്പനികളുമായി ജര്‍മനി രണ്ടാംസ്ഥാനത്തുണ്ട്. തദ്ദേശീയരായ 350ല്‍പരം കമ്പനികളും മേളയില്‍ അണിനിരക്കും. മൊത്തം 1,20,000 സന്ദര്‍ശകരെയാണ് ആരോഗ്യ മേളയിലേക്കായി പ്രതീക്ഷിക്കുന്നത്.


അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് 18 സമ്മേളനങ്ങള്‍ നടക്കും. ആരോഗ്യരംഗത്ത് ഏറെ സ്വീകാര്യത നേടിയ റോബോട്ടുകളെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, കുട്ടികളുടെ ചികിത്സാരംഗം, ഹൃദ്രോഗം എന്നിവയ്ക്ക് പുറമെ, അമിത രക്തസമ്മര്‍ദം എന്നീ വിഷയത്തിലൂന്നിയ സമ്മേളനത്തിനും ആദ്യമായി അറബ് ഹെല്‍ത്ത് വേദിയാകും. ആരോഗ്യവിദഗ്ധരും വ്യവസായികളും വിതരണക്കാരുമടക്കമുള്ള 11,000 പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഇന്‍ഫോര്‍മ ലൈഫ് സയന്‍സ് എക്‌സിബിഷന്‍സ് ആണ് സംഘാടകര്‍.












from kerala news edited

via IFTTT

കുവൈത്തില്‍ വാഹനാപകടം : കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ മരിച്ചു








കുവൈത്തില്‍ വാഹനാപകടം : കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ മരിച്ചു


Posted on: 26 Jan 2015


കുവൈത്ത് സിറ്റി : കബദില്‍ നടന്ന വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കെ.ഒ.സി-കുവൈത്ത് ഓയില്‍ കമ്പനിയായ ഇറിസ്‌കോ ജീവനക്കാരന്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ച മലയാളി. കാസര്‍കോട് അംഗഡിമുഗര്‍ ബാദൂറിലെ ചെക്കട്ടച്ചാല്‍ ഹുസൈനാറിന്റെ മകനാണ്. നാല്മാസം മുമ്പാണ് കുവൈത്തില്‍ എത്തിയത്. ഉത്തര്‍പ്രദേശുകാരനായ സയ്യിദാണ് മരിച്ച രണ്ടാമന്‍. ഇറിസ്‌കോ കമ്പനിയിലെ ആറു ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.











from kerala news edited

via IFTTT

പ്രവാസികളുടെ ഭൂമി കൈയേറ്റ ക്കേസുകള്‍ക്ക് പ്രത്യേക കമ്മീഷന്‍ വരും - മന്ത്രി കെ.സി. ജോസഫ്








പ്രവാസികളുടെ ഭൂമി കൈയേറ്റ ക്കേസുകള്‍ക്ക് പ്രത്യേക കമ്മീഷന്‍ വരും - മന്ത്രി കെ.സി. ജോസഫ്


പ.സി. ഹരീഷ്‌


Posted on: 26 Jan 2015


കുവൈത്ത്‌സിറ്റി: പ്രവാസികളുടെ നാട്ടിലെ ഭൂമി കൈയേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന് പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാസികളുടെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള അധികാരം പ്രത്യേക കമ്മീഷനുണ്ടായിരിക്കും. കൂടാതെ പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിന് നിലവിലുള്ള ഫോറം ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 55-ല്‍നിന്ന് 60 ആയി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

കുവൈത്തിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് ഒഡെപക് വഴിയാക്കും

കുവൈത്ത്‌സിറ്റി:


കുവൈത്തിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപക് വഴിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അല്‍ ഇസ, ജി.ടി.സി. കമ്പനികള്‍ റിക്രൂട്ട് ചെയ്ത് പ്രതിസന്ധിയിലായ നഴ്‌സുമാരുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് പരാതി സമര്‍പ്പിക്കാനെത്തിയ നഴ്‌സുമാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി.

നഴ്‌സസ് റിക്രൂട്ട്‌മെന്റ് ചൂഷണവും തട്ടിപ്പും തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. കേന്ദ്രസര്‍ക്കാറും കുവൈത്ത് സര്‍ക്കാറും തമ്മില്‍ ധാരണയിലെത്തിയാല്‍ നഴ്‌സിങ് ഉള്‍പ്പെടെയുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും നോര്‍ക്കയും ഒഡെപക്കും വഴിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനാവശ്യമായ നടപടികള്‍ക്കായി തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണുമായി ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

എസ്. അരുണന്‍








എസ്. അരുണന്‍


Posted on: 26 Jan 2015


മംഗള്‍യാന്റെ: വിജയത്തിനുകിട്ടിയ മറ്റൊരു അംഗീകാരമാണ് എസ്. അരുണന് കിട്ടുന്ന പദ്മശ്രീ. കഴിഞ്ഞ വര്‍ഷം, ഐ.എസ്.ആര്‍.ഒ.യുടെ അന്നത്തെ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് പദ്മഭൂഷണ്‍ കിട്ടിയിരുന്നു.

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു എസ്. അരുണന്‍.

തമിഴ്‌നാട്ടിലെ നെല്ലായ് സ്വദേശിയായ സുബ്ബയ്യ അരുണന്‍ പാളയംകോട്ട സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും നേടി. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ 1984-ലാണ് ജോലിയില്‍ പ്രവേശിച്ചത്.

മംഗള്‍യാന്‍ ദൗത്യത്തിന് തുടക്കംമുതല്‍ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ചൊവ്വയെ ചുറ്റാനുള്ള പേടകം നിര്‍മിക്കുന്നതിലും ദൗത്യത്തിന്റെ സന്ദേശവിനിമയസംവിധാനം വികസിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പേടകത്തിലെ പ്രധാന എന്‍ജിന്‍ പത്തുമാസത്തെ ഇടവേളയ്ക്കുശേഷം ജ്വലിപ്പിച്ചതടക്കമുള്ള നിരവധി നിര്‍ണായകഘട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. പേടകത്തില്‍നിന്ന് സന്ദേശങ്ങള്‍ കിട്ടാന്‍ മറ്റുരാജ്യങ്ങളിലെ കേന്ദ്രങ്ങളുമായി നിരന്തരമായി ബന്ധപ്പെട്ടതിന്റെ നേതൃത്വവും ഇദ്ദേഹത്തിനായിരുന്നു.











from kerala news edited

via IFTTT

വീരേന്ദ്ര ഹെഗ്‌ഡെ








വീരേന്ദ്ര ഹെഗ്‌ഡെ


Posted on: 26 Jan 2015


ധര്‍മസ്ഥല: ദേവാലയത്തിന്റെ ധര്‍മാധികാരിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ, പാവപ്പെട്ടവര്‍ക്കായി ചെയ്ത സേവനങ്ങളാണ് ഡോ. ഡി. വീരേന്ദ്ര ഹെഗ്‌ഡെയെ പദ്മവിഭൂഷണിന് അര്‍ഹനാക്കിയത്.

കര്‍ണാടകത്തില്‍ ദക്ഷിണകന്നഡ ജില്ലയിലെ ധര്‍മസ്ഥല ദേവാലയത്തിന്റെ 21-ാമത് ധര്‍മാധികാരിയാണ് വീരേന്ദ്ര ഹെഗ്‌ഡെ. തുളു സംസാരിക്കുന്ന ജൈന കുടുംബത്തില്‍ 1948-ലാണ് അദ്ദേഹം ജനിച്ചത്. ധര്‍മാധികാരി രത്‌നവര്‍മ ഹെഗ്‌ഡെയുടെയും രത്‌നമ്മ ഹെഗ്‌ഡെയുടെയും മകന്‍.

ഇരുപതാംവയസ്സിലാണ് വീരേന്ദ്ര ധര്‍മാധികാരിയെന്ന പരമ്പരാഗതപദവി ഏറ്റെടുത്തത്. ഹേമവതി ഹെഗ്‌ഡെയാണ് ഭാര്യ. ശ്രദ്ധ മകളാണ്.

ധര്‍മസ്ഥലയില്‍ വര്‍ഷംതോറും സാധുക്കള്‍ക്കുള്ള സമൂഹവിവാഹം നടത്തിവരുന്നു. പതിനായിരക്കണക്കിന് പാവങ്ങള്‍ ഇങ്ങനെ വിവാഹിതരായിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും വിവാഹച്ചടങ്ങുകള്‍ നടത്താനായി െബംഗളൂരു, മൈസൂരു, ശ്രാവണബെലഗൊള തുടങ്ങി ചില കേന്ദ്രങ്ങളില്‍ അദ്ദേഹം മണ്ഡപങ്ങള്‍ പണിയിക്കുകയുണ്ടായി.

കൃഷി, സാങ്കേതികവിദ്യ, സൗരോര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, മൈക്രോ ഫിനാന്‍സ് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കര്‍ണാടക തീരപ്രദേശങ്ങളിലെ പാവങ്ങളെ ശാക്തീകരിക്കാന്‍ നേതൃത്വംകൊടുത്തു. ബാങ്കുകളുമായും മറ്റും സഹകരിച്ച് സ്വയംതൊഴില്‍ പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങി. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ഇവ ഉപകരിച്ചിട്ടുണ്ട്.

ഏതാനും വിദ്യാലയങ്ങളും ഹോസ്റ്റലുകളും ധര്‍മസ്ഥലയ്ക്കു കീഴില്‍ സ്ഥാപിച്ച് നടത്തിവരുന്നു.

യക്ഷഗാനം പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളടക്കം കലാസാംസ്‌കാരികരംഗത്ത് വലിയ പങ്കുവഹിച്ചു. അധ്യാപകരെക്കൊണ്ട് പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പ്രകൃതിജീവനം, യോഗ, ധാര്‍മികവിദ്യാഭ്യാസം എന്നിവ ശീലിപ്പിച്ചു.

പല സംഘടനകളും സ്ഥാപനങ്ങളും സര്‍വകലാശാലകളും അദ്ദേഹത്തെ ബഹുമതികള്‍ കൊടുത്ത് ആദരിച്ചിട്ടുണ്ട്. കര്‍ണാടകസര്‍ക്കാറിന്റെ ഏറ്റവുംവലിയ ബഹുമതിയായ കര്‍ണാടക രത്‌ന 2009-ല്‍ കിട്ടി. രാഷ്ട്രം രണ്ടായിരാമാണ്ടില്‍ പദ്മഭൂഷണ്‍ നല്കിയിരുന്നു.











from kerala news edited

via IFTTT

പാര്‍ക്കിങ് കെട്ടിടത്തില്‍നിന്ന് കാര്‍ താഴെവീണ് സ്ത്രീ മരിച്ചു








പാര്‍ക്കിങ് കെട്ടിടത്തില്‍നിന്ന് കാര്‍ താഴെവീണ് സ്ത്രീ മരിച്ചു


Posted on: 26 Jan 2015


അബുദാബി: ബഹുനില പാര്‍ക്കിങ് കെട്ടിടത്തില്‍നിന്ന് കാര്‍ താഴെ വീണു. കാറിലുണ്ടായിരുന്ന കാറുടമ തത്ക്ഷണം മരിച്ചു. 54-കാരിയായ യൂറോപ്പ് സ്വദേശിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടിന് ഖലീഫ സ്ട്രീറ്റിലാണ് അപകടം നടന്നത്. ഖലീഫ എനര്‍ജി കോംപ്ലക്‌സിലെ ഒരു കെട്ടിടത്തിലെ പാര്‍ക്കിങ്ങിന്റെ ആറാംനിലയില്‍ വെച്ച് വാഹനം താഴെ വീഴുകയായിരുന്നു. കാര്‍ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനമെന്ന് അബുദാബി പോലീസിലെ മേജര്‍ സഈദ് അല്‍ ദാഹിരി വ്യക്തമാക്കി.

സംഭവം നടന്നയുടന്‍തന്നെ പോലീസും ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.











from kerala news edited

via IFTTT

ഡി.എസ്.എഫ്. സംഗീതനിശകള്‍ മാറ്റിവെച്ചു








ഡി.എസ്.എഫ്. സംഗീതനിശകള്‍ മാറ്റിവെച്ചു


Posted on: 26 Jan 2015


ദുബായ്: അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവിനോടുള്ള ആദരസൂചകമായി 'സെലിബ്രേഷന്‍ നൈറ്റ്‌സ്' സംഗീതനിശകള്‍ മാറ്റിവെച്ചു. വരാനിരിക്കുന്ന പരിപാടികളുടെ ആഘോഷപ്പൊലിമ കുറയ്ക്കാനും തീരുമാനിച്ചതായി സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ.) അറിയിച്ചു.

പ്ലാറ്റിനം റെക്കോര്‍ഡ്‌സിന്റെ സഹകരണത്തോടെ 29, 30 തിയതികളിലായി നടത്താനിരുന്ന സംഗീതനിശകളാണ് മാറ്റിവെച്ചത്. 23ന് നടക്കേണ്ടിയിരുന്ന സംഗീതനിശയും മാറ്റിവെച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായും ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് അതാത് കേന്ദ്രങ്ങളില്‍നിന്ന് തുക തിരികെ വാങ്ങാമെന്നും ഡി.എഫ്.ആര്‍.ഇ. അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്ന പ്രമുഖ അറബ് ഗായകരായ നവാല്‍ അല്‍ കുവൈത്തിയ്യ, അബ്ദുല്ല അല്‍ റുവൈഷിദ്, ഡയാന ഹദ്ദാദ്, മുഹമ്മദ് അസ്സാഫ്, ഷമ്മ ഹംദാദ്, ഫായിസ് അല്‍ സഈദ്, ഹുസ്സൈന്‍ അല്‍ ജെസ്മി തുടങ്ങിയവര്‍ അബ്ദുള്ള രാജാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതായും ഡി.എഫ്.ആര്‍.ഇ. അറിയിച്ചു.

അബ്ദുള്ള രാജാവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ദുഃഖകരമായ അന്തരീക്ഷത്തില്‍ പരിപാടികള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്ലാറ്റിനം റെക്കോര്‍ഡ്‌സ് മേധാവി തൈമൂര്‍ മര്‍മാര്‍ച്ചി പറഞ്ഞു. ഗായകരുടെ കൂടി അനുവാദത്തോടുകൂടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.











from kerala news edited

via IFTTT

ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു








ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു


Posted on: 26 Jan 2015


അബുദാബി: ഹംദാന്‍ സ്ട്രീറ്റില്‍ ക്രെയിന്‍ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞുവീണു. ഹംദാന്‍ സ്ട്രീറ്റും സലാം സ്ട്രീറ്റും ചേരുന്ന ഭാഗത്ത്, പള്ളിയോടുചേര്‍ന്നുള്ള കെട്ടിടത്തിന്മേലാണ് ക്രെയില്‍ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനലുകളും ചുമരും പൊളിഞ്ഞിട്ടുണ്ട്.

ആളുകള്‍ പതിവായി പള്ളിയിലേക്ക് നടന്നുവരാറുള്ള ഇടവഴി അടഞ്ഞിരിക്കുകയാണ്. സുവാദി ആന്‍ഡ് ഷംസ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ക്രെയിന്‍. വളരെ അപൂര്‍വമായേ അബുദാബിയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ. ക്രെയിന്‍ ഓപ്പറേറ്ററുടെ പരിചയക്കുറവുകൊണ്ടും അശാസ്ത്രീയമായി നിര്‍ത്തിയിടുന്നത് കൊണ്ടുമൊക്കെയാണ് ഇത്തരത്തില്‍ അപകടം സംഭവിക്കാറുള്ളത്.











from kerala news edited

via IFTTT

യു.എ.ഇ.യില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം








യു.എ.ഇ.യില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം


Posted on: 26 Jan 2015


ദുബായ്: വിപുലമായ പരിപാടികളോടെ യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലും സ്‌കൂളുകളിലും ഇന്ത്യന്‍ അസോസിയേഷനുകളിലുമൊക്കെ ദേശസ്‌നേഹം തുടിക്കുന്ന പരിപാടികള്‍ അരങ്ങേറും.

ഇന്ത്യന്‍ എംബസിയില്‍ തിങ്കളാഴ്ച രാവിലെ എട്ടിന് അംബാസഡര്‍ ടി.പി. സീതാറാം ത്രിവര്‍ണ പതാകയുയര്‍ത്തും. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗതവേഷം ധരിച്ച് പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കും.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രസിഡന്റ് ഡി. നടരാജന്റെ നേതൃത്വത്തിലും മലയാളിസമാജത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂരിന്റെ നേതൃത്വത്തിലും രാവിലെ ഏഴിന് പതാകയുയര്‍ത്തും. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് മൂന്നുമണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികപരിപാടികളാണ് നടക്കുക. ബാന്‍ഡ്‌മേളം, എയ്‌റോബിക് ശൈലിയില്‍ കുട്ടികളവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം, മാര്‍ച്ച് പാസ്റ്റ് എന്നിവയെല്ലാം ഇതിലുള്‍പ്പെടും. വൈകിട്ട് അബുദാബി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ എംബസി അധികൃതര്‍ അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ക്ക് അത്താഴവിരുന്ന് നല്‍കും.

