Story Dated: Sunday, January 25, 2015 03:10
എടവണ്ണ: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനകൂട്ടം വിദ്യാഭ്യാസ പദ്ധതിക്ക്‌്് തുടക്കമായി . പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌് വിദ്യാഭ്യാസ ആരോഗ്യ സ്‌റ്റാന്റിംഗ്‌്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ജല്‍സീമിയ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി പഠന കൂട്ടം, പ്രയാസമേറിയ വിഷയങ്ങളുടെ പഠന കുറിപ്പുകള്‍, അടങ്ങിയ പഠന കിറ്റ് , പ്രാദേശിക തല രക്ഷാകര്‍തൃസംഗമം , ഗൃഹ സന്ദര്‍ശനം , ബൂസ്‌റ്റര്‍ ക്ലാസ്, വിദ്യാഭ്യാസ വിചക്ഷണരുമായി അഭിമുഖം, നിശാക്യാമ്പ്, പൊതു പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ പരിചയപ്പെടുത്തല്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് ക്ലാസ്സ് എന്നിവ സംഘടിപ്പിക്കും . ഗ്രാമ പഞ്ചായത്തംഗം ഫാത്തിമ്മ ഖാലിദ്, സ്‌കൂള്‍ മാനേജര്‍ പറമ്പന്‍ ചെറിയാപ്പു ഹാജി , ഹെഡ്‌മാസ്‌റ്റര്‍ എം.മോതി, പ്രന്‍സിപ്പള്‍ എ.പി ജൗഹര്‍ സാദത്ത് , വി.പി അബുറസാഖ്, എം.മുഹമ്മദ്, സി.ടി ഷൗക്കത്തലി പ്രസംഗിച്ചു.
from kerala news edited
via IFTTT