Story Dated: Sunday, January 25, 2015 08:48

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചരണ പരിപാടിയെ ശക്തിപ്പെടുത്താനും യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുവാനും പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ബി.ജെ.പി. രംഗത്ത്. 'എ സെല്‍ഫി വിത്ത് മോഡി' എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ ആര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നില്ക്കുന്ന സെല്‍ഫി ചിത്രീകരിക്കാം.
ആപ്ലിക്കേഷന്റെ ഉദ്ഘാടനം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആദ്യ സെല്‍ഫിയെടുത്ത് നിര്‍വഹിച്ചു. കൂടാതെ ആദ്യമെടുക്കുന്ന 200 സെല്‍ഫികള്‍ ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കാനും പാര്‍ട്ടി നേതൃത്ത്വം തീരുമാനിച്ചു. ഇതുപോലെ ഡല്‍ഹിയിലെ തിരക്കുള്ള 200 സ്ഥലങ്ങളിലും സെല്‍ഫി കോര്‍ണറുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
ഡല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി പ്രചരണത്തിനൊപ്പം സെല്‍ഫി പ്രചരണവും നടക്കും. കൂടാതെ പാര്‍ട്ടിയുടെ റോഡ് ഷോകളിലും 'സെല്‍ഫി വിത്ത് മോഡി' തരംഗമാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാദം.
from kerala news edited
via
IFTTT
Related Posts:
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി Story Dated: Monday, March 16, 2015 02:47കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. മത്സ്യത്തൊഴിലാളി പ്… Read More
'കോന്‍ ബനേഗാ കരോര്‍പതി'യുടെ മറവില്‍ തട്ടിപ്പു സംഘം വിലസുന്നു Story Dated: Monday, March 16, 2015 03:16ഹൈദരാബാദ്: കോടികള്‍ വാഗ്ദാനം ചെയ്യുന്ന 'കോന്‍ ബനേഗാ കരോര്‍പതി'യുടെ മറവില്‍ ഒരു സംഘം പണം തട്ടുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ കോളിലൂടെ ബന്ധപ്പെടുന്ന തട്ടിപ്പു സംഘം ഷോയില്‍ പങ… Read More
ഗാന്ധി ജയന്തി അവധി ഒഴിവാക്കിയ സംഭവം; അച്ചടിപ്പിശകെന്ന് ഗോവ മുഖ്യമന്ത്രി Story Dated: Monday, March 16, 2015 02:45പനജി: ഗോവ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക കലണ്ടറിലെ പൊതു അവധികളില്‍ ഗാന്ധി ജയന്തിയെ ഒഴിവാക്കിയ സംഭവം സാങ്കേതിക തകരാറോ അച്ചടിപ്പിശകോ ആകാമെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന… Read More
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം വൈകിയേക്കും Story Dated: Monday, March 16, 2015 03:05ന്യുഡല്‍ഹി: കോണ്‍ഗ്രസ് ദേശീയാധ്യക്ഷ പദവിയിലേക്കുള്ള ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം വൈകുമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 10ന് ബംഗലൂരുവില്‍ നടക്കുന്ന എ.ഐ.സി.സി യോഗത്തില്‍… Read More
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റെന്ന് പോലീസ് Story Dated: Monday, March 16, 2015 03:07ലോസാഞ്ചല്‍സ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റെന്ന് പോലീസ്. യു.എസ് നഗരമായ അല്ബാനിയില് ഈ മാസം 8നാണ് ഇന്ത്യക്കാരിയായ രണ്‍ദീര്‍ കൗ… Read More