Story Dated: Sunday, January 25, 2015 03:50
കോഴിക്കോട് : ബൈക്കിലെത്തി മാല മോഷ്‌ടിക്കുന്ന സംഘം കോഴിക്കോട് പിടിയില്‍. മാറാട് സ്വദേശികളായ ഫൈജാസ്, ഷെഫീഖ്, കൊളത്തറ സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഇരുപതോളം കേസുകളില്‍ പ്രതികളാണ്.
തിരക്കില്ലാത്ത വഴികളിലൂടെ സ്‌ത്രീകള്‍ നടന്നു പോകുമ്പോള്‍ ഇവരെ ബൈക്കില്‍ പിന്തുടരുകയും പിന്നീട് ബൈക്ക് ഇവരുടെ സമീപത്ത് നിര്‍ത്തി വഴി ചോദിക്കുകയും പിന്നിലിരിക്കുന്നയാള്‍ മാലപൊട്ടിച്ചെടുക്കുകയും തുടര്‍ന്ന് ബൈക്ക് വേഗത്തില്‍ ഓടിച്ചുപോകുകയുമാണ് ഇവരുടെ പതിവ്. നാളുകള്‍ക്ക് ശേഷം മോഷണ മുതല്‍ ജില്ലകള്‍ക്ക് അപ്പുറത്ത് എത്തിച്ചാണ് ഇവര്‍ വില്‍പന നടത്തുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്‌ത് വരികയാണ്.
from kerala news edited
via IFTTT