ഡി.എസ്.എഫ്. സംഗീതനിശകള്‍ മാറ്റിവെച്ചു
Posted on: 26 Jan 2015
ദുബായ്: അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവിനോടുള്ള ആദരസൂചകമായി 'സെലിബ്രേഷന്‍ നൈറ്റ്‌സ്' സംഗീതനിശകള്‍ മാറ്റിവെച്ചു. വരാനിരിക്കുന്ന പരിപാടികളുടെ ആഘോഷപ്പൊലിമ കുറയ്ക്കാനും തീരുമാനിച്ചതായി സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീറ്റെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി.എഫ്.ആര്‍.ഇ.) അറിയിച്ചു.
പ്ലാറ്റിനം റെക്കോര്‍ഡ്‌സിന്റെ സഹകരണത്തോടെ 29, 30 തിയതികളിലായി നടത്താനിരുന്ന സംഗീതനിശകളാണ് മാറ്റിവെച്ചത്. 23ന് നടക്കേണ്ടിയിരുന്ന സംഗീതനിശയും മാറ്റിവെച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായും ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് അതാത് കേന്ദ്രങ്ങളില്‍നിന്ന് തുക തിരികെ വാങ്ങാമെന്നും ഡി.എഫ്.ആര്‍.ഇ. അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്ന പ്രമുഖ അറബ് ഗായകരായ നവാല്‍ അല്‍ കുവൈത്തിയ്യ, അബ്ദുല്ല അല്‍ റുവൈഷിദ്, ഡയാന ഹദ്ദാദ്, മുഹമ്മദ് അസ്സാഫ്, ഷമ്മ ഹംദാദ്, ഫായിസ് അല്‍ സഈദ്, ഹുസ്സൈന്‍ അല്‍ ജെസ്മി തുടങ്ങിയവര്‍ അബ്ദുള്ള രാജാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതായും ഡി.എഫ്.ആര്‍.ഇ. അറിയിച്ചു.
അബ്ദുള്ള രാജാവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ദുഃഖകരമായ അന്തരീക്ഷത്തില്‍ പരിപാടികള്‍ മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്ലാറ്റിനം റെക്കോര്‍ഡ്‌സ് മേധാവി തൈമൂര്‍ മര്‍മാര്‍ച്ചി പറഞ്ഞു. ഗായകരുടെ കൂടി അനുവാദത്തോടുകൂടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT