ആസിഫ് അലി, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാജന് കെ. മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെന്റ് പീറ്റേഴ്സ് ഡേ'.
സാബ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു, മിഥുന് ആര്. ചന്ദ് എന്നിവര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ലിയോണ ലിഷോയ്, ശ്രിന്ധ എന്നിവര്‍ നായികമാരാവുന്നു. ലാല്‍, മനോജ് കെ. ജയന്, സിദ്ദിക്ക്, ജോജു ജോര്‍ജ്, ബാലു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബു തരികിട തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
അജില്‍ അശോകന്റെ കഥയ്ക്ക് അരുണ്‍ ഗോപിനാഥ് തിരക്കഥ, സംഭാഷണമെഴുതുന്നു. അരുണ്‍ ഗോപിനാഥ്, അഭിലാഷ് ശ്രീധര്‍ എന്നിവരുടെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം-ധനേഷ് രവീന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബാദുഷ, ലൊക്കേഷന്‍-എറണാകുളം, മംഗലാപുരം, പി.ആര്.ഒ.: എ.എസ്. ദിനേശ്.
from kerala news edited
via IFTTT