Story Dated: Sunday, January 25, 2015 03:11
പാലക്കാട്: കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട പഞ്ചായത്തിലെ പാപ്പാന്‍ചള്ള-മുതലമട റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ ഗായത്രിപ്പുഴയ്‌ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്‌ഥാപനം നാളെ ഉച്ചയ്‌ക്ക് 2.30 ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ വി. ചെന്താമരാക്ഷന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ. അച്യുതന്‍ എം.എല്‍എ മുഖ്യാതിഥിയായിരിക്കും. പ്രോജക്‌ട് ഡയറക്‌ടര്‍ ടി.വി. ജോര്‍ജ് പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലകൃഷ്‌ണന്‍ സ്വാഗതവും സെക്രട്ടറി സാജു സെബാസ്‌റ്റ്യന്‍ നന്ദിയും പറയും. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടും ബാക്ക്‌വേഡ് റീജിയന്‍ ഗ്രാന്റ്(ബിആര്‍ജിഎഫ്) ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാലത്തിന് മൊത്തം 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
from kerala news edited
via IFTTT