Story Dated: Saturday, January 31, 2015 08:59
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ നേതാവുമായ മമതാ ബാനര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥാണ് ഈ ആവശ്യം ഉന്നയിച്ചത്. ശാരദ കേസില്‍ തൃണമുലിന്റെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് മമതാ ബാനര്‍ജിയെ തന്നെ കേസില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നത്.
from kerala news edited
via IFTTT