Story Dated: Sunday, February 1, 2015 02:55
അമ്പലപ്പുഴ: എ.എസ്.ഐയെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വടക്കേയറ്റത്തു വീട്ടില്‍ ജോസഫിന്റെ മകന്‍ മൈബു എന്ന് വിളിക്കുന്ന തോമസ് കുട്ടിയെയാ (21)ണ് ആലപ്പുഴ സൗത്ത് സി.ഐ ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റു ചെയ്‌തത്.
കഴിഞ്ഞ 19 നാണ് കേസിനാസ്‌പദമായ സംഭവം. പുന്നപ്ര പറവൂര്‍ ഷാപ്പ് മുക്കിന് പടിഞ്ഞാറ് ഭാഗത്തായി അക്രമികള്‍ വാഹനങ്ങളില്‍ നിന്നും ഗുണ്ടാപിരിവ് നടത്തുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ സാം മോഹനനോടൊപ്പം സംഭവ സ്‌ഥലത്ത് എത്തിയ പോലീസ് സംഘത്തില്‍പ്പെട്ട എ.എസ്.ഐ അപ്പുക്കുട്ടനെ അഞ്ചോളം വരുന്ന ഗുണ്ടകള്‍ മെറ്റല്‍ ചീളിന് എറിഞ്ഞ തലക്ക് പരിക്കേല്‍പ്പിച്ചിരിന്നു.
മല്‍പ്പിടുത്തത്തില്‍ സംഭവസ്‌ഥലത്ത് വച്ച് തന്നെ ഒരു പ്രതിയെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്‌തു. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം പ്രതിയായ തോമസ് കുട്ടി പറവൂര്‍ ഗലീലിയാ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ ഇന്നലെ വൈകിട്ടോടെ അറസ്‌റ്റ് ചെയ്‌തത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT