Story Dated: Sunday, February 1, 2015 02:58
കോട്ടയ്‌ക്കല്‍: വൃദ്ധജനങ്ങള്‍ക്ക് ഊന്നു വടി നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. കോട്ടയ്‌ക്കല്‍ ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളാണു പ്രായം തളര്‍ത്തിയ വൃദ്ധര്‍ക്കു ഊന്നു വടിയുമായി രംഗത്ത്.
സുധര്‍മ സഹായ പദ്ധതി എന്ന പേരിലാണ് കുട്ടികള്‍ രംഗതെത്തിയത്. ജനുവരി ഒന്നിനായിരുന്നു പദ്ധതിയുടെ ഉദ്‌ഘാടനം. ആദ്യ ഇനമായ ഊന്നുവടി നല്‍കി. സ്‌കൂള്‍ ഓഫീസിലും ക്ലാസ് മുറികളിലും സ്‌ഥാപിച്ച പെട്ടികളില്‍ കുട്ടികള്‍ നാണയതുട്ടുകള്‍ ശേഖരിച്ചാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. വൃദ്ധ ക്ഷേമത്തിനും നിര്‍ധന സഹായത്തിനുമായി വലിയ പദ്ധതികളാണ് കുട്ടിമനസ്സുകളിലുള്ളത്. വീടു നിര്‍മാണം, മരുന്ന് വീടുകളില്‍ എത്തിച്ചു കൊടുക്കല്‍, ഭക്ഷണത്തിനാവശ്യമുള്ളവരെ കണ്ടെത്തി ഭക്ഷണം ലഭ്യമാക്കല്‍ എന്നിവയാണ് കുഞ്ഞുമനസ്സുകളിലെ പലിയ പദ്ധതികള്‍.
ഇവ വരും നാളുകളില്‍ നടപ്പിലാക്കാനുറച്ചാണ് മുന്നേറ്റം. ഊന്നുവടി നല്‍കല്‍ പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭ അധ്യക്ഷ ടി.വി. സുലൈഖാബി നിര്‍വഹിച്ചു. പണിക്കര്‍ കുണ്ടിലെ വളപ്പില്‍ ആയിശ, ചക്കാലക്കല്‍ അയ്പ്പന്‍ എന്നയിവര്‍ക്കാണ് വടി നല്‍കിയത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു.
from kerala news edited
via IFTTT