അംഗീകൃതസംഘടനകള്‍ സംയുക്തമായി നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷം ജനവരി 29-ന് ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുന്നത്. ഇതിലവതരിപ്പിക്കാനുള്ള സാംസ്‌കാരികപരിപാടികളുടെ പരിശീലനങ്ങള്‍ മലയാളി സമാജത്തിലും കേരളാ സോഷ്യല്‍ സെന്ററിലും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും നടക്കുന്നുണ്ട്. ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറും. രാവിലെ എട്ടിന് കോണ്‍സുലേറ്റ് അങ്കണത്തില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് ഒമ്പത് മണിമുതല്‍ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.

ദുബായ് അല്‍ ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് റിപ്പബ്ലിക് ദിന പരിപാടികള്‍ അരങ്ങേറും. തിങ്കളാഴ്ച രാത്രി എട്ടിനാണ് പരിപാടികള്‍ തുടങ്ങുക. ഇന്ത്യന്‍ കോണ്‍സുല്‍ ദിനയന്‍ ബര്‍ദുലൈ ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കെ.എം.സി.സി. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അങ്കണത്തില്‍ രാവിലെ എട്ടിന് പതാകയുയര്‍ത്തല്‍ നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ പ്രവാസിപുരസ്‌കാര ജേതാക്കളെ ആദരിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ നടക്കും.











from kerala news edited

via IFTTT

ഓര്‍മയിലൊരു വസന്തകാലം








പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ക്കുമില്ലേ മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍? അവ സന്തോഷിപ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ ആവട്ടെ. ഞങ്ങള്‍ക്കെഴുതുകയോ ബ്ലോഗ് ലിങ്കുകള്‍ അയക്കുകയോ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക











from kerala news edited

via IFTTT

ആര്‍. ബാലക്യഷ്‌ണ പിള്ള രാജി വച്ചു









Story Dated: Sunday, January 25, 2015 10:06



തിരുവനന്തപുരം: മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം പിള്ള രാജിവച്ചു. പാര്‍ട്ടി നേതാവ്‌ മനോജ്‌ മുഖാന്തരമാണ്‌ രാജി മുഖ്യമന്ത്രിക്ക്‌ കൈമാറിയത്‌. യു.ഡി.എഫ്‌ യോഗത്തിനു ശേഷം തീരുമാനമെന്ന്‌ മുഖ്യമന്ത്രി.










from kerala news edited

via IFTTT

പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; അദ്വാനിക്കും അമിതാബ്‌ ബച്ചനും പത്മവിഭൂഷന്‍









Story Dated: Sunday, January 25, 2015 08:51



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി, ബോളിവുഡ്‌ താരം അമിതാബ്‌ ബച്ചന്‍, ദിലീപ്‌ കുമാര്‍, മലയാളിയായ കെ.കെ വേണുഗോപാല്‍. പ്രകാശ്‌ എം ബാദല്‍ എന്നിവര്‍ക്ക്‌ പത്മവിഭൂഷന്‍ ലഭിച്ചു. ഡോ. വീരേന്ദ്ര ഹെഗാഡെ, ജഗദ്‌ഗുരു രാമാനനന്ദാചാര്യ സ്വാമി, പ്ര?ഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, കരിം അല്‍ ഹുസൈനി അഗ ഖാന്‍ എന്നിവര്‍ക്കും പത്മവിഭൂഷന്‍ ലഭിച്ചു.


കെ.പി ഹരിദാസ്‌, നാരായണ പുരുഷോത്തമ മല്യ, ബാഡ്‌മിന്റണ്‍ താരം പി.വി സിന്ധു എന്നിവര്‍ക്ക്‌ പത്മശ്രീ ലഭിച്ചു. കായിക രംഗത്ത്‌ നിന്ന്‌ പി.വി സിന്ധുവിന്‌ പുറമെ സര്‍ദാര സിങ്‌, അരുണിമ സിന്‍ഹ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു. ഹരീഷ്‌ സാല്‍വെ, സുധരഘുനാഥന്‍, എന്‍ ഗോപാല സ്വാമി എന്നിവര്‍ക്കും ബില്‍ഗേറ്റ്‌സിനും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സിനും പത്മഭൂഷനും ലഭിച്ചു. സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്‌ ബില്‍ ഗേറ്റ്‌സിനും മെലിന്‍ഡ ബില്‍ ഗേറ്റ്‌സിനും പുരസ്‌ക്കാരം നല്‍കിയത്‌.


75 പേര്‍ക്കാണ്‌ പത്മശ്രീ ലഭിച്ചത്‌. പത്മവിഭൂഷന്‍ 9 പേര്‍ക്കും 20 പേര്‍ക്ക്‌ പത്മഭൂഷനും ലഭിച്ചു.










from kerala news edited

via IFTTT