121

Powered By Blogger

Sunday, 25 January 2015

ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യത്തിലേയ്‌ക്ക്; ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു നില്‍ക്കും









Story Dated: Sunday, January 25, 2015 05:48



mangalam malayalam online newspaper

ന്യൂഡല്‍ഹി : ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യമായതായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും നടത്തിയ സംയുക്‌ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി. ആണവ കരാര്‍ വിഷയത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളെല്ലാം പരിഹരിച്ചു. കരാര്‍ വാണിജ്യ പരമായി യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കത്തിലാണ്‌. വ്യവസ്‌ഥകളില്‍ ഇരു രാജ്യങ്ങളും വിട്ടു വീഴ്‌ചയ്‌ക്ക് തയാറായതായും ഹൈദരാബാദ്‌ ഹൗസില്‍ നടത്തിയ സംയുക്‌ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി.


വാണിജ്യ നിക്ഷേപ മേഖലകളില്‍ ഇന്ത്യ തന്ത്രപരമായ പങ്കാളിയാണെന്ന്‌ ഒബാമ പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയില്‍ രണ്ട്‌ നിര്‍ണ്ണായക തീരുമാനങ്ങളാണ്‌ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ്‌ ബന്ധം പുതിയ തലത്തിലേക്കാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രതിരോധ കരാറുകള്‍ പുതുക്കാനും പ്രതിരോധ മേഖലയിലും സമുദ്ര സുരക്ഷയിലും സഹകരണം മെച്ചപ്പെടുത്താനും തീരുമാനമായിട്ടുണ്ട്‌. ആണവബാധ്യതാ വ്യവസ്‌ഥകള്‍ സംബന്ധിച്ചും ധാരണയായി. ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കും.


പ്രസിഡന്റ്‌ ഒബാമയാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌. 'നമസ്‌തേ ഇന്ത്യ' എന്ന്‌ അഭിസംബോധന ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയത്‌. നിറഞ്ഞ പുഞ്ചിരിയോടെ ഇടയ്‌ക്കിടെ ഹിന്ദിയിലും അദ്ദേഹം സംസാരിക്കാന്‍ ശ്രമിച്ചു. ഒബാമയുമായി തനിക്കുള്ളത്‌ വ്യക്‌തിപരമായ ബന്ധമാണെന്ന്‌ നരേന്ദ്ര മോഡി വ്യക്‌തമാക്കി. ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം വാര്‍ത്താസമ്മേളനം നടത്തുന്ന വേളയിലും പ്രതിഫലിച്ചിരുന്നു.










from kerala news edited

via IFTTT

Related Posts:

  • നിക്ഷേപിക്കാം പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപിക്കാം പെന്‍ഷന്‍ പദ്ധതികളില്‍ആധുനിക വൈദ്യശാസ്ത്രം മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ കാലം ജീവിക്കാന്‍ നമ്മള്‍ ഭാഗ്യം ലഭിച്ചവരായിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പഠനമനുസരിച്ച് ഇന്ത്യയി… Read More
  • വിദേശ സ്ഥാപനങ്ങള്‍ തുണച്ചു: ചൈന തകര്‍ന്നിട്ടും ഇന്ത്യ കുതിക്കുന്നു വിദേശ സ്ഥാപനങ്ങള്‍ തുണച്ചു: ചൈന തകര്‍ന്നിട്ടും ഇന്ത്യ കുതിക്കുന്നുന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടം തുടരുമ്പോള്‍ ചൈനീസ് വിപണികള്‍ നഷ്ടത്തിലേയ്ക്ക് പതിക്കുന്നു. 2008 ജൂണിനുശേഷം ചൈനീസ് വിപണയില്‍ ഒരൊറ്റദിവസം ഇത… Read More
  • സ്‌കൈലന്‍ ബില്‍ഡേഴ്‌സ് വാര്‍ഷികം: ആദ്യ ഉപഭോക്താക്കളെ ആദരിച്ചു സ്‌കൈലന്‍ ബില്‍ഡേഴ്‌സ് വാര്‍ഷികം: ആദ്യ ഉപഭോക്താക്കളെ ആദരിച്ചു കൊച്ചി: സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തില്‍ ആദ്യ പ്രൊജക്ടായ സ്‌കൈലൈന്‍ മാന്‍ഷനില്‍ ഫ് ളാറ്റ് ബുക്കുചെയ്ത പി.വി സതീശ് ബാബു, നാരായണമ… Read More
  • കേരളത്തിലെ ഏറ്റവും വലിയ ആഭരണ നിര്‍മാണശാല ഏപ്രിലോടെ കേരളത്തിലെ ഏറ്റവും വലിയ ആഭരണ നിര്‍മാണശാല ഏപ്രിലോടെമലബാര്‍ ഗോള്‍ഡിന്റെ 50 കോടി നിക്ഷേപംകേരളത്തിലെ ഏറ്റവും വലിയ ആഭരണ നിര്‍മാണശാല ഏപ്രിലോടെ പ്രവര്‍ത്തനം തുടങ്ങും. പ്രമുഖ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡാണ് 50 കോടി രൂപ … Read More
  • ഭാരത് സ്റ്റേജ്-4 ഇന്ധനം 2016-ല്‍ കേരളം മുഴുവന്‍ ഭാരത് സ്റ്റേജ്-4 ഇന്ധനം 2016-ല്‍ കേരളം മുഴുവന്‍പെട്രോ കെമിക്കല്‍ പദ്ധതി ഉടന്‍കൊച്ചി: അമ്പലമേട് എണ്ണശുദ്ധീകരണ ശാലയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2016 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ്-4 ഇന്ധനം കേരളത്ത… Read More