121

Powered By Blogger

Sunday, 25 January 2015

പ്രവാസികളുടെ ഭൂമി കൈയേറ്റ ക്കേസുകള്‍ക്ക് പ്രത്യേക കമ്മീഷന്‍ വരും - മന്ത്രി കെ.സി. ജോസഫ്








പ്രവാസികളുടെ ഭൂമി കൈയേറ്റ ക്കേസുകള്‍ക്ക് പ്രത്യേക കമ്മീഷന്‍ വരും - മന്ത്രി കെ.സി. ജോസഫ്


പ.സി. ഹരീഷ്‌


Posted on: 26 Jan 2015


കുവൈത്ത്‌സിറ്റി: പ്രവാസികളുടെ നാട്ടിലെ ഭൂമി കൈയേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന് പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് കുവൈത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രവാസികളുടെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുള്ള അധികാരം പ്രത്യേക കമ്മീഷനുണ്ടായിരിക്കും. കൂടാതെ പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിന് നിലവിലുള്ള ഫോറം ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 55-ല്‍നിന്ന് 60 ആയി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

കുവൈത്തിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് ഒഡെപക് വഴിയാക്കും

കുവൈത്ത്‌സിറ്റി:


കുവൈത്തിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപക് വഴിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അല്‍ ഇസ, ജി.ടി.സി. കമ്പനികള്‍ റിക്രൂട്ട് ചെയ്ത് പ്രതിസന്ധിയിലായ നഴ്‌സുമാരുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്ന് പരാതി സമര്‍പ്പിക്കാനെത്തിയ നഴ്‌സുമാര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി.

നഴ്‌സസ് റിക്രൂട്ട്‌മെന്റ് ചൂഷണവും തട്ടിപ്പും തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. കേന്ദ്രസര്‍ക്കാറും കുവൈത്ത് സര്‍ക്കാറും തമ്മില്‍ ധാരണയിലെത്തിയാല്‍ നഴ്‌സിങ് ഉള്‍പ്പെടെയുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും നോര്‍ക്കയും ഒഡെപക്കും വഴിയാക്കുമെന്നും മന്ത്രി പറഞ്ഞു. അതിനാവശ്യമായ നടപടികള്‍ക്കായി തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണുമായി ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT