Story Dated: Sunday, January 25, 2015 03:10
മലപ്പുറം: ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് അതിരുകളില്ലാത്ത സല്‍ക്കാരം നല്‍കാന്‍ ഡി.ടി.പി.സി ഒരുങ്ങുന്നു. പുറത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് വാഹനത്തില്‍ തന്നെ താമസിച്ച് സഞ്ചരിക്കാവുന്ന രീതിയിലുള്ള നാല്‌് വാഹനങ്ങള്‍ തയ്യാറായിട്ടുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് വാഹനം ഒരുക്കിയിട്ടുള്ളത്. ആദ്യ വാഹനത്തിന്റെ ലോഞ്ചിങ് 30ന് വൈകിട്ട് മൂന്നിന് മമ്പാട് ടീക് ടൗണ്‍ സര്‍വീസ് വില്ലയില്‍ മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കും. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സഞ്ചാരികളെ സ്വീകരിച്ച് ജില്ലയിലെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രണ്ടു ദിവസം മുതല്‍ ഒരാഴ്‌ച വരെ സന്ദര്‍ശകര്‍ക്ക് വാഹന സൗകര്യം ലഭിക്കും. ആറംഗ സംഘത്തിനാണ് ഒരു വാഹനം നല്‍കുക. വാഹനം വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാം. സന്ദര്‍ശിക്കാവുന്ന സ്‌ഥലങ്ങളും സൗകര്യങ്ങളും ഡി.ടി.പി.സി ഒരുക്കും. വാഹനത്തിലും പുറത്തും ടെന്റടിച്ച് താമസിക്കാവുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ റോഡുകള്‍ക്ക് ചെറിയ വാഹനമാണ് അനുയോജ്യമെന്നതിനാലാണ് ടെന്റ് സൗകര്യം ഏര്‍പ്പെടുത്തിയത്. ടെന്റ്, സ്ലീപിങ് ബാഗ്, ഇ ടോയ്‌ലറ്റ്, ബെഡ് ഷീറ്റ് തുടങ്ങി ക്യാമ്പ് ചെയ്യാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സഞ്ചാരികള്‍ക്ക് ലഭിക്കും. ഗ്രാമീണ ടൂറിസത്തിന് കൂടി ഗുണകരമാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദിവാസി മേഖലകള്‍, കുംഭാരകോളനി, കരകൗശല നിര്‍മാണശാല, കാര്‍ഷിക മേഖലകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കും. ആദിവാസി വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുന്നതിനായി വാഹനം ക്യാമ്പ് ചെയ്യുന്ന സ്‌ഥലത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഭക്ഷ്യകേന്ദ്രങ്ങളുമുണ്ടാവും. വടക്കന്‍ കേരളത്തിന് മുന്‍ഗണന നല്‍കിയാണ് പദ്ധതി തയ്യാറാക്കുന്നത്. ബാഗ്ലൂരില്‍ നിന്നും സഞ്ചാരികളെ സ്വീകരിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളുും വയനാട് ജില്ലയും സന്ദര്‍ശിച്ച് മുതുമല വഴി തിരിച്ച് ബാംഗ്ലൂരിലെത്തുന്ന രീതിയില്‍ ടൂര്‍ പാക്കെജും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അഡ്വഞ്ചര്‍ ഓണ്‍ വീല്‍ എന്ന പേരില്‍ തയ്യാറാക്കിയ ഈ പദ്ധതി ജില്ലയുടെ ടൂറിസം വികസനത്തിന് മുതല്‍ കൂട്ടാവുമെന്ന് ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ അറിയിച്ചു.
from kerala news edited
via IFTTT