Story Dated: Sunday, January 25, 2015 06:22
ലണ്ടന്‍: ബി.ആര്‍ അംബേദ്‌ക്കര്‍ വിദ്യാര്‍ത്ഥിയായിരിക്കെ ലണ്ടനില്‍ താമസിച്ചിരുന്ന വീട് മഹാരാഷ്‌ട്രാ സര്‍ക്കാര്‍ സ്വന്തമാക്കി. ഒരുമാസം നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് 35 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ വീട് സ്വന്തമാക്കിയത്. 1921-1922 കാലഘട്ടത്തില്‍ അംബേദ്‌ക്കര്‍ താമസിച്ചിരുന്ന 2,050 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ട് നില കെട്ടിടമാണിത്. വീടിനെ മ്യൂസിയമാക്കി ഏപ്രില്‍ 14ഓടെ ജനങ്ങളില്‍ എത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
മുമ്പ് വീട് ഇന്ത്യ സ്വന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മഹാരാഷ്‌ട്ര അധ്യക്ഷന്‍ ആശ്രിത് ഷേലായി രംഗതെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലിക്ക് ഷേലാര്‍ കത്തയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്‌ട്രാ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പൃഥ്വിരാജ് ചവാനും സമാന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്കും അംബേദ്‌ക്കര്‍ അനുയായികള്‍ക്കും ഏറെ വൈകാരിക ബന്ധമുള്ള വിഷയമാണ് ഉതെന്നാണ് ഇരുവരും വാദിച്ചിരുന്നത്. ലണ്ടനിലെ കിങ് ഹെന്റി റോഡിലാണ് കെട്ടിടം സ്‌ഥിതി ചെയ്യുന്നത്.
from kerala news edited
via IFTTT