121

Powered By Blogger

Saturday, 31 January 2015

നാട്ടുകാര്‍ നാടുവിട്ടോടുന്നു; ഇറാഖി സഹോദരങ്ങള്‍ ഇന്ത്യയില്‍ അഭയംതേടി









Story Dated: Sunday, February 1, 2015 09:35



mangalam malayalam online newspaper

അലിഗര്‍: ഐഎസിന്റെ ഉദയത്തോടെ അക്രമവും മരണങ്ങളും നിത്യസംഭവമായി മാറിയിട്ടുള്ള ഇറാഖില്‍ നിന്നും ജനങ്ങള്‍ നാടുവിട്ടോടുന്നു. കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലേക്ക്‌ വരെ അഭയാര്‍ത്ഥികള്‍ എത്തുന്നുണ്ട്‌. അലിഗഡില്‍ താമസിക്കുന്ന ബാഗ്‌ദാദുകാരായ ഡോക്‌ടര്‍ സഹോദരങ്ങള്‍ക്ക്‌ പറയാനുള്ളതും മറ്റൊന്നുമല്ല. ഇറാഖിലേക്ക്‌ മടങ്ങുന്നത്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത ഇവര്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയാനാകുമോ എന്ന ആലോചനകളിലാണ്‌.


ടൈംസ്‌ ഓഫ്‌ ഇന്ത്യയാണ്‌ 24കാരനായ ഇസാക്കിന്റെയും 22 കാരനായ യൂസുഫിന്റെയും കഥ പുറത്തുവിട്ടത്‌. യുക്രെയിനില്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്‌ പോകാതെ ഇവര്‍ അഭയം തേടിയത്‌ ഇന്ത്യയില്‍. യുദ്ധത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്ന ഇറാഖിലേക്ക്‌ തിരികെ പോകുന്നതിനേക്കാള്‍ നല്ലത്‌ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നതാണെന്ന്‌ കരുതിയാണ്‌ ഇന്ത്യയിലേക്ക്‌ വിമാനം കയറിയത്‌. ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ശേഷം ദിനംപ്രതി 45 പേര്‍ കണക്കില്‍ 2014 ല്‍ 17,000 പേര്‍ കൊല്ലപ്പെട്ട ഇറാഖിലേക്ക്‌ വരേണ്ടതില്ലെന്ന്‌ മാതാപിതാക്കളും കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌.


കഴിഞ്ഞ വര്‍ഷമാണ്‌ സഹോദരന്മാര്‍ ഒഡീസ്സാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിബിഎസ്‌ പൂര്‍ത്തിയാക്കിയത്‌. പഠനം പൂര്‍ത്തിയാക്കിയ ശേഷം സെപ്‌തംബറില്‍ ബാഗ്‌ദാദിലേക്ക്‌ മടങ്ങേണ്ട ഇവര്‍ വിമാനമിറങ്ങിയത്‌ ഡല്‍ഹിയില്‍. നവംബറില്‍ പഠനം പൂര്‍ത്തിയാക്കി ഇറാഖിലേക്ക്‌ മടങ്ങിയ ഇവരുടെ സുഹൃത്തുക്കളില്‍ ഒരാള്‍ നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.


സഹപാഠിയായിരുന്ന ഇന്ത്യാക്കാരന്‍ ഡോക്‌ടര്‍ വഴിയാണ്‌ സഹോദരന്മാര്‍ ഇന്ത്യയില്‍ സഹായം തേടിയത്‌. അലിഗഡില്‍ ഒരു ആശുപത്രിയില്‍ ജീവനക്കാരനായ ഇയാള്‍ മുഖാന്തിരം അലിഗഡിലെ ആശുപത്രികളില്‍ ഒന്നില്‍ ഇന്റേന്‍ഷിപ്പിനുള്ള അവസരം കിട്ടി. ഇറാഖി ഡോക്‌ടര്‍മാരുടെ സാന്നിദ്ധ്യം ഇന്ത്യാക്കാരന്‍ ഡോക്‌ടര്‍ ലോക്കല്‍ പോലീസിനെ അറിയിക്കുകയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്‌ വിവരം കൈമാറാന്‍ പോലീസ്‌ ഉപദേശിക്കുകയും ചെയ്‌തു. മാതാപിതാക്കളുടെ കാരുണ്യത്തില്‍ ആശുപത്രിക്ക്‌ സമീപം ദിനംപ്രതി 300 രൂപ വാടകയ്‌ക്ക് താമസിക്കുന്ന ഇവരുടെ സെപ്‌തംബര്‍ മുതല്‍ തുടങ്ങിയ മെഡിക്കല്‍ വിസ കാലാവധി ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.


ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ വിസ പൂര്‍ത്തിയാകുമെങ്കിലും ഇന്ത്യയില്‍ തുടരാന്‍ കഴിയുന്നത്ര പ്രയത്നിക്കുകയാണ്‌ ഇരുവരും. ബന്ധുക്കളും സ്വന്തക്കാരും എല്ലാവരും ഇറാഖിലാണെങ്കിലും ഇന്ത്യയില്‍ സമാധാനമുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം ബാഗ്‌ദാദിലെ വീട്ടില്‍ മാതാപിതാക്കളും 16 കാരിയായ സഹോദരിയും ഇവരെ കാത്തിരിക്കുകയാണ്‌.










from kerala news edited

via IFTTT