121

Powered By Blogger

Saturday, 31 January 2015

നിരവില്‍പ്പുഴ ചേമ്പിലോട്ട്‌ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്ക്‌ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌











Story Dated: Sunday, February 1, 2015 03:00


വെള്ളമുണ്ട: തൊണ്ടര്‍നാട്‌ പഞ്ചായത്തില്‍ ആദിവാസികള്‍ക്ക്‌ ഭൂമിയും വീടും അടിസ്‌ഥാന സൗകര്യങ്ങളുമില്ലെന്നാരോപിച്ച്‌ മാവോവാദികള്‍ പ്രവര്‍ത്തനം സജീവമാകുമ്പോള്‍ നിലവിലുള്ള വീടും സ്‌ഥലവും ജപ്‌തി ചെയ്യുമെന്നറിയിച്ച്‌ ദേശസാല്‍കൃത ബാങ്കിന്റെ നോട്ടീസ്‌. നിരവില്‍പ്പുഴ മട്ടിലയത്തെ ചേമ്പിലോട്ട്‌ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്കാണ്‌ കോറോം കനറാ ബാങ്കില്‍ നിന്നും നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.


പണിയ, കുറുമ വിഭാഗങ്ങളില്‍പെട്ട ഇവര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാര്‍ഷികാവശ്യത്തിനായി ബാങ്കില്‍ നിന്നും വായ്‌പയെടുത്തിരുന്നു. 10000 മുതല്‍ 50000 രൂപവരെ വായ്‌പയെടുത്തവരുണ്ട്‌. ഇതില്‍ വായ്‌പാ ഗഡുക്കള്‍ അടച്ചവരും അടക്കാത്തവരും ഉള്‍പ്പെടുന്നുണ്ട്‌. 2004ല്‍ 1000 രൂപ വായ്‌പയെടുത്ത കോളനിയിലെ കുമാരന്‌ ലഭിച്ച നോട്ടീസില്‍ 16000 രൂപയാണ്‌ അടക്കാനാവശ്യപ്പെട്ടത്‌. ബാങ്കില്‍ നിന്നും വായ്‌പയെടുത്ത്‌ നടത്തിയ വാഴ, കപ്പ, പച്ചക്കറി തുടങ്ങിയ കൃഷികളില്‍ വന്യമൃഗശല്യവും, പ്രതികൂല കാലാവസ്‌ഥയിലും വിലക്കുറവും കാരണം വായ്‌പ തിരിച്ചടക്കാന്‍ കഴിയാത്തതാണ്‌ വിനയായത്‌.


എന്നാല്‍ 2014 വരെയുള്ള ആദിവാസികളുടെ കാര്‍ഷിക വായ്‌പകള്‍ ട്രൈബല്‍ വകുപ്പ്‌ മുഖേന എഴുതിതള്ളുമെന്ന്‌ പത്രപരസ്യം കണ്ടതിനെ തുടര്‍ന്ന്‌ ഇവര്‍ കുഞ്ഞോം ട്രൈബല്‍ ഓഫീസിലെത്തി അപേക്ഷ നല്‍കിയിരുന്നു. ലോണ്‍ എഴുതിതള്ളിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ്‌ ഇവര്‍ക്ക്‌ കഴിഞ്ഞ ദിവസം മുതല്‍ ജപ്‌തിക്ക്‌ മുമ്പുള്ള ബാങ്കില്‍ നിന്നുള്ള നോട്ടീസുകള്‍ ലഭിച്ചുതുടങ്ങിയത്‌. 10 ദിവസത്തിനകം വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ റവന്യൂ നടപടികള്‍ ആരംഭിക്കുമെന്നാണ്‌ നോട്ടീസില്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. കോളനിയിലെ മീനാക്ഷി, ജാനകി, സുജ, ബിജു തുടങ്ങിയവര്‍ക്കാണ്‌ നോട്ടീസ്‌ ലഭിച്ചത്‌.










from kerala news edited

via IFTTT