121

Powered By Blogger

Saturday, 31 January 2015

വൈവിധ്യ ഉല്‍പന്നങ്ങളുമായി കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌











Story Dated: Sunday, February 1, 2015 02:55


മാരാരിക്കുളം: കണിച്ചുകുളങ്ങര ഉത്സവത്തിന്‌ മാറ്റുകൂട്ടാന്‍ വൈവിധ്യങ്ങളായ ഉത്‌പന്നങ്ങളുമായി കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌. സ്‌റ്റാളിന്റെ ഉദ്‌ഘാടനം ഇന്ന്‌ ചലച്ചിത്ര സംവിധായകന്‍ കമല്‍ നിര്‍വഹിക്കും.


ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ആറായിരത്തോളം ചിക്കരകുട്ടികളാണ്‌ ക്ഷേത്രാങ്കണത്തിലുള്ളത്‌. കുട്ടികളും കൂട്ടിരിപ്പുകാരും ദേശക്കാരുമായി പതിനായിരങ്ങളാണ്‌ 21 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ സാന്നിധ്യമരുളുന്നത്‌.


വ്രതമെടുത്ത്‌ ദേവീപൂജനടത്തുന്ന ചിക്കരകുട്ടികള്‍ക്കും കുടുംബക്കാര്‍ക്കും ഭക്‌തജനങ്ങള്‍ക്കും രാസവളമോ രാസ കീടനാശിനിയോ ഉപയോഗിക്കാത്ത നിലവാരമുള്ള പച്ചക്കറി വിപണനം ചെയ്യുന്നതിനാണ്‌ ബ്ലോക്കുപഞ്ചായത്ത്‌ ഇത്തരം സ്‌റ്റാള്‍ കഴിഞ്ഞ നാലുവര്‍ഷക്കാലമായി നടത്തുന്നത്‌. ഇക്കുറി കരപ്പുറം നാളികേര ഉല്‍പാദക കമ്പനിയുടെ പ്രകൃതിദത്ത ആരോഗ്യ പാനീയമായ തെങ്ങിന്‍പൂക്കുല ജൂസ്‌, നീരയുടെ വില്‍പനയും സ്‌റ്റാളില്‍ നടക്കും.










from kerala news edited

via IFTTT