Story Dated: Sunday, February 1, 2015 08:29
അമ്മാന്‍: ബന്ദിയാക്കിയ രണ്ടാമത്തെ ജാപ്പനീസ് പൗരനേയും ഐഎസ് തീവ്രവാദികള്‍ വധിച്ചതായി റിപ്പോര്‍ട്ട്. കെന്‍ജി ഗോട്ടോയെന്ന ഫ്രീലാന്‍സ് പത്ര പ്രവര്‍ത്തകനെയാണ് ഭീകരര്‍ വധിച്ചത്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച രാത്രി ഒരു വീഡിയോ പുറത്തുവന്നു. ഒരാഴ്‌ച മുമ്പാണ് സൈനിക കരാറുകാരനായ ജാപ്പനീസ് പൗരന്‍ ഹരുന യുവാകയെ ഐ.എസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയത്.
ഹരൂന യുവാക്കയുടെ കൊലപാതകത്തിന് സമാനമായ ദൃശ്യമാണ് ഐ.എസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കെന്‍ജി ഗോട്ടോയെ മോചിപ്പിക്കുവാന്‍ ജപ്പാന്‍ അധികൃതര്‍ ജോര്‍ദ്ദാനുമായി ചേര്‍ന്ന് ചര്‍ച്ച നടത്തുന്നതിനിടയിലാണ് കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. ഒക്‌ടോബറില്‍ സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനായി സിറിയയിലെത്തിയ കെന്‍ജി ഗോട്ടോയെ ഭീകരര്‍ തട്ടിക്കൊണ്ട പോയി ബന്ദിയാക്കുകയായിരുന്നു. അതേസമയം വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ചുള്ള സ്‌ഥിരീകരണത്തിന് ശ്രമിക്കുകയാണെന്നാണ് ജപ്പാന്റെ പ്രതികരണം.
അതേസമയം അസോസിയേറ്റ് പ്രസ് പോലെയുള്ള മാധ്യമ സ്‌ഥാപനങ്ങള്‍ മറ്റു വീഡിയോകള്‍ പോലെ ഇതും സ്‌ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍ സര്‍ക്കാരിനുള്ള സന്ദേശം എന്ന് പേരിലുള്ള വീഡിയോയില്‍ ഗോട്ടോയെ കൈകള്‍ ബന്ധിച്ച നിലയില്‍ ഓറഞ്ച് ജംപ്‌സ്യൂട്ടില്‍ ഇരുത്തിയിരിക്കുന്നതും പിന്നില്‍ ഐഎസ് തീവ്രവാദി കത്തിയുമായി നില്‍ക്കുന്നതും സംസാരിക്കുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. ഒക്‌ടോബറിലാണ് ഗോട്ടോ പിടിയിലായത്. ബന്ദിയാക്കിയ ജോര്‍ദ്ദാന്‍ പൈലറ്റ് മൊയാസ് അല്‍കസബെയും വധിക്കുമെന്ന് ഐ.എസ് ഭീകരര്‍ വ്യക്‌തമാക്കിയിരുന്നു.
from kerala news edited
via IFTTT