121

Powered By Blogger

Sunday, 25 January 2015

ചിരിപ്പടക്കവുമായി ഭാസ്‌കര്‍ ദ റാസ്‌കല്‍










ചിരിപ്പിക്കാന്‍, ചിന്തിപ്പിക്കാന്‍, ഓര്‍മപ്പെടുത്താന്‍ ഭാസ്‌കറും ഹിമയും . 'ഭാസ്‌കര്‍ ദ റാസ്‌കല്‍' സില്‍വര്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി-നയന്‍താര ജോടിയാണ് ഭാസ്‌കറും ഹിമയുമായി ആസ്വാദക ഹൃദയം കീഴടക്കാനെത്തുന്നത്. രാപ്പകലിനു ശേഷം നയന്‍താര മമ്മൂട്ടിക്കൊപ്പവും ബോര്‍ഡിഗാര്‍ഡ് കഴിഞ്ഞ് മറ്റൊരു സിദ്ധിക്ക് ചിത്രത്തിലുമെത്തുകയാണ്. അച്ഛന്‍ -മകന്‍ ബന്ധത്തിലെ സ്‌നേഹോഷ്മളതയും ആര്‍ദ്രതയും ഇഴചേര്‍ത്ത് ഒരു ഫാമിലി എന്റര്‍ടെയിനര്‍ എന്ന ലേബലിലാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍ വരുന്നത്. സിദ്ധിക്ക് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, ചാലിപാല, മാസ്റ്റര്‍ സനൂപ്, ദേവി അജിത്ത്, ബേബി അനിഘ തുടങ്ങിയവരും അഭിനയിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം നര്‍മ്മത്തിന്റെ നിറവിലാണ് കഥ പറയുന്നത്. മനുഷ്യസ്‌നേഹിയും നന്മ നിറഞ്ഞവനുമാണെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് റാസ്‌കലെന്ന് മുദ്ര കുത്തിപ്പോയവനാണ് ഭാസ്‌കര്‍. സമ്പന്ന കുടുംബത്തില്‍ പിറന്നെങ്കിലും അച്ഛന്റെ കട ബാധ്യതയില്‍ എല്ലാം നഷ്ടപ്പെട്ട് പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. പിന്നീട് ജീവിതം സ്വയം പടുത്തുയര്‍ത്തുകയായിരുന്നു. അതിനാല്‍ ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ ആ മനസ്സിനു കഴിയുന്നു. ഇന്ന് ഭാസ്‌കര്‍ കോടീശ്വരനാണ്. പക്ഷേ, അപ്പോഴും ഭാസകറിന് സിമ്പിള്‍ ലൈഫാണ്. അച്ഛന്‍ ഒരാളുടെ മുന്നിലും തല കുനിക്കുന്നത് കാണാന്‍ അയാള്‍ക്ക് ഇഷ്ടമില്ല.


അടിയ്ക്ക് അടി, ഇടിയ്ക്ക് ഇടി എന്തിനാണെങ്കിലും തയ്യാറാണ്. അച്ഛന്റെ പേരിലാണ് എല്ലാ ബിസിനസ്സുകളും. 'നീയല്ലേ ഇതൊക്കെ ചെയ്യുന്നത് നിന്റെപേരില്‍ ബിസിനസ്സ് ചെയ്താല്‍ പോരേ'യെന്ന് ചോദിച്ചാല്‍ ' കണക്ക് എഴുതാനും ചെക്ക് ഒപ്പിടുന്ന കാര്യങ്ങളൊന്നും എനിക്ക് പറഞ്ഞ കാര്യമല്ല. എല്ലാം അച്ഛന്‍ തന്നെ ചെയ്‌തോളണം' എന്നാണ് ഭാസ്‌കറിന്റെ ഭാഷ്യം. അച്ഛന്‍ ശങ്കരനാരായണനും മകന്‍ ആദിയും ഭാസ്‌കറുമുള്ള ലോകത്തിലേക്ക് ഹിമ വരുന്നതോടെ ആ ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ പൂര്‍ണമാകുന്നത്. മക്കള്‍ ആവശ്യപ്പെടുന്നതും അതിനപ്പുറമുള്ള കാര്യങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോഴും അവര്‍ക്ക് സ്‌നേഹം കൊടുക്കാന്‍ മറക്കരുതെന്ന് ചിത്രം ഓര്‍മ്മപ്പെടുത്തുന്നു.


ഭാസ്‌കറിന്റെ സന്തത സഹചാരികളാണ് ഡ്രൈവര്‍ സ്റ്റെന്‍സിലാവോസും അടിയെന്ന് പറഞ്ഞാല്‍ അടിക്കാന്‍ തയ്യാറായി നില്ക്കുന്ന അബ്ദുള്‍ റസാക്കും പിന്നെ ഒരു കണക്കപ്പിള്ളയും. ഹരിശ്രീ അശോകനാണ് സ്‌റ്റെന്‍സിലാവോസിനെ അവതരിപ്പിക്കുന്നത്. അബ്ദുള്‍ റസാക്കായി കലാഭവന്‍ ഷാജോണും കണക്കപ്പിള്ളയായി സാജു നവോദയയും വേഷമിടുന്നു.



നഗരത്തിരക്കില്‍ നിന്ന് മാറി കൊച്ചിയിലെ വലിയൊരു വീട്ടിലാണ് ഷൂട്ടിങ്. ഓഫ് വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമാണ് ഭാസ്‌കറിന്റ വേഷം. റെഡ്ഢിഷ് ടോണിലുള്ള സാരിയും അതിന്റെ കറുത്ത ബോര്‍ഡറിന് അനുയോജ്യമായ കറുത്ത ബ്ലൗസ് ധരിച്ചാണ് നയന്‍താര ഹിമയായി എത്തിയിരിക്കുന്നത്. ഭാസ്‌കറിന്റെ കുടുംബത്തില്‍ നടക്കുന്ന വലിയൊരു പ്രശ്‌നത്തിന് ഹിമ സാക്ഷിയാവുകയാണ്. ഭാസ്‌കറിന്റെ പൊട്ടിത്തെറികളും ഹിമയുടെ നിസ്സഹായാവസഥയും എല്ലാം സിദ്ധിക്കിന്റെ നിര്‍ദ്ദേശത്തില്‍ ഛായാഗ്രാഹകന്‍ വിജയ് ഉലക് നാഥിന്റെ ക്യാമറയിലേക്ക്...


എറണാകുളം പ്രധാന ലൊക്കേഷനാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍ മുംബൈയാണ്. ആന്റോജോസഫ് ഫിലിം കമ്പനി വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കും.




അണിയറയില്‍

ബാനര്‍: ആന്റോജോസഫ് ഫിലിം കമ്പനി ഘനിര്‍മാണം : ആന്റോ ജോസഫ് . ഘരചന,സംവിധാനം : സിദ്ധിക്ക് ഘഛായാഗ്രഹണം : വിജയ് ഉലക നാഥ് ഘകലാസംവിധാനം:മണിസുചിത്ര, ജോസഫ് നെല്ലിക്കല്‍ ഘവസ്ത്രാലങ്കാരം:സമീറാസനീഷ് ഘസംഗീതം:ദീപക്‌ദേവ് ഘഗാനരചന:റഫീക്ക് അഹമ്മദ്, ഹരിനാരായണന്‍ ഘ ചമയം: റഹീം ഘ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷംസു ഘ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്, അലക്‌സ് ഇ. കുര്യന്‍ഘ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍ഘപ്രൊഡക്ഷന്‍ മാനേജര്‍:നോബിള്‍ ജോസ്, ഷെരീഫ്











from kerala news edited

via IFTTT