കരുത്ത് തെളിയിക്കാന്‍ യുദ്ധവിമാനങ്ങള്‍
ബാംഗ്ലൂര്‍:
ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ- 2015 ഫിബ്രവരി 18 മുതല്‍ 22 വരെ യെലഹങ്ക വ്യോമസേനാ താവളത്തില്‍ നടക്കും. ആകാശത്ത് ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്നതോടൊപ്പം വിദേശ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും വിസ്മയ കാഴ്ചയൊരുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര പ്രതിരോധമന്ത്രാലയം, പ്രതിരോധ ഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒ.,വ്യോമ സേന എന്നിവ സംയുക്തമായാണ് അഞ്ചുദിവസത്തെ എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമമേഖലയ്ക്കും ഡി.ആര്‍.ഡി.ഒ.ക്കും ഉത്പന്നങ്ങള്‍ ലോകരാഷ്ട്രത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വ്യോമരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആധുനിക സാങ്കേതികത അറിയാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഇത്തവണത്തെ എയ്‌റോ- ഇന്ത്യപ്രദര്‍ശനത്തില്‍ 295 ഇന്ത്യന്‍ കമ്പനികളും 29 അന്തര്‍ദേശീയ കമ്പനി പ്രതിനിധികളും പങ്കെടുക്കും. 78 രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. ആദ്യത്തെ മൂന്ന് ദിവസമായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം. ടിക്കറ്റുകള്‍ ഫോറം മാള്‍, ഗരുഡ മാള്‍ എന്നിവിടങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബെംഗളൂരുവിലെ ബ്രാഞ്ചുകളിലും ലഭിക്കും.
യുദ്ധവിമാനങ്ങളോടൊപ്പം സിവിലിയന്‍ വിമാനങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. അമേരിക്ക, ഇസ്രായേല്‍, റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം, ജപ്പാന്‍, നോര്‍വെ, ദക്ഷിണ ആഫ്രിക്ക, സ്‌പെയിന്‍, ആസ്‌ത്രേലിയ, ബ്രസീല്‍, കാനഡ, നെതര്‍ലാന്‍ഡ്, സിംഗപ്പുര്‍, യു.എ.ഇ., സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ എയ്‌റോ- ഇന്ത്യയില്‍ പങ്കെടുക്കും. ചെക്ക് റിപ്പബ്ലിക്കിന്റെ എയ്‌റോബാറ്റിക് ടീം റെഡ് ബുള്‍സ്, റഷ്യന്‍ വ്യോമസേനയുടെ റഷ്യന്‍ നൈറ്റ്‌സ്, ഇന്ത്യന്‍ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റര്‍ എയ്‌റോ ബാറ്റിക് എന്നിവയാണ് വിസ്മയ കാഴ്ചകളൊരുക്കുന്നത്. ഇന്ത്യയുടെ ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളും അടുത്തിടെ വ്യോമസേനയ്ക്ക് കൈമാറിയ തദ്ദേശീയ ലഘു യുദ്ധവിമാനമായ തേജസ്സും പ്രദര്‍ശനത്തിലുണ്ടാകും.
എയറോ- ഇന്ത്യ കണക്കിലെടുത്ത് വന്‍സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്. ആകാശത്ത് പക്ഷിശല്ല്യമുണ്ടാകാതിരിക്കുന്നതിനായി യെലഹങ്കയിലും പരിസരത്തും ഇറച്ചി, മാംസവില്‍പ്പന കോര്‍പ്പറേഷന്‍ നിരോധിക്കും. ദുരന്തനിവാരണ സംവിധാനവും സജ്ജമാക്കും. സംസ്ഥാന പോലീസിനെ കൂടാതെ സി.ഐ.എസ്.എഫ്., ഗരുഡ് കമാന്‍ഡോകള്‍, ഭീകര വിരുദ്ധ സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, എന്നിവര്‍ സുരക്ഷാ സംഘത്തിലുണ്ടാകും. നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം, ബാഗുകള്‍ എന്നിവ എയര്‍ ഷോ നടക്കുന്നസ്ഥലത്ത് അനുവദിക്കില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളും ഹോട്ടലുകളും 12 മുതല്‍ അടച്ചിടും.
from kerala news edited
via IFTTT