121

Powered By Blogger

Saturday 31 January 2015

ആനപ്പാറ വീട്ടിക്കാട്‌, പക്കാളിപള്ളം പ്രദേശങ്ങളിലെ ഭൂനികുതി സ്വീകരിക്കാന്‍ അദാലത്തില്‍ തീരുമാനമായി











Story Dated: Sunday, February 1, 2015 03:00


കല്‍പ്പറ്റ: ആനപ്പാറ വീട്ടിക്കാട്‌, പക്കാളിപള്ളം എന്നീ പ്രദേശങ്ങളിലെ കര്‍ഷകരുടെ ആവശ്യമായ ഭൂനികുതി സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നടത്തിയ അദാലത്തില്‍ തീരുമാനമായി.


ഇതുമായി ബന്ധപ്പെട്ട്‌ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. രവിയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം മന്ത്രിയെ കാണുകയും കാലകാലങ്ങളായി ഉദ്യോഗതലത്തില്‍ നടക്കുന്ന അനാസ്‌ഥയെക്കുറിച്ച്‌ ബോധ്യപ്പെടുത്തുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ രണ്ടുമാസത്തിനുള്ളില്‍ ജോയിന്റ്‌ വെരിഫിക്കേഷന്‍ നടത്തി നികുതി സ്വീകരിക്കുവാനുള്ള ഉത്തരവ്‌ നല്‍കുകയും ചെയ്‌തു. പ്രതിനിധി സംഘങ്ങള്‍, വിവിധ രാഷ്ര്‌ടീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമുണ്ടായിരുന്നു. ബി. ശിവരാജ്‌, കോയ ഹസന്‍, ഇബ്രാഹിം, ഹബീബ്‌, മൊയ്‌തീന്‍, ഹസന്‍, കുഞ്ഞിമുഹമ്മദ്‌, സി. ഉണ്ണികൃഷ്‌ണന്‍, എം.പി. വിനോദ്‌, ജോയി, സത്യന്‍, മുഹമ്മദ്‌ എന്നിവരുമുണ്ടായിരുന്നു.










from kerala news edited

via IFTTT

ദേശീയ കാര്‍ഷികോത്സവം: സാങ്കേതിക സെമിനാറുകള്‍ക്ക്‌ ഇന്ന്‌ സമാപനം











Story Dated: Sunday, February 1, 2015 03:00


കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ആകാശവാണി കോഴിക്കോട്‌ നിലയം, ആത്മ വയനാട്‌ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍ പരമ്പരയ്‌ക്ക് ഇന്ന്‌ സമാപനം. 'കാര്‍ഷികരംഗത്തെ വിപണന സാധ്യതകള്‍' എന്ന വിഷയത്തിലാണ്‌ ദശദിന പരമ്പരയിലെ അവസാന സെമിനാര്‍. 'ഹൈടെക്‌ കൃഷിയും സ്‌ത്രീ ശാക്‌തീകരണവും' എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാര്‍ കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മുന്‍ ഡയറക്‌ടര്‍ ഡോ. സി.കെ. പീതാംബരന്‍ ഉദ്‌ഘാടനം ചെയ്‌തു.


ഓരോ ഇനം സസ്യവും നന്നായി വളരുന്നതിനും മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളെ കുറിച്ച്‌ കൃത്യമായി മനസിലാക്കി കൃഷി ചെയ്യുന്നതാണ്‌ ഹൈ ടെക്‌ കൃഷിയെന്ന്‌ അദ്ദേഹം പറഞ്ഞു. ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എസ്‌.വിജയ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ അലക്‌സ് സി. മാത്യു പ്രസംഗിച്ചു. കാര്‍ഷിക സര്‍വകലാശാല സ്‌റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ആന്‍ഡ്‌ ഇ ലേണിംഗ്‌ സെന്റര്‍ മുന്‍ ഡയറക്‌ടര്‍ ഡോ. പി.അഹമ്മദ്‌, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ അഗ്രി ഇക്കണോമിക്‌സ് വിഭാഗം പ്ര?ഫ. പി. ഇന്ദിരാദേവി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

തൈപ്പൂയ്യ മഹോത്സവത്തിന്‌ കൊടിയേറ്റി











Story Dated: Sunday, February 1, 2015 03:00


കല്ലുപാടി: കല്ലുപാടി ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന്‌ ക്ഷേത്രം തന്ത്രി കൊടിയേറ്റി. ചടങ്ങുകള്‍ക്ക്‌ മേല്‍ശാന്തി സുജിത്ത്‌ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പൂജാരിമാര്‍ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. പ്രസിഡന്റ്‌ വി.കെ. ഗോപി, സെക്രട്ടറി പി.പി. ഷണ്‍മുഖന്‍, ഡോ. പി.എം.എന്‍ ദാസ്‌, കെ.എ. മോഹനന്‍, ടി.എന്‍. പ്രകാശന്‍, വി.കെ. സുരേന്ദ്രന്‍, കെ.ആര്‍. കൃഷ്‌ണന്‍, ഒ.എം. സാബു, ഉഷതമ്പി, ബിന്ദു കൃഷ്‌ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ എ.ഡി.എസ്‌ അംഗത്തിനെതിരെ നടപടിയെടുക്കണം











Story Dated: Sunday, February 1, 2015 03:00


മാനന്തവാടി: തൊണ്ടര്‍നാട്‌ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ്‌ അര്‍ച്ചനാ കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ്‌ നടത്തിയ എ.ഡി.എസിനെതിരെയും ഇതിനുസഹായിച്ച ബി.ജെ.പി നേതാവിനെതിരെയും നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശവാസിയും, പൊതുപ്രവര്‍ത്തകനുമായ രാജന്‍ മാവള്ളില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


മാനന്തവാടി മണ്ഡലം ബി.ജെ.പി പ്രസിഡന്റിന്റെ ഭാര്യ എ.ഡി.എസായ കുടുംബശ്രീയില്‍ നിന്നും 23169 രൂപ തട്ടിപ്പ്‌ നടത്തിയതായി പഞ്ചായത്ത്‌ ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു. പിന്നീട്‌ ബാങ്ക്‌ പാസ്‌ബുക്കുകള്‍ തിരുത്തിയും കുടുംബശ്രീ പ്രവര്‍ത്തകരെ ഇവര്‍ വഞ്ചിക്കുകയായിരുന്നു. ഇതിനായി ഇവരുടെ ഭര്‍ത്താവാണ്‌ സഹായങ്ങള്‍ ചെയ്‌തുനല്‍കിയത്‌. ഇതുസംബന്ധിച്ച്‌ തൊണ്ടര്‍നാട്‌ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ആദിവാസി സ്‌ത്രീകളുള്‍പ്പടെ പാവപ്പെട്ട സ്‌ത്രീകളുടെ പണം തട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും രാജന്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

മാവോയിസ്‌റ്റ് സംശയം: വയനാട്ടിലെ മനുഷ്യാവകാശ-പോരാട്ടം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തി











Story Dated: Sunday, February 1, 2015 03:00


മാനന്തവാടി: വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും പോരാട്ടം പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തി. സര്‍ച്ച്‌ വാറണ്ടോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ്‌ അഞ്ച്‌ വീടുകളില്‍ വെള്ളിയാഴ്‌ച്ച അര്‍ദ്ധരാത്രിയിലും, ശനിയാഴ്‌ച്ച പുലര്‍ച്ചെയുമായി വിവിധ സംഘങ്ങളായെത്തിയ പോലീസ്‌ അരിച്ചുപെറുക്കി റെയ്‌ഡ് നടത്തിയത്‌. കമ്പളക്കാട്‌ താമസിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകനായ ഡോ. പി.ജി ഹരിയുടെ വീട്ടില്‍ വെള്ളിയാഴ്‌ച്ച രാത്രി 10 മണിയോടെ കല്‍പ്പറ്റ സി.ഐയുടെ നേതൃത്വത്തിലുള്ള പത്തോളം വരുന്ന പോലീസ്‌ സംഘമാണ്‌ പരിശോധന നടത്തിയത്‌.


കിടപ്പുമുറിയിലും അടുക്കളയിലും കുളിമുറിയിലുമുള്‍പ്പടെ പരിശോധന നടത്തുകയും കേരളീയ പ്രസിദ്ധീകരണമുള്‍പ്പടെ ചില ലഘുലേഖകള്‍ പോലീസ്‌ കൊണ്ടുപോകാനൊരുങ്ങുകയും ചെയ്‌തു. എന്നാല്‍ കൊണ്ടുപോകുന്ന പുസ്‌തകങ്ങളുടെ ലിസ്‌റ്റ് ഡോ. ഹരി ആവശ്യപ്പെട്ടതോടെ മൂന്ന്‌ മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച്‌ 12.30 ഓടെ സംഘം മടങ്ങിപോവുകയായിരുന്നു. ഈ സമയത്ത്‌ തന്നെ പനമരം കരിമ്പുമ്മലില്‍ താമസിക്കുന്ന റിട്ട. അധ്യാപകനും, മനുഷ്യാവകാശ സംരക്ഷണ വേദി മുന്‍ പ്രസിഡന്റുമായിരുന്ന കെ.ആര്‍. സദാശിവന്റെ വീട്ടിലും പോലീസ്‌ റെയ്‌ഡ് നടത്തി.


ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ്‌ പോരാട്ടം പ്രവര്‍ത്തകരായ മാനന്തവാടിയിലെ ഷാന്റോ ലാല്‍, കര്‍ഷകനായ ചാത്തു, കേണിച്ചിറയിലെ പൊതുപ്രവര്‍ത്തകനായ സജി ജനാര്‍ദനന്‍ എന്നിവരുടെ വീടുകളില്‍ ഒരേസമയം റെയ്‌ഡ് നടത്തിയത്‌. ഇവിടങ്ങളിലെല്ലാം മുറികളും വീട്ടുപകരണങ്ങളും വരെ പരിശോധിച്ചെങ്കിലും മാവോബന്ധം സൂച്ചിപ്പിക്കുന്ന യാതൊരുരേഖകളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളത്തെ കാക്കനാടുണ്ടായ മാവോയിസ്‌റ്റ് ആക്രമത്തെ തുടര്‍ന്ന്‌ പോലീസ്‌ പിടികൂടിയ ജൈസണ്‍, തുഷാര്‍ നിര്‍മ്മല്‍ സാഗര്‍ എന്നിവരുമായി ബന്ധമുള്ളവരെന്ന്‌ കരുതുന്നവരുടെ വീടുകളിലാണ്‌ പോലീസ്‌ റെയ്‌ഡ് നടത്തിയത്‌.


കഴിഞ്ഞമാസം മാനന്തവാടിയില്‍ ജനകീയ മനുഷ്യാവകാശ പ്രസ്‌ഥാനം കേരളത്തില്‍ അടിയന്തിരാവസ്‌ഥ മനുഷ്യാവകാശങ്ങള്‍ക്ക്‌ വേണ്ടി ഒന്നിക്കുക എന്ന ആവശ്യവുമായി നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തുവരും സോഷ്യല്‍ മീഡിയകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പോസ്‌റ്ററുകള്‍ അപ്‌ലോഡ്‌ ചെയ്യുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തിയാണ്‌ പോലീസ്‌ വീടുകള്‍ കയറി റെയ്‌ഡ് നടത്തുന്നത്‌.










from kerala news edited

via IFTTT

നിരവില്‍പ്പുഴ ചേമ്പിലോട്ട്‌ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്ക്‌ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌











Story Dated: Sunday, February 1, 2015 03:00


വെള്ളമുണ്ട: തൊണ്ടര്‍നാട്‌ പഞ്ചായത്തില്‍ ആദിവാസികള്‍ക്ക്‌ ഭൂമിയും വീടും അടിസ്‌ഥാന സൗകര്യങ്ങളുമില്ലെന്നാരോപിച്ച്‌ മാവോവാദികള്‍ പ്രവര്‍ത്തനം സജീവമാകുമ്പോള്‍ നിലവിലുള്ള വീടും സ്‌ഥലവും ജപ്‌തി ചെയ്യുമെന്നറിയിച്ച്‌ ദേശസാല്‍കൃത ബാങ്കിന്റെ നോട്ടീസ്‌. നിരവില്‍പ്പുഴ മട്ടിലയത്തെ ചേമ്പിലോട്ട്‌ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്കാണ്‌ കോറോം കനറാ ബാങ്കില്‍ നിന്നും നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.


പണിയ, കുറുമ വിഭാഗങ്ങളില്‍പെട്ട ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാര്‍ഷികാവശ്യത്തിനായി ബാങ്കില്‍ നിന്നും വായ്‌പയെടുത്തിരുന്നു. 10000 മുതല്‍ 50000 രൂപവരെ വായ്‌പയെടുത്തവരുണ്ട്‌. ഇതില്‍ വായ്‌പാ ഗഡുക്കള്‍ അടച്ചവരും അടക്കാത്തവരും ഉള്‍പ്പെടുന്നുണ്ട്‌. 2004ല്‍ 1000 രൂപ വായ്‌പയെടുത്ത കോളനിയിലെ കുമാരന്‌ ലഭിച്ച നോട്ടീസില്‍ 16000 രൂപയാണ്‌ അടക്കാനാവശ്യപ്പെട്ടത്‌. ബാങ്കില്‍ നിന്നും വായ്‌പയെടുത്ത്‌ നടത്തിയ വാഴ, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളില്‍ വന്യമൃഗശല്യവും, പ്രതികൂല കാലാവസ്‌ഥയിലും വിലക്കുറവും കാരണം വായ്‌പ തിരിച്ചടക്കാന്‍ കഴിയാത്തതാണ്‌ വിനയായത്‌.


എന്നാല്‍ 2014 വരെയുള്ള ആദിവാസികളുടെ കാര്‍ഷിക വായ്‌പകള്‍ ട്രൈബല്‍ വകുപ്പ്‌ മുഖേന എഴുതിതള്ളുമെന്ന്‌ പത്രപരസ്യം കണ്ടതിനെ തുടര്‍ന്ന്‌ ഇവര്‍ കുഞ്ഞോം ട്രൈബല്‍ ഓഫീസിലെത്തി അപേക്ഷ നല്‍കിയിരുന്നു. ലോണ്‍ എഴുതിതള്ളിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ്‌ ഇവര്‍ക്ക്‌ കഴിഞ്ഞ ദിവസം മുതല്‍ ജപ്‌തിക്ക്‌ മുമ്പുള്ള ബാങ്കില്‍ നിന്നുള്ള നോട്ടീസുകള്‍ ലഭിച്ചുതുടങ്ങിയത്‌. 10 ദിവസത്തിനകം വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ നടപടികള്‍ ആരംഭിക്കുമെന്നാണ്‌ നോട്ടീസില്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. കോളനിയിലെ മീനാക്ഷി, ജാനകി, സുജ, ബിജു തുടങ്ങിയവര്‍ക്കാണ്‌ നോട്ടീസ്‌ ലഭിച്ചത്‌.










from kerala news edited

via IFTTT

നാട്ടുകാര്‍ നാടുവിട്ടോടുന്നു; ഇറാഖി സഹോദരങ്ങള്‍ ഇന്ത്യയില്‍ അഭയംതേടി









Story Dated: Sunday, February 1, 2015 09:35



mangalam malayalam online newspaper

അലിഗര്‍: ഐഎസിന്റെ ഉദയത്തോടെ അക്രമവും മരണങ്ങളും നിത്യസംഭവമായി മാറിയിട്ടുള്ള ഇറാഖില്‍ നിന്നും ജനങ്ങള്‍ നാടുവിട്ടോടുന്നു. കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലേക്ക്‌ വരെ അഭയാര്‍ത്ഥികള്‍ എത്തുന്നുണ്ട്‌. അലിഗഡില്‍ താമസിക്കുന്ന ബാഗ്‌ദാദുകാരായ ഡോക്‌ടര്‍ സഹോദരങ്ങള്‍ക്ക്‌ പറയാനുള്ളതും മറ്റൊന്നുമല്ല. ഇറാഖിലേക്ക്‌ മടങ്ങുന്നത്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത ഇവര്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയാനാകുമോ എന്ന ആലോചനകളിലാണ്‌.


ടൈംസ്‌ ഓഫ്‌ ഇന്ത്യയാണ്‌ 24കാരനായ ഇസാക്കിന്റെയും 22 കാരനായ യൂസുഫിന്റെയും കഥ പുറത്തുവിട്ടത്‌. യുക്രെയിനില്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്‌ പോകാതെ ഇവര്‍ അഭയം തേടിയത്‌ ഇന്ത്യയില്‍. യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്ന ഇറാഖിലേക്ക്‌ തിരികെ പോകുന്നതിനേക്കാള്‍ നല്ലത്‌ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നതാണെന്ന്‌ കരുതിയാണ്‌ ഇന്ത്യയിലേക്ക്‌ വിമാനം കയറിയത്‌. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ശേഷം ദിനംപ്രതി 45 പേര്‍ കണക്കില്‍ 2014 ല്‍ 17,000 പേര്‍ കൊല്ലപ്പെട്ട ഇറാഖിലേക്ക്‌ വരേണ്ടതില്ലെന്ന്‌ മാതാപിതാക്കളും കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌.


കഴിഞ്ഞ വര്‍ഷമാണ്‌ സഹോദരന്മാര്‍ ഒഡീസ്സാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിബിഎസ്‌ പൂര്‍ത്തിയാക്കിയത്‌. പഠനം പൂര്‍ത്തിയാക്കിയ ശേഷം സെപ്‌തംബറില്‍ ബാഗ്‌ദാദിലേക്ക്‌ മടങ്ങേണ്ട ഇവര്‍ വിമാനമിറങ്ങിയത്‌ ഡല്‍ഹിയില്‍. നവംബറില്‍ പഠനം പൂര്‍ത്തിയാക്കി ഇറാഖിലേക്ക്‌ മടങ്ങിയ ഇവരുടെ സുഹൃത്തുക്കളില്‍ ഒരാള്‍ നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.


സഹപാഠിയായിരുന്ന ഇന്ത്യാക്കാരന്‍ ഡോക്‌ടര്‍ വഴിയാണ്‌ സഹോദരന്മാര്‍ ഇന്ത്യയില്‍ സഹായം തേടിയത്‌. അലിഗഡില്‍ ഒരു ആശുപത്രിയില്‍ ജീവനക്കാരനായ ഇയാള്‍ മുഖാന്തിരം അലിഗഡിലെ ആശുപത്രികളില്‍ ഒന്നില്‍ ഇന്റേന്‍ഷിപ്പിനുള്ള അവസരം കിട്ടി. ഇറാഖി ഡോക്‌ടര്‍മാരുടെ സാന്നിദ്ധ്യം ഇന്ത്യാക്കാരന്‍ ഡോക്‌ടര്‍ ലോക്കല്‍ പോലീസിനെ അറിയിക്കുകയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം കൈമാറാന്‍ പോലീസ്‌ ഉപദേശിക്കുകയും ചെയ്‌തു. മാതാപിതാക്കളുടെ കാരുണ്യത്തില്‍ ആശുപത്രിക്ക്‌ സമീപം ദിനംപ്രതി 300 രൂപ വാടകയ്‌ക്ക് താമസിക്കുന്ന ഇവരുടെ സെപ്‌തംബര്‍ മുതല്‍ തുടങ്ങിയ മെഡിക്കല്‍ വിസ കാലാവധി ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.


ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ വിസ പൂര്‍ത്തിയാകുമെങ്കിലും ഇന്ത്യയില്‍ തുടരാന്‍ കഴിയുന്നത്ര പ്രയത്നിക്കുകയാണ്‌ ഇരുവരും. ബന്ധുക്കളും സ്വന്തക്കാരും എല്ലാവരും ഇറാഖിലാണെങ്കിലും ഇന്ത്യയില്‍ സമാധാനമുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം ബാഗ്‌ദാദിലെ വീട്ടില്‍ മാതാപിതാക്കളും 16 കാരിയായ സഹോദരിയും ഇവരെ കാത്തിരിക്കുകയാണ്‌.










from kerala news edited

via IFTTT

ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ്‌ പൗരനേയും ഐഎസ്‌ വധിച്ചു









Story Dated: Sunday, February 1, 2015 08:29



mangalam malayalam online newspaper

അമ്മാന്‍: ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ്‌ പൗരനേയും ഐഎസ്‌ തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ട്‌. കെന്‍ജി ഗോട്ടോയെന്ന ഫ്രീലാന്‍സ്‌ പത്ര പ്രവര്‍ത്തകനെയാണ്‌ ഭീകരര്‍ വധിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ ശനിയാഴ്‌ച രാത്രി ഒരു വീഡിയോ പുറത്തുവന്നു. ഒരാഴ്‌ച മുമ്പാണ്‌ സൈനിക കരാറുകാരനായ ജാപ്പനീസ്‌ പൗരന്‍ ഹരുന യുവാകയെ ഐ.എസ്‌ ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയത്‌.


ഹരൂന യുവാക്കയുടെ കൊലപാതകത്തിന്‌ സമാനമായ ദൃശ്യമാണ്‌ ഐ.എസ്‌ ഇപ്പോള്‍ പുറത്ത്‌ വിട്ടിരിക്കുന്നത്‌. കെന്‍ജി ഗോട്ടോയെ മോചിപ്പിക്കുവാന്‍ ജപ്പാന്‍ അധികൃതര്‍ ജോര്‍ദ്ദാനുമായി ചേര്‍ന്ന്‌ ചര്‍ച്ച നടത്തുന്നതിനിടയിലാണ്‌ കൊലപാതക വാര്‍ത്ത പുറത്ത്‌ വന്നത്‌. ഒക്‌ടോബറില്‍ സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട്‌ ചെയ്യാനായി സിറിയയിലെത്തിയ കെന്‍ജി ഗോട്ടോയെ ഭീകരര്‍ തട്ടിക്കൊണ്ട പോയി ബന്ദിയാക്കുകയായിരുന്നു. അതേസമയം വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ചുള്ള സ്‌ഥിരീകരണത്തിന്‌ ശ്രമിക്കുകയാണെന്നാണ്‌ ജപ്പാന്റെ പ്രതികരണം.


അതേസമയം അസോസിയേറ്റ്‌ പ്രസ്‌ പോലെയുള്ള മാധ്യമ സ്‌ഥാപനങ്ങള്‍ മറ്റു വീഡിയോകള്‍ പോലെ ഇതും സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ജപ്പാന്‍ സര്‍ക്കാരിനുള്ള സന്ദേശം എന്ന്‌ പേരിലുള്ള വീഡിയോയില്‍ ഗോട്ടോയെ കൈകള്‍ ബന്ധിച്ച നിലയില്‍ ഓറഞ്ച്‌ ജംപ്‌സ്യൂട്ടില്‍ ഇരുത്തിയിരിക്കുന്നതും പിന്നില്‍ ഐഎസ്‌ തീവ്രവാദി കത്തിയുമായി നില്‍ക്കുന്നതും സംസാരിക്കുന്നതുമെല്ലാമാണ്‌ വീഡിയോയിലുള്ളത്‌. ഒക്‌ടോബറിലാണ്‌ ഗോട്ടോ പിടിയിലായത്‌. ബന്ദിയാക്കിയ ജോര്‍ദ്ദാന്‍ പൈലറ്റ്‌ മൊയാസ്‌ അല്‍കസബെയും വധിക്കുമെന്ന്‌ ഐ.എസ്‌ ഭീകരര്‍ വ്യക്‌തമാക്കിയിരുന്നു.










from kerala news edited

via IFTTT

17കാരിയെ തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍









Story Dated: Sunday, February 1, 2015 08:00



mangalam malayalam online newspaper

തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ട്‌ പോയി തടങ്കലിലാക്കി പീഡിപ്പിച്ച യുവാവ്‌ പോലീസ്‌ പിടിയില്‍. ആര്യനാട്‌ വിനോഭാനികേതന്‍ കീഴ്‌പാലൂര്‍ കിഴക്കുംകര തോട്ടരികത്ത്‌ പുത്തന്‍വീട്ടില്‍ ഷാനാണ്‌(22) പോലീസ്‌ പിടിയിലായത്‌.


ഒരു മാസത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഷാഡോ പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ്‌ പോലീസാണ്‌ ഷാനിനെ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ ആര്യനാടുള്ള യുവാവിന്റെ ബന്ധു വീട്ടില്‍ പോലീസ്‌ എത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു.


ഡിസംബര്‍ 28ന്‌ ശ്രീകാര്യം സ്വദേശിയായ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ നിന്നാണ്‌ ഷാന്‍ തട്ടിക്കൊണ്ട്‌ പോയത്‌. തുടര്‍ന്ന്‌ പെണ്‍കുട്ടിയെ ചെന്നൈലും സുഹൃത്തുകളുടെ വീടുകളിലും എത്തിച്ച്‌ യുവാവ്‌ പീഡിപ്പിച്ചെന്ന്‌ പോലീസ്‌ പറഞ്ഞു. ഒളിവിലായിരുന്ന യുവാവിനെ ഷാഡോപോലീസ്‌ വേഷം മാറിയാണ്‌ പിടികൂടിയത്‌.










from kerala news edited

via IFTTT

കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര









Story Dated: Sunday, February 1, 2015 07:53



mangalam malayalam online newspaper

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്‌.ആര്‍.ടി.സിയുടെ ഈ സൗജന്യം ലഭിക്കുക.


ഇതോടെ ടൗണ്‍ ടു ടൗണ്‍ ഒഴികേയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം ലഭിക്കും. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളില്‍ വിദ്യാര്‍ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ്‌ ലഭിക്കും. മാര്‍ച്ച്‌ 31 വരെയാണു കാര്‍ഡിന്റെ കാലാവധി. അടുത്ത അധ്യയനവര്‍ഷം വീണ്ടും പുതുക്കണം. നിലവില്‍ കാര്‍ഡുള്ളവര്‍ പുതിയ കാര്‍ഡ്‌ വാങ്ങേണ്ടതില്ല.


സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാസൗജന്യം ഇന്നുമുതല്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ്‌ നിര്‍ദേശം നല്‍കി. എന്നാല്‍ നിലവില്‍ കണ്‍സഷന്‍ ടിക്കറ്റ്‌ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമാത്രമേ സൗജന്യയാത്രയുടെ ഫലം ലഭിക്കൂവെന്നാണു വിവരം. നിലവില്‍ കണ്‍സഷന്‍ ടിക്കറ്റ്‌ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ കാര്‍ഡിന്റെ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക്‌ പത്തു രൂപയടച്ച്‌ സൗജന്യകൂപ്പണ്‍ വാങ്ങിയാല്‍ മതിയാകും. പുതിയ അപേക്ഷകരെ സൗജന്യയാത്രക്കാരുടെ പരിധിയില്‍ ഉള്‍പ്പെടുത്തുമോയെന്ന്‌ കെ.എസ്‌.ആര്‍.ടി മാനേജ്‌മെന്റ്‌ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.










from kerala news edited

via IFTTT