121

Powered By Blogger

Sunday, 25 January 2015

പാര്‍ക്കിങ് കെട്ടിടത്തില്‍നിന്ന് കാര്‍ താഴെവീണ് സ്ത്രീ മരിച്ചു








പാര്‍ക്കിങ് കെട്ടിടത്തില്‍നിന്ന് കാര്‍ താഴെവീണ് സ്ത്രീ മരിച്ചു


Posted on: 26 Jan 2015


അബുദാബി: ബഹുനില പാര്‍ക്കിങ് കെട്ടിടത്തില്‍നിന്ന് കാര്‍ താഴെ വീണു. കാറിലുണ്ടായിരുന്ന കാറുടമ തത്ക്ഷണം മരിച്ചു. 54-കാരിയായ യൂറോപ്പ് സ്വദേശിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടിന് ഖലീഫ സ്ട്രീറ്റിലാണ് അപകടം നടന്നത്. ഖലീഫ എനര്‍ജി കോംപ്ലക്‌സിലെ ഒരു കെട്ടിടത്തിലെ പാര്‍ക്കിങ്ങിന്റെ ആറാംനിലയില്‍ വെച്ച് വാഹനം താഴെ വീഴുകയായിരുന്നു. കാര്‍ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനമെന്ന് അബുദാബി പോലീസിലെ മേജര്‍ സഈദ് അല്‍ ദാഹിരി വ്യക്തമാക്കി.

സംഭവം നടന്നയുടന്‍തന്നെ പോലീസും ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ചിത്രങ്ങള്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.











from kerala news edited

via IFTTT

Related Posts:

  • അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്- നവവത്സരാഘോഷം 28-ന്‌ അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്- നവവത്സരാഘോഷം 28-ന്‌Posted on: 26 Dec 2014 അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-നവവത്സരാഘോഷം ഡിസംബര്‍ 28-ന് ഇന്തോ-അമേരിക്കന്‍ സെന്ററില്‍ നടക്കും.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്… Read More
  • ലുലുവിന്റെ 112ാമത് ഹൈപ്പര് മാര്ക്കറ്റ് റിയാദില്‍ തുറന്നു ലുലുവിന്റെ 112ാമത് ഹൈപ്പര് മാര്ക്കറ്റ് റിയാദില് തുറന്നുPosted on: 25 Dec 2014 റിയാദ്: ലുലു ഗ്രൂപ്പിന്റെ 112ാമത് ഹൈപ്പര് മാര്ക്കറ്റ് റിയാദില് പ്രവര്ത്തനമാരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകനായ സാഉദ് ബിന് അബ്ദു… Read More
  • ഡാളസ് ഡാന്‍സ് ഫിയാസ്റ്റ ശനിയാഴ്ച ഡാളസ് ഡാന്‍സ് ഫിയാസ്റ്റ ശനിയാഴ്ചPosted on: 26 Dec 2014 ഡാളസ്: സെന്റ് മേരീസ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീയാസ്റ്റ ഡിസംബര്‍ 27-ന് വൈകിട്ട് 5 മണിക്ക് വലിയപള്ളി ഓഡിറ്റോറിയത്തില്‍… Read More
  • രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സംഘടിപ്പിച്ചു ഫിലാഡല്‍ഫിയ: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നടന്നുസെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രലില്‍ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് സംസാര… Read More
  • ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചു ചാവറയച്ചന്റെ തിരുനാള്‍ ആഘോഷിച്ചുPosted on: 26 Dec 2014 അഗസ്റ്റാ: ഐറീഷ് വംശജരുടെ ഇടവകയായ സെന്റ് എഡ്വേര്‍ഡ് ചര്‍ച്ച്, നോര്‍ത്ത് അഗസ്റ്റാ, സൗത്ത് കരോലിന വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ ഡിസംബര്‍ 11ന് കൊണ്ടാടി. വികാരി … Read More