121

Powered By Blogger

Thursday, 24 September 2020

മഹാമാരിയുടെ സമയത്ത് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണോ?

വർഷങ്ങളായി സുരക്ഷിത നിക്ഷേപമായാണ്ലോകമൊട്ടാകെ പ്രത്യേകിച്ച് ഇന്ത്യക്കാർ സ്വർണത്തെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് മഞ്ഞലോഹം ഏറ്റവുംകൂടുതൽ ഇറക്കുമതി ചെയ്യുന്നരാജ്യങ്ങളിലൊന്നായി ഇന്ത്യതുടരുന്നതും. കോവിഡ് മഹാമാരിയിൽ ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ കടുത്ത പ്രതിസന്ധിനേരിടുമ്പോൾ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കാമോയെന്നതാണ് പ്രധാനചോദ്യം. പ്രത്യേകിച്ചും, ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലും റിലയൽഎസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലുമായ സാഹചര്യത്തിൽ. സമ്പദ് വ്യവസ്ഥയിൽ സ്വർണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, പേയ്മെന്റ് ബാലൻസ്, എക്സ്ചേഞ്ച് റേറ്റിങ് ഉൾപ്പടെയുള്ളവയെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം. മൂല്യം വിലയിരുത്തുമ്പോൾ അസംസ്കൃത എണ്ണയും സ്വർണവുമാണ് ഇറക്കമതിയുടെകാര്യത്തിൽ ഏറ്റവും മുന്നിലുള്ളത്. 2019-20 സാമ്പത്തികവർഷത്തിൽ 28.2 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇത് ബാലൻസ് പേയ്മെന്റിനെമാത്രമല്ല, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തെയും ബാധിക്കുന്നു. ഇറക്കുമതി കൂടുമ്പോൾ ഡോളിന്റെ ആവശ്യകതകൂടുകയും അത് രൂപയുടെ മൂല്യമിടിവിന് കാരണമാകുകയുംചെയ്യുന്നു. രാജ്യത്ത് പണപ്പെരുപ്പത്തിനും ഇടയാക്കുന്നു. 2020ൽ സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴുണ്ടാകുന്ന ആശങ്കയുടെ കാരണമിതാണ്. വളർച്ചാകുറവിന്റെയും മത്സരാധിഷ്ഠിത സാഹചര്യത്തിൽ വൻകിട ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ കമ്മി രേഖപ്പെടുത്തുന്നിതന്റെയും പശ്ചാത്തലത്തിൽ പ്രമുഖ നിക്ഷേപകനായ വാറൻ ബഫറ്റ് ഉൾപ്പടെയുള്ളവരുടെ നിരീക്ഷണം ശ്രദ്ധേയമാണ്.സ്വർണവില രാജ്യത്ത് രണ്ടുതരത്തിലാണ് പ്രതിഫലിക്കുന്നത്. മഞ്ഞലോഹത്തിന്റെ വില 2018 അവസാനത്തോടെ യുഎസ് ഡോളറിനെതിരെ ഉയരാൻ തുടങ്ങി. രൂപയുടെ മൂല്യത്തിലും ആ കാലയളവിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2020 ഓഗസ്റ്റിൽ ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 55,000 രൂപയിലെത്തി. സ്വർണവിലയിൽ മുന്നേറ്റം തുടരുമോയെന്ന ചോദ്യത്തിന് ഉത്തരംനൽകാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും വരുംദിവസങ്ങളിൽ വിലയിൽ തിരുത്തലിന് സാധ്യതയുണ്ടെന്ന് പറയേണ്ടിവരും. ലോകം കോവിഡിന്റെ ഭീഷണിയിൽ തുടരുന്നിടത്തോളംകാലം യു.എസ് ഡോളർ സമ്മർദത്തിലാണ്. മഹാമാരിയുടെ ഭീതി അകലുമ്പോൾ എന്തായിരിക്കും സ്വർണത്തിന്റെ അവസ്ഥ. അതുകൊണ്ടുതന്നെ ദീർഘകാലത്തേയക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവർ വിലയിലുണ്ടാകാനിടയുള്ള തിരുത്തൽ ശ്രദ്ധിക്കേണ്ടതാണ്. ചരിത്രം ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്. 2011ൽ ആഗോള വിപണിയിൽ സ്വർണവില 2000 ഡോളറിലേയ്ക്ക് കുതിച്ചതും 2018ഓടെ 1100 ഡോളറിലേയ്ക്ക് കൂപ്പുകുത്തിയതും ഈ സാഹചര്യത്തിൽ മറക്കാൻകഴിയില്ല. തിളക്കമുള്ളതെല്ലാം സ്വർണമല്ലെന്ന പഴമൊഴിയിൽ തുടരണമോ? അതോ തിളങ്ങുന്നതെല്ലാം സ്വർണമാണെന്ന വിശ്വാസപ്രമാണത്തിൽ നിലനിൽക്കണോ? ഇക്കാര്യത്തിൽ ആത്യന്തികമായി തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. (എച്ച്ഡിഎഫ്സി ബാങ്കിലെ ട്രഷറി വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ലേഖകൻ)

from money rss https://bit.ly/3hYTLsb
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 132 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 132 പോയന്റ് താഴ്ന്ന് 40135ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 12051ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 300 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 325 ഓഹരികൾ… Read More
  • ആര്‍ക്കും വേണ്ടാതെ സര്‍ക്കാരിന്റെ പ്രത്യേക വായ്പാ പദ്ധതികൊച്ചി:സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന തികച്ചും കൗതുകമേറിയൊരു വായ്പയാണ് കൊതുകുവല വാങ്ങാനുള്ള വായ്പ. രണ്ടു സാമ്പത്തിക വർഷമായി ആരും ഇത് വാങ്ങിയിട്ടില്ല. 200 രൂപയാണ് സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങാനായി വായ്പയായി ല… Read More
  • സെന്‍സെക്‌സില്‍ 141 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായ ദിനങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ തളർച്ച. സെൻസെക്സ് 141 പോയന്റ് നഷ്ടത്തിൽ 39808ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11920ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹര… Read More
  • ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവംഎ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളി… Read More
  • പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം: വിശദാംശങ്ങളറിയാംമുംബൈ: പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്. ബാലൻസ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം. നിലവി… Read More