121

Powered By Blogger

Thursday, 24 September 2020

കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് നിയമലംഘനം: ജി.എസ്.ടി. നഷ്ടപരിഹാരത്തുക വകമാറ്റിയെന്ന് സി.എ.ജി.

ന്യൂഡൽഹി: ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം കേന്ദ്ര സർക്കാർ ലംഘിച്ചതായി സി.എ.ജി. കണ്ടെത്തി. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയ്ക്കുള്ള ഫണ്ട് മറ്റുആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സി.എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വരുമാനം കണക്കാക്കുന്നതിനും ഈ വർഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനുമാണ് സർക്കാർ ഇത് ചെയ്തതെന്നാണ് കണ്ടെത്തൽ. 2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സി.എ.ജിയുടെ റിപ്പോർട്ടിലുണ്ട്. സി.എഫ്.ഐയിൽ (കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ) 47,272 കോടി രൂപ നിലനിർത്തുകയും 2017-18, 2018-19 സാമ്പത്തികവർഷങ്ങളിൽ ഈ തുക മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്. കോവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് കഴിയില്ലന്നും അതിനുള്ള ബാധ്യത കേന്ദ്രസർക്കാരിനില്ലെന്നും പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചത്. ധനമന്ത്രാലയങ്ങളുടെ അധിക ധനാഭ്യർഥനയും നികുതിയും അനുബന്ധ നിയമങ്ങളും ഉൾപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനെടെ, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്നും പിന്നീട് അവർ മാറ്റിപ്പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവർ നിലപാടെടുത്തു. നഷ്ടപരിഹാരം നൽകില്ലെന്ന കേന്ദ്ര നിലപാടിനെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തിരുന്നു. Centre violated GST Compensation Cess Act:CAG

from money rss https://bit.ly/3416Yfh
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനുശേഷം വെള്ളിയാഴ്ച നേരിയതോതിൽ കൂടി. ഒരുപവൻ സ്വർണത്തിന്റെ വില 200 രൂപകൂടി 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു. ആഗോള വിപണിയിലും നേരിയ വർധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് (31.1ഗ്രാം) തനിത്തങ്കത്തിന് 1,870.95 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3mQsrjx
via IFTTT

സെന്‍സെക്‌സില്‍ 334 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ ആശ്വാസനേട്ടം. സെൻസെക്സ് 334 പോയന്റ് ഉയർന്ന് 36,888ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 10,901ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികളിൽ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര, ഗെയിൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നഷ്ടമാണ് വിപണി നേരിട്ടത്. ആറുദിവസംകൊണ്ട് 2800ലേറെ പോയന്റാണ് സെൻസെക്സിന് നഷ്ടമായത്.

from money rss https://bit.ly/3i3PlQV
via IFTTT

കോവിഡ് കാലത്ത് ബാങ്കിടപാടുകളില്‍വന്ന മാറ്റം ഇങ്ങനെ

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ • ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. • പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി. • കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്. • നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം ചുരുങ്ങി.

from money rss https://bit.ly/2EC2nHO
via IFTTT

സ്റ്റീൽ കോംപ്ലക്‌സിന്റെ ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചു

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഓഹരിപങ്കാളിത്തമുള്ള ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ മൂന്നിലൊന്ന് ഓഹരികൾ വിൽക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പൊതുമേഖലാസ്ഥാപനങ്ങൾ പൊതുഉടമസ്ഥതയിൽത്തന്നെ നിലനിർത്തണമെന്നും അവയുടെ ഓഹരി കൈമാറരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് കടകവിരുദ്ധമായ ഈ നടപടിക്ക് അനുമതി തേടി സർക്കാർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. സ്ഥാപനം സഹകരണമേഖലയിലെ പ്രമുഖരായ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാനാണ് നീക്കം നടന്നത്. സെയിലിനും സംസ്ഥാന സർക്കാരിനും ഊരാളുങ്കലിനും തുല്യഓഹരിപങ്കാളിത്തമുള്ള നിലയിലേക്ക് സ്ഥാപനം മാറ്റുന്നതിനായി സാധ്യതാപഠനവും മൂന്ന് പ്രധാന ചർച്ചകളും കൊച്ചിയിലും സ്ഥാപനത്തിലുമായി നടന്നിരുന്നു. സി.ഐ.ടി.യു. ഒഴികെയുള്ള സ്റ്റീൽ കോംപ്ലക്സിലെ മൂന്ന് തൊഴിലാളിസംഘടനകൾ ഓഹരിക്കൈമാറ്റത്തെ എതിർത്തു. സ്റ്റീൽ കോംപ്ലക്സിന്റെ ശതകോടികൾ വിലമതിക്കുന്ന 30 ഏക്കർ ഭൂമിയിലാണ് വാങ്ങാനെത്തുന്നവരുടെ കണ്ണെന്നും സർക്കാർ സ്ഥാപനം മറിച്ചുവിൽക്കാൻ അനുവദിക്കില്ലെന്നും അവർ ശക്തമായ നിലപാടെടുത്തു. എന്നിരുന്നാലും, 2016-ൽ ഉത്പാദനം നിർത്തിയ സ്ഥാപനം പ്രൊമോട്ടർമാരുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോഴും സ്റ്റീൽ കോംപ്ലക്സ് അധികൃതരുടെ ശ്രമം. സ്ഥാപനത്തിന്റെ ഓഹരികൾ കൈമാറാനായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചിരുന്നില്ല. ഓഹരിക്കൈമാറ്റത്തിന് സെയിൽ അനുമതി നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാരുമായി ഊരാളുങ്കൽ സൊസൈറ്റി ഓഹരിക്കൈമാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നും സ്റ്റീൽ കോംപ്ലക്സ് എം.ഡി. സി. മഹീന്ദ്രനാഥ് സ്ഥിരീകരിച്ചു. സ്റ്റീൽ കോംപ്ലക്സിന്റെ ഓഹരി വാങ്ങാനുള്ള നീക്കം വേണ്ടെന്നുവെച്ചതായി യു.എൽ.സി.സി.എസ്. പ്രസിഡന്റ് രമേശൻ പാലേരി 'മാതൃഭൂമി'യോട് പറഞ്ഞു. സ്റ്റീൽ കോംപ്ലക്സ് നടത്തിപ്പ് സൈസൈറ്റിക്ക് എളുപ്പമാവില്ല. ഈ രംഗത്ത് മുൻപരിചയവുമില്ല. ഇങ്ങനെയൊരു നിർദേശം സംസ്ഥാനസർക്കാർ സജീവമായി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അതിൽനിന്ന് സൊസൈറ്റി പിന്മാറുകയാണ് -പ്രസിഡന്റ് പറഞ്ഞു. 45 സ്ഥിരംജീവനക്കാരും 150 കരാർ തൊഴിലാളികളുമുള്ള സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ സെയിലിന്റെ സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി 2017 ജൂൺ 30-നും 2019 ഓഗസ്റ്റ് 14-നും സംസ്ഥാന സർക്കാരിന് നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നു. കമ്പനിയുടെ ഉത്പന്നമായ ടി.എം.ടി.യുടെ 30 ശതമാനം സർക്കാർ നിർമാണപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നായിരുന്നു പ്രധാനനിർദേശം. ഇത് നടപ്പായില്ല.

from money rss https://bit.ly/3hXk2qN
via IFTTT

ആറുദിനംകൊണ്ട് സെന്‍സെക്‌സിന് നഷ്ടമായത് 2,850 പോയന്റ്: നിക്ഷേപകര്‍ക്ക്‌ നഷ്ടം 10 ലക്ഷംകോടി

ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി സൂചികകളും കൂപ്പുകുത്തി. ഇത് ആറാമത്തെ ദിവസമാണ് വിപണിയിൽ ശനിദശ.രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയും യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ പിടിച്ചുകുലുക്കി. ഇതോടെ സെൻസെക്സ് 1,114.82 പോയന്റ് തകർന്ന് 36,553.60 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 326.40 പോയന്റ് നഷ്ടത്തിൽ 10,805.50ലേയ്ക്കു കൂപ്പുകുത്തകയുംചെയ്തു. തകർച്ച ഇങ്ങനെ: 1 ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് 2,850പോയന്റിലേറെയാണ്. നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപയും. 2. 30 പ്രധാന ഓഹരികളടങ്ങിയ സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ മാത്രമാണ് നേട്ടത്തിൽ. മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ മൂന്നുമുതൽ അഞ്ചുശതമാനംവരെ നഷ്ടത്തിലായി. 3. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റി. അവർ ഓഹരികൾവിറ്റ് സുരക്ഷിത ഇടംതേടി. 4. യുഎസ് ഡോളർ കരുത്താർജിച്ചതോടെ കമ്മോഡിറ്റി വിപണി തകർച്ചനേരിട്ടു. 5. ആറ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളർ സൂചിക രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 94.480ലെത്തി. 6. ഡോളറുമായി താരതമ്യംചെയ്യുമ്പോൾ രൂപയുടെ മൂല്യം ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.96ലേയ്ക്കു കൂപ്പുകുത്തി. 7. സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിനും ഇത്തവണ അടിപതറി. അപ്രതീക്ഷിതമായി ഡോളർ നേടിയ കരുത്താണ് സ്വർണവിപണിയെ ബാധിച്ചത്.അസംസ്കൃത എണ്ണ ഉൾപ്പടെയുള്ള കമ്മോഡിറ്റികളിലും ഇത് പ്രതിഫലിച്ചു. ആഗോള വിപണിയിൽ എണ്ണവില 40 ഡോളറിന് താഴെയെത്തി. 8.യുഎസ് സമ്പദ്ഘടന തളർച്ചയിൽതന്നെയാണെന്ന ഫെഡ് റിസർവിന്റെ ഔദ്യോഗിക വിലയിരുത്തൽ കൂടുതൽ ഉത്തജക നടപടികളുമായി മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പായി വാൾസ്ട്രീറ്റ് വിലയിരുത്തി. Sensex slumps 2,500 points in 6 days. Key reasons for this selloff

from money rss https://bit.ly/2HuaE1t
via IFTTT

വിമാനത്തില്‍ ഇന്റര്‍നെറ്റ്: 22 വിദേശ വിമാനക്കമ്പനികളുമായി ജിയോ കരാറിലെത്തി

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിന് റിലയൻസ് ജിയോ 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ഇതിനായി ഒരുദിവസത്തേയ്ക്കുള്ള 499 രൂപയിൽ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. 699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 499 രൂപയുടെ പ്ലാനിൽ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക. 699 രൂപയുടെ പ്ലാനിൽ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടേതിൽ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്ഗോയിങ് കോളുകൾ എസ്എംഎസ് എന്നിവ മറ്റുപ്ലാനുകൾക്കുള്ളതുതന്നെയാകും ഉണ്ടാകുക. എയർ ലിംഗസ്, എയർ സെർബിയ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാതെ പെസഫിക്, ഈജിപ്ത് എയർ, എമിറേറ്റ്സ്, എത്തിഹാദ് എയർവെയ്സ്, യൂറോ വിങ്സ്, കുവൈത്ത് എയർവെയ്സ്, ലുഫ്ത്താൻസ, മലേഷ്യ എയർലൈൻസ്, മലിന്ദോ എയർ, സിംഗപുർ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ്, ഉസ്ബെക്കിസ്താൻ എയർവെയ്സ് തുടങ്ങിവയുമായാണ് ധാരണയിലെത്തിയത്. ഡാറ്റയോടൊപ്പം എസ്എംഎസ് സേവനവുമുണ്ടാകും. കോൾ സേവനം തിരഞ്ഞെടുത്ത എയർലൈനുകളിൽമാത്രമെ ലഭ്യമാകൂ. ഇൻകമിങ് കോളുകൾ ലഭിക്കില്ല. എയർലൈനുകൾക്കനുസരിച്ച് ഡാറ്റയുടെ വേഗത്തിൽ വ്യതിയാനമുണ്ടാകും. രാജ്യത്തെ വ്യോമയാന നിയമങ്ങളനുസരിച്ച് ഇന്ത്യയുടെ പരിധിയിലെ ഇൻഫ്ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യൻ ടെലികോം സേവനദാതാവിനുമാത്രമെ നൽകാൻ കഴിയൂ. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണിത്. ടാറ്റ ഗ്രൂപ്പിന്റെ നെൽകോയുമായി സഹകരിച്ച് വിസ്താര മാത്രമാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന ഒരെയൊരു ഇന്ത്യൻ എയർലൈൻ. Reliance Jio partners with 22 foreign airlines for inflight internet connectivity

from money rss https://bit.ly/3cqtOAG
via IFTTT

എംസിഎക്‌സ് ബേസ് മെറ്റല്‍ ഇന്‍ഡക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ്

കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സ് ബേസ് മെറ്റൽ ഇൻഡക്സിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 19 മുതലാണ് എംസിഎക്സ് ഐകോംഡെക്സ് ബേസ് മെറ്റൽ ഇൻഡക്സിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിക്കുക. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ അവസാനിക്കുന്ന ഫ്യൂച്വർ കരാറുകളിൽ അന്ന് മുതൽ ഇടപാടുകാർക്ക് ട്രേഡിംഗ് നടത്താം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ട്രേഡിംഗിൽ പങ്കെടുക്കാം.തുടർന്നുള്ള മാസങ്ങളിലെ ട്രേഡിംഗ് എംസിഎക്സ് കലണ്ടർ പ്രകാരം നടക്കും.

from money rss https://bit.ly/363hANh
via IFTTT

CONFIRMED: Prithviraj Sukumaran's COP Thriller To Start Rolling In November

CONFIRMED: Prithviraj Sukumaran's COP Thriller To Start Rolling In November
Prithviraj Sukumaran, the multi-faceted talent of Malayalam cinema is all set to play a COP once again, in the upcoming investigative thriller. As per the latest reports, the untitled project will start rolling in November 2020. Tanu Balak, the director of

* This article was originally published here

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഡോളർ കരുത്താർജിച്ചതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.94ലിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 73.54 നിലവാരത്തിലായിരുന്നു ക്ലോസിങ്. രാജ്യത്തെ ഓഹരി സൂചികകൾ കനത്തനഷ്ടം നേരിട്ടതും രൂപയുടെ മൂല്യത്തെ ബാധിച്ചു. 12മണിയോടെ സെൻസെക്സ് 700ലേറെ പോയന്റാണ് താഴെപ്പോയത്. ബുധനാഴ്ചമാത്രം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 3,912.44 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് വ്യാപനം വീണ്ടും കൂടിയതാണ് മറ്റ് കറൻസികൾ ദുർബലമാകാനും യുഎസ് ഡോളർ കരുത്താർജിക്കാനും ഇടയാക്കിയത്. കോവിഡ് വാക്സിൻ സംബന്ധിച്ച പ്രതീക്ഷകൾ നിലനിൽക്കുമ്പോൾതന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു. വാൾസ്ട്രീറ്റിൽ കനത്ത വില്പന സമ്മർദം തുടരുന്നതിനാൽ ഏഷ്യൻ സൂചികകളെല്ലാം നഷ്ടത്തിലാണ്. വൈറസ് വ്യാപനവും ചിലടിയങ്ങളിലെ ലോക്ക്ഡൗണും തളർച്ചയിൽനിന്ന് സമ്പദ്ഘടനകൾ കരകയറാൻ വൈകുന്നതും യുഎസിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവുമെല്ലാം ഏഷ്യൻ വിപണികളിൽ പ്രതിഫലിച്ചു. Rupee falls sharply to nearly one-month low against US dollar

from money rss https://bit.ly/3mMNvaK
via IFTTT

മഹാമാരിയുടെ സമയത്ത് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണോ?

വർഷങ്ങളായി സുരക്ഷിത നിക്ഷേപമായാണ്ലോകമൊട്ടാകെ പ്രത്യേകിച്ച് ഇന്ത്യക്കാർ സ്വർണത്തെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് മഞ്ഞലോഹം ഏറ്റവുംകൂടുതൽ ഇറക്കുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നായി ഇന്ത്യതുടരുന്നതും. കോവിഡ് മഹാമാരിയിൽ ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ കടുത്ത പ്രതിസന്ധിനേരിടുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കാമോയെന്നതാണ് പ്രധാനചോദ്യം. പ്രത്യേകിച്ചും, ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലും റിലയൽഎസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലുമായ സാഹചര്യത്തിൽ. സമ്പദ് വ്യവസ്ഥയിൽ സ്വർണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, പേയ്മെന്റ് ബാലൻസ്, എക്സ്ചേഞ്ച് റേറ്റിങ് ഉൾപ്പടെയുള്ളവയെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. മൂല്യം വിലയിരുത്തുമ്പോൾ അസംസ്കൃത എണ്ണയും സ്വർണവുമാണ് ഇറക്കമതിയുടെകാര്യത്തിൽ ഏറ്റവും മുന്നിലുള്ളത്. 2019-20 സാമ്പത്തികവർഷത്തിൽ 28.2 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇത് ബാലൻസ് പേയ്മെന്റിനെമാത്രമല്ല, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തെയും ബാധിക്കുന്നു. ഇറക്കുമതി കൂടുമ്പോൾ ഡോളിന്റെ ആവശ്യകതകൂടുകയും അത് രൂപയുടെ മൂല്യമിടിവിന് കാരണമാകുകയുംചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പത്തിനും ഇടയാക്കുന്നു. 2020ൽ സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴുണ്ടാകുന്ന ആശങ്കയുടെ കാരണമിതാണ്. വളർച്ചാകുറവിന്റെയും മത്സരാധിഷ്ഠിത സാഹചര്യത്തിൽ വൻകിട ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കമ്മി രേഖപ്പെടുത്തുന്നിതന്റെയും പശ്ചാത്തലത്തിൽ പ്രമുഖ നിക്ഷേപകനായ വാറൻ ബഫറ്റ് ഉൾപ്പടെയുള്ളവരുടെ നിരീക്ഷണം ശ്രദ്ധേയമാണ്.സ്വർണവില രാജ്യത്ത് രണ്ടുതരത്തിലാണ് പ്രതിഫലിക്കുന്നത്. മഞ്ഞലോഹത്തിന്റെ വില 2018 അവസാനത്തോടെ യുഎസ് ഡോളറിനെതിരെ ഉയരാൻ തുടങ്ങി. രൂപയുടെ മൂല്യത്തിലും ആ കാലയളവിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2020 ഓഗസ്റ്റിൽ ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 55,000 രൂപയിലെത്തി. സ്വർണവിലയിൽ മുന്നേറ്റം തുടരുമോയെന്ന ചോദ്യത്തിന് ഉത്തരംനൽകാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും വരുംദിവസങ്ങളിൽ വിലയിൽ തിരുത്തലിന് സാധ്യതയുണ്ടെന്ന് പറയേണ്ടിവരും. ലോകം കോവിഡിന്റെ ഭീഷണിയിൽ തുടരുന്നിടത്തോളംകാലം യു.എസ് ഡോളർ സമ്മർദത്തിലാണ്. മഹാമാരിയുടെ ഭീതി അകലുമ്പോൾ എന്തായിരിക്കും സ്വർണത്തിന്റെ അവസ്ഥ. അതുകൊണ്ടുതന്നെ ദീർഘകാലത്തേയക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർ വിലയിലുണ്ടാകാനിടയുള്ള തിരുത്തൽ ശ്രദ്ധിക്കേണ്ടതാണ്. ചരിത്രം ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്. 2011ൽ ആഗോള വിപണിയിൽ സ്വർണവില 2000 ഡോളറിലേയ്ക്ക് കുതിച്ചതും 2018ഓടെ 1100 ഡോളറിലേയ്ക്ക് കൂപ്പുകുത്തിയതും ഈ സാഹചര്യത്തിൽ മറക്കാൻകഴിയില്ല. തിളക്കമുള്ളതെല്ലാം സ്വർണമല്ലെന്ന പഴമൊഴിയിൽ തുടരണമോ? അതോ തിളങ്ങുന്നതെല്ലാം സ്വർണമാണെന്ന വിശ്വാസപ്രമാണത്തിൽ നിലനിൽക്കണോ? ഇക്കാര്യത്തിൽ ആത്യന്തികമായി തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. (എച്ച്ഡിഎഫ്സി ബാങ്കിലെ ട്രഷറി വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ലേഖകൻ)

from money rss https://bit.ly/3hYTLsb
via IFTTT