121

Powered By Blogger

Saturday, 31 January 2015

'കെക്‌സ്പ' സംഗമം സംഘടിപ്പിച്ചു








'കെക്‌സ്പ' സംഗമം സംഘടിപ്പിച്ചു


Posted on: 01 Feb 2015


ദുബായ്: കണ്ണൂര്‍ എക്‌സ്പാട്രിയറ്റ്‌സ് അസോസിയേഷന്‍ (കെക്‌സ്പ) വാര്‍ഷിക സംഗമം സിനിമാ താരം ആശാ ശരത് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വി.കെ. ഷാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു. മാതൃഭൂമി ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രന്‍ ഉപഹാരം നല്‍കി. ഷാബു കിളിത്തട്ടില്‍, കെ.പി.കെ. വെങ്ങര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നാസര്‍ ബേപ്പൂര്‍ ആശംസ നേര്‍ന്നു. സംഘടനയുടെ സ്ഥാപക നേതാവ് മുരളി വീനസ്സിനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി കെ.പി. അഭിലാഷ് സ്വാഗതവും വൈസ് പ്രസിഡന്റ് വിജിത്ത് വയക്കര നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.











from kerala news edited

via IFTTT