Story Dated: Sunday, January 25, 2015 05:29
ഹൈദരാബാദ്: തെലങ്കാന ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ടി. രാജയ്യയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പന്നിപ്പനിക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ പുറത്താക്കിയത്. തെലങ്കാനയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 22 കവിഞ്ഞിരിക്കുകയാണ്.
പന്നിപ്പനി ബാധ തടയുന്നതില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ്ണ പരാജയമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് മന്ത്രിയെ പുറത്താക്കിക്കൊണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നടപടി സ്വീകരിച്ചത്. രാജയ്യയെ പുറത്താക്കി മിനിറ്റുകള്‍ക്ക് ശേഷം വാറങ്കല്‍ എം.പി കഡിയം ശ്രീഹരിയെ അദ്ദേഹം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ആരോഗ്യ വകുപ്പിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും മന്ത്രിയെ പുറത്താക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ട്.
from kerala news edited
via IFTTT