നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം : കാന്തപുരം
Posted on: 01 Feb 2015
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്പം നിലനിര്‍ത്തണമെന്നും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെടരുതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. സുന്നി സ്‌കോളേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതില്‍ മുസ്‌ലിങ്ങള്‍ പിന്നിലല്ല.
ഹൈന്ദവരെപ്പോലെ തന്നെ മുസ്‌ലിങ്ങളും െ്രെകസ്തവരും മറ്റു മതക്കാരും രാജ്യത്തിന്റെ അവകാശികളാണ്. എല്ലാവര്‍ക്കും ഇന്ത്യയില്‍ ഒരുപോലെ അവകാശവും സ്വാതന്ത്ര്യവും നല്‍കുന്നതാണ് ഭരണഘടന. ഇതിനെതിരെയുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടണം. അല്ലാത്ത സാഹചര്യം അസമാധാനവും വര്‍ഗീയതയും വളര്‍ന്നുവരാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ഫതഹ്പുരി മസ്ജിദ് ഷാഹി ഇമാം മൗലാനാ മുഫ്തി സയ്യിദ് മുഹമ്മദ് മുഅസ്സം അധ്യക്ഷനായി. ഇത്തിഹാദെ മില്ലത്ത് ദേശീയ പ്രസിഡന്റും ഉത്തര്‍ പ്രദേശ് മുന്‍ മന്ത്രിയുമായ മൗലാനാ തൗഖീര്‍ റസ, ഡോ.എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, അസ്സയ്യിദ് ജാവേദ് നഖ്ഷബന്ധി, അബ്ദുല്‍ അലി അസീസി, മൗലാന ഷാഹുല്‍ ഹമീദ്, മൗലാനാ ഷൗക്കത് അലി ബറകാത്തി എന്നിവര്‍ സംസാരിച്ചു.
മീലാദ് കോണ്‍ഫറന്‍സില്‍ കാന്തപുരം മുഖ്യാതിഥിയായി. യു.എ.ഇ. അംബാസഡര്‍ സയ്യിദ് മുഹമ്മദ് അല്‍ മുഹൈരി ഉല്‍ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് അഷ്‌റഫ് കിച്ചൊചവി, സയ്യിദ് വഖാര്‍ അഹ്മദ് ഹുസൈനി, സയ്യിദ് ഫറാസ് അഹ്മദ് ഹുസൈനി, സയ്യിദ് ഇഹ്‌റാസ് അഹ്മദ് ഹുസൈനി, ഡോ.എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, മൗലനാ ഷാഹുല്‍ ഹമീദ് മലബാരി, സയ്യിദ് ഖമീസ് ഷംസി (യു.എ.ഇ.), അബ്ദുല്‍ ഖാസിം നൗല്‍ (സെനെഗല്‍) അഹ്മദ് ഹാഷിം മഹമൂദ് (മലേഷ്യ), സര്‍കാന്‍ ഉന്‍സല്‍ (തുര്‍കി) എന്നിവരും സംസാരിച്ചു.
ചരിത്രം സംരക്ഷിക്കപ്പെടണം സുന്നി പണ്ഡിതര്‍
ചരിത്ര വസ്തുതകള്‍ തിരുത്തിയെഴുതാനുള്ള സമീപകാല ശ്രമങ്ങള്‍ അപലപനീയമാണെന്നും രാജ്യത്തിന്റെ ചരിത്രം സംരക്ഷിക്കപ്പെടണമെന്നും സുന്നി സ്‌കോളേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ സെല്ലുകള്‍, കേന്ദ്ര വഖഫ്‌ബോര്‍ഡ് തുടങ്ങിയ വിഭാഗങ്ങളില്‍ സുന്നികളുടെ സാന്നിധ്യം ഉറപ്പു വരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്‌ലിങ്ങളില്‍ തൊണ്ണൂറു ശതമാനവും സുന്നികളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള വികസനത്തിനും സുന്നികളുടെ സംഭാവനകള്‍ മഹത്തരമായിരുന്നു എന്നും പ്രമേയത്തില്‍ പറഞ്ഞു.
from kerala news edited
via IFTTT