121

Powered By Blogger

Saturday, 31 January 2015

കേരളത്തില്‍ വന്‍ നിക്ഷേപത്തിന്‌ തയാറെടുക്കുന്നു











Story Dated: Sunday, February 1, 2015 02:59


തിരുവനന്തപുരം: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിന്‌ തയാറെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധിപ്പിച്ച്‌ രണ്ട്‌ വര്‍ഷത്തിനകം 4000 കോടി രൂപയുടെ പദ്ധതികളാണ്‌ തയാറാക്കിയിരിക്കുന്നത്‌. കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ പൂര്‍ണ സഹകരണത്തോടെയാവും നിക്ഷേപ സംരംഭത്തിന്‌ തയാറാകുന്നത്‌. ആരോഗ്യ സേവന മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ടുളള പദ്ധതിക്കാണ്‌ തുടക്കത്തില്‍ നടപ്പിലാക്കുകയെന്ന്‌ ചേംബര്‍ ഓഫ്‌ കോമേഴ്‌സ് പ്രസിഡന്റ്‌ മാധവന്‍നായര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിലും അമേരിക്കയിലും നിക്ഷേപ സംഗമം സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്നും മാധവന്‍നായര്‍ പറഞ്ഞു.










from kerala news edited

via IFTTT