Story Dated: Sunday, January 25, 2015 04:03
ചെന്നൈ: സുപ്രധാന അപേക്ഷാ ഫോമുകളില്‍ ഇനിമുതല്‍ വളര്‍ത്തച്‌ഛന്‍, വളര്‍ത്തമ്മ തുടങ്ങിയ കോളങ്ങളും ഉള്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിവാഹ മോചനം നേരിട്ട മാതാപിതാക്കളുടെ കുട്ടികള്‍ക്കും ദത്തെടുത്ത കുട്ടികള്‍ക്കും പാസ് പോര്‍ട്ട് പോലുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം.
ദീപയെന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്‌റ്റിസ്. വി. രാമസുബ്രഹ്‌മണ്യമാണ് ഉത്തരവിറക്കിയത്. പരാതി പരിഹരിച്ച് നാല് ആഴ്‌ച്ചകള്‍ക്കുള്ളില്‍ ഹര്‍ജിക്കാരിയുടെ മകള്‍ക്ക് പാസ് പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
ഹര്‍ജിക്കാരിയായ ദീപയെ 1998 ല്‍ എം. ഇറുദയരാജ് എന്നയാള്‍ വിവാഹം കഴിക്കുകയും ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുകയും ചെയ്‌തിരുന്നു. പിന്നീട് 2003 ല്‍ ഇരുവരും വിവാഹ മോചിതരാകുകയും ഹര്‍ജിക്കാരി ആര്‍. ലക്ഷ്‌മണന്‍ എന്നയാളെ വിവാഹം കഴിക്കുകയും ചെയ്‌തു. ആദ്യ വിവാഹത്തിലെ കുട്ടിയും ഇവര്‍ക്ക് ഒപ്പമാണ് പിന്നീട് ജീവിച്ചിരുന്നത്. ഈ കുട്ടിക്ക് പാസ്‌പോര്‍ട്ട് എടുക്കാനുള്ള അപേക്ഷാ ഫോറത്തില്‍ പിതാവിന്റെ കോളത്തിനൊപ്പം വളര്‍ത്തച്‌ഛന്‍ എന്ന കോളവും ഉള്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.
from kerala news edited
via IFTTT