121

Powered By Blogger

Sunday, 25 January 2015

രാഷ്‌ട്രപതിയുടെ ധീരതാ പുരസ്‌കാരം മലയാളിക്ക്‌









Story Dated: Sunday, January 25, 2015 05:29



mangalam malayalam online newspaper

ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ ധീരതാ പുരസ്‌കാരത്തിന്‌ മലയാളി അര്‍ഹനായി. ഉത്തം ജീവന്‍ രക്ഷാപതക്ക്‌ മലയാളിയായ പി.ജി ജോമോനാണ്‌ ലഭിച്ചത്‌. മരണാനന്തര ബഹുമതിയായാണ്‌ ജോമോന്‌ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതി നല്‍കിയത്‌.ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന്‌ ഇടയില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്നാണ്‌ ജോമോന്‍ മരിച്ചത്‌. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ ഇയാള്‍ ഇന്തോ-ടിബറ്റര്‍ ബോര്‍ഡറില്‍ കോണ്‍സ്‌റ്റബിളായിരുന്നു.


അതേ സമയം രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാ പതക്‌ പുരസ്‌കാരത്തിന്‌ ആറ്‌ മലയാളികള്‍ അര്‍ഹരായി. സുബിന്‍ മാത്യു, കെ.സി. തോമസ്‌, ടി.എല്‍ രാഹുല്‍, വി.എസ്‌ യഥുകൃഷ്‌ണന്‍, അഖില്‍ ബിജു എന്നിവരാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹരായത്‌. പത്മ പുരസ്‌കാരങ്ങള്‍ ഇന്ന്‌ വൈകിട്ട്‌ പ്രഖ്യാപിക്കും.










from kerala news edited

via IFTTT