121

Powered By Blogger

Saturday, 31 January 2015

ദേശീയ കാര്‍ഷികോത്സവം: സാങ്കേതിക സെമിനാറുകള്‍ക്ക്‌ ഇന്ന്‌ സമാപനം











Story Dated: Sunday, February 1, 2015 03:00


കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ദേശീയ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി ആകാശവാണി കോഴിക്കോട്‌ നിലയം, ആത്മ വയനാട്‌ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍ പരമ്പരയ്‌ക്ക് ഇന്ന്‌ സമാപനം. 'കാര്‍ഷികരംഗത്തെ വിപണന സാധ്യതകള്‍' എന്ന വിഷയത്തിലാണ്‌ ദശദിന പരമ്പരയിലെ അവസാന സെമിനാര്‍. 'ഹൈടെക്‌ കൃഷിയും സ്‌ത്രീ ശാക്‌തീകരണവും' എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാര്‍ കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മുന്‍ ഡയറക്‌ടര്‍ ഡോ. സി.കെ. പീതാംബരന്‍ ഉദ്‌ഘാടനം ചെയ്‌തു.


ഓരോ ഇനം സസ്യവും നന്നായി വളരുന്നതിനും മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളെ കുറിച്ച്‌ കൃത്യമായി മനസിലാക്കി കൃഷി ചെയ്യുന്നതാണ്‌ ഹൈ ടെക്‌ കൃഷിയെന്ന്‌ അദ്ദേഹം പറഞ്ഞു. ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എസ്‌.വിജയ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ അലക്‌സ് സി. മാത്യു പ്രസംഗിച്ചു. കാര്‍ഷിക സര്‍വകലാശാല സ്‌റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ആന്‍ഡ്‌ ഇ ലേണിംഗ്‌ സെന്റര്‍ മുന്‍ ഡയറക്‌ടര്‍ ഡോ. പി.അഹമ്മദ്‌, വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ അഗ്രി ഇക്കണോമിക്‌സ് വിഭാഗം പ്ര?ഫ. പി. ഇന്ദിരാദേവി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